കാലമേ………………
കാലമേ………………. ഏറെ കൊതിച്ചൊരാൾ
നീറും,
വാക്കുകളോതാതെ
മഞ്ഞുപോലലിയുന്ന
ഹൃദയവുമായി
കാത്തിരുപ്പുണ്ടെന്നു
അറിഞ്ഞുപോയതാണിന്നെന്റെ സ്വർഗ്ഗം
നിരാശതൻ കണ്ണീർ
ഒഴുക്കുകൾ മാറ്റിയ നല്ല
നാളുകൾ ഓർമ്മകൾ
തുളുമ്പിയ കൂട്ടിൽ
പ്രിയമുള്ളൊരാൾക്കു
കുറിക്കുമെൻ കവിതയിൽ, ഓർക്കാനായി വീണ്ടുമൊരു സൂര്യോദയം…….
കാലമേ, കാലമേ നി അകന്നിടുമ്പോൾ
നേരിന്റെ വരികളിൽ
തണലായി മാറിയ
സ്വാന്തനവും പിന്നെ പാതി മാഞ്ഞുപോയ അക്ഷരങ്ങളിൽ ചാലിച്ചെഴുതാൻ കരുതിയ മാഷിക്കൂട്ടും
കാലമേ,കാലമേ നീ
അകന്നിടുമ്പോൾ…..
രാവിൻ മടിയിൽ പൂനിലാവു തെളിഞ്ഞ ആകാശമുറ്റത്തു വിളക്കുകൾ കത്തിയ
വെട്ടത്തിലെൻ കരളിലെ നീയാം പുഷ്പം പതിയെ വിടരുന്നു……
കാലമേ, കാലമേ…
നീ അകന്നിടുമ്പോൾ
ഉയിരിന്റെ ഉയിരിൽ തെളിയുമ്പോൾ പരിഭവം
മാത്രമാണെനിക്കെന്നും
പിന്നെയും വിരഹമൊരു നീറ്റലായി സംഗീതമഴയായി ഞാൻ
മൂളുന്നു,
കാലമേ…
കാലമേ… കാലമേ….
🪷🪷🪷🪷🪷🪷🪷











