LIMA WORLD LIBRARY

മഹാമാരി കഴിഞ്ഞെന്ന് ജോ ബൈഡൻ

വാഷിങ്ടൻ ∙ മഹാമാരി അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കോവിഡ് ഇപ്പോഴും പ്രശ്നമാണെങ്കിലും മഹാമാരിയുടെ കാലം കഴിഞ്ഞു. ഇപ്പോൾ ആരും മാസ്ക്കും ധരിക്കുന്നില്ല– അമേരിക്കൻ ടിവിക്കു നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. ബൈഡൻ ഭരണത്തിന്റെ ആദ്യ മാസങ്ങളിൽ യുഎസിൽ പ്രതിദിനം 3,000 ത്തിലേറെ പേരാണു കോവിഡ് മൂലം മരിച്ചത്. ഇപ്പോഴും 400 പേരെങ്കിലും പ്രതിദിനം മരിക്കുന്നു. ജൂലൈയിൽ കോവിഡ് ബാധിതനായ ബൈഡൻ രണ്ടാഴ്ചയിലേറെ ഐസലേഷനിലായിരുന്നു.

English Summary: Pandemic is over says Joe Biden

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px