ആകാശം വരയ്ക്കുമ്പോൾ – മനോജ് ചാരുംമൂട്

ചായക്കൂട്ടുകൾക്കൊണ്ടു ഒരാകാശം വരയ്ക്കണം അതിൽ മേഘച്ചോട്ടിൽ നിന്നേയും വരയ്ക്കണം നീലാകാശച്ചെരുവിൽ ഒരു പൂന്തോട്ടമുണ്ടാക്കണം നിലാവിനെ കാവലേൽപ്പിക്കണം നിനക്കായൊരു പൂവ് നീട്ടണം മഴവില്ലിൽ നിറങ്ങൾക്കൊണ്ടു സപ്തവർണ്ണങ്ങൾ പൂശണം ചക്രവാളങ്ങളിൽ നിൻ്റെ കൈ പിടിച്ചു കൂടെ നടക്കണം നക്ഷത്രങ്ങളേ വരക്കുമ്പോൾ നിൻമുഖമെത്ര ശോഭിതം രണ്ടു താരകളാകുന്നു നമ്മൾ ഹിമകണങ്ങൾ കുളിരു പൂശുന്നു മഴവരക്കാനെരുമ്പെടെ ചായക്കൂട്ടാകെ ഒലിച്ചിറക്കി മഴയാർത്തു പെയ്യുന്നു ഒലിച്ചയാകാശം നിറങ്ങൾ സംഗമിച്ചൊരു പുതു നിറമാകുന്നു നിറക്കൂട്ടുകൾക്കുള്ളിൽ നിന്നും വേർപെട്ടു ആകാശം തിരയുമ്പോൾ ചായം തീർന്നു പോയവൻ്റെ വിലാപം ചുറ്റും […]
സൂര്യദിന കുറിപ്പ്….25/09/22. – സാബു ശങ്കർ.

മനനം ചെയ്യുന്നവനാണല്ലോ മനുഷ്യൻ. അല്ലെങ്കിൽ മൃഗചോദനയുടെ പ്രവണതകൾ മാത്രം തങ്ങിനിൽക്കുന്ന, നിർണ്ണയിക്കുന്ന, പരിമിതമായ ബോധത്തിലുള്ള ഒരു മനുഷ്യജീവിയല്ലേ? അവൻ മനുഷ്യവ്യക്തി ആവുന്നില്ലല്ലോ… വന്യതയുടെ മൃഗചോദന ഒരു സമൂഹത്തിൽ പരിമിത സാഹചര്യങ്ങൾ മൂലം സ്വാഭാവികമായും തങ്ങിനിൽക്കുന്നുണ്ട്. മൃഗചോദനയിൽ നിന്ന് മനുഷ്യചേതന സിദ്ധിക്കുമ്പോഴാണ് മനുഷ്യവ്യക്തി പ്രകാശിക്കാൻ തുടങ്ങുന്നത്. മനുഷ്യവ്യക്തികളുടെ സംസർഗം സമൂഹത്തെയും പ്രകാശിപ്പിക്കുന്നു. തത്വശാസ്ത്രവും ശാസ്ത്രസാങ്കേതികതയും സംസ്കാരവും സാമൂഹിക ആത്മീയ മൂല്യങ്ങളും പരിപോഷിപ്പോക്കപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച സാമൂഹിക സംഘടനകളും സാംസ്‌കാരിക – ആത്മീയ കൂട്ടായ്മയും സർഗാത്മകതയും ചേതനയ്ക്കു വാതിൽ […]
ഓണപ്പിറ്റേന്ന് ഈയിടെയായി ഓണത്തിന് ഒരു പുതിയ കൂട്ടുണ്ട്. വിദൂരമായ ഓണങ്ങളുടെ ഓർമ്മകൾ.ദാ ഇങ്ങനെ.. – എം എസ് അജയൻ

