ആലുവ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഭാരത് ജോഡോ യാത്ര’യുടെ എറണാകുളം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം ആലുവയിൽ സമാപിച്ചപ്പോൾ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ദുരിതം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ക്കു പോലും തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും ഭരണകൂടത്തിന് ഒരു പ്രശ്‌നമേയല്ല.
രാജ്യത്തെ നയിക്കുന്നവര്‍ വിദ്വേഷം പടര്‍ത്തുന്നവരാണ്. അവരുടെ പ്രസംഗങ്ങളിലോ പ്രവര്‍ത്തികളിലോ സ്‌നേഹമോ അനുകമ്പയോ ഇല്ല. വിദ്വേഷവും പകയും നിറഞ്ഞ രാജ്യത്തിനു നിലനില്‍പ്പ് ഉണ്ടാവില്ല. രാജ്യത്തെ എല്ലാ മേഖലകളും നിയന്ത്രിക്കുന്നതു സര്‍ക്കാരുമായി അടുപ്പമുള്ള രണ്ടോ മൂന്നോ സമ്പന്നര്‍ മാത്രമാണ്. രാജ്യത്തെ വാണിജ്യമേഖല പൂര്‍ണമായും അവരിലേക്കു കേന്ദ്രീകരിക്കപ്പെടുന്നു.
സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മ അയ്യങ്കാളിയും മുന്നോട്ടുവച്ച സന്ദേശങ്ങളാണ് കേരളത്തിലെ ഒരുമയുടെ അടിസ്ഥാനം. അതുതന്നെയാണു ജോഡോ യാത്രയും മുന്നോട്ടുവയ്ക്കുന്ന സന്ദേശം. അതുകൊണ്ടാണു ഭാരത് ജോഡോ യാത്രയ്ക്ക് ഇത്രത്തോളം സ്വീകാര്യത ലഭിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
English Summary: Rahul Gandhi against PM Narendra Modi