ഓണമായിരുന്നെന്നോ..?,ഓർത്തില്ല,തുമ്പപ്പൂവും തെച്ചിയും മുക്കുറ്റിയും കൂടയിൽ നിറഞ്ഞീല.. ഓണമായിരുന്നെന്നോ, പാതിരാ കഴിഞ്ഞിട്ടും പാണനാരണഞ്ഞീല, വില്ലൊളിയുയർന്നീല… വെയിലേറ്റിരിപ്പില്ല, മാതേവർ; പൂവെച്ചില്ല.. കുട ചൂടുവാൻ പാട്ടിപ്പെണ്ണിന്നു വരില്ലെന്നോ..? മുറ്റമിന്നടിച്ചീല, ചാണകം മെഴുകീല, ‘അണിഞ്ഞീ’ലച്ഛൻ, ഓണത്തപ്പനെ വരുത്തീല.. പലകയിട്ടില്ല,നാക്കിലയും വിരിച്ചില്ല, അടയുമപ്പവും പഴം നുറുക്കും നേദിച്ചീല.. കുളിച്ചു വന്നാൽ.പുത്തനടുപ്പിൻ സുഗന്ധത്തിൽ പൊതിഞ്ഞ വാത്സല്യം ഓണപ്പുടയായെത്തില്ലെന്നോ..? … ഞെരങ്ങിത്തുറക്കുന്നൂ വാതിൽപ്പാളികൾ, ഉള്ളിൽ കരഞ്ഞുതീർക്കുന്നൂ നരച്ചീറുകൾ ഗൃഹവ്യഥ.. ഇടിഞ്ഞു വീഴും തുളസിത്തറയിൽ മഴക്കണ്ണീർ തുളുമ്പും കണ്ണാലൊരു മുക്കുറ്റി ചിരിക്കുന്നു..!!
നമ്മുടെ ജീവിതത്തിൽ സന്തോഷങ്ങളുണ്ടാകുമ്പോൾ ജീവിക്കാനുള്ള കൊതിയും – ജോസ് ക്ലെമന്റ്

നമ്മുടെ ജീവിതത്തിൽ സന്തോഷങ്ങളുണ്ടാകുമ്പോൾ ജീവിക്കാനുള്ള കൊതിയും പ്രതിസന്ധികളുണ്ടാകുമ്പോൾ അവയിൽ നിന്നും ഒളിച്ചോടാനും നമുക്ക് തിടുക്കമാണ്. ജീവിതം ഏതവസ്ഥയിലായിരുന്നാലും ഒളിച്ചോടാനുള്ളതല്ല. ജീവിതത്തെ കരുത്തോടും കരുതലോടും കൂടെ ആശ്ലേഷിക്കാനുള്ള പരിശീലനവഴിയാക്കണം. അപ്പോൾ ഒരിക്കലും ഒന്നിൽ നിന്നും Escapism ചെയ്യേണ്ടി വരില്ല. നമ്മളാരും മാലാഖമാരല്ല. മനുഷ്യരാണ്. അതിനാൽ മാലാഖമാരെപ്പോലെ പാറി നടക്കാനാശിക്കാതെ മനുഷ്യരെപ്പോലെ പണിയെടുത്ത് ജീവിക്കാൻ ശ്രമിക്കണം. ഉഷ്ണവും കാഠിന്യവും കനൽ വഴികൾ തീർത്ത മരുഭൂമിപോലെയാണ് ജീവിതമെന്ന് ഉൾക്കൊള്ളുക. മരുപ്പച്ചകൾ മരുഭൂമിയിൽ ആനന്ദം നൽകും പോലെ ജീവിത സന്തോഷങ്ങളാകുന്ന മരുപ്പച്ചകളിൽ മാത്രം […]
കാനം രാജേന്ദ്രനും, പന്ന്യൻ രവീന്ദ്രനും ഗവർണറെ കടന്നാക്രമിക്കുന്നു…

ഗവർണ്ണർ പോസ്റ്റ് തന്നെ വേണ്ടെന്നു പറയുന്നു.. എംഎം മണി തെറി വിളിക്കുന്നു… വീഡി സതീശൻ ആക്രമിക്കുന്നു…. പ്രതിപക്ഷം “ഗോ ബാക്ക് ” വിളിക്കുന്നു… ബാലൻ തെറി വിളിക്കുന്നു… സുധാകരൻ തന്തക്ക് വിളിക്കുന്നു… ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ പരസ്പരസഹായ സഹകരണ സംഘം ഒന്നാകെ ഗവർണറെ എടുത്തിട്ടലക്കുന്നു…!! ഹോ.. എന്തൊരു പരസ്പര സഹകരണം..?? “ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്നറക്കി വിട്ടാലും, ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കും” എന്നോർക്കുന്നത് ഇവിടുത്തെ ഭരണ പ്രതിപക്ഷ കൂട്ടുകച്ചവടക്കാർക്കു നന്നായിരിക്കും… ഗവർണറെ ആക്രമിച്ചോളൂ… ഓടിച്ചു വിട്ടോളൂ…. പക്ഷെ, […]



