കാനം രാജേന്ദ്രനും, പന്ന്യൻ രവീന്ദ്രനും ഗവർണറെ കടന്നാക്രമിക്കുന്നു…

ഗവർണ്ണർ പോസ്റ്റ് തന്നെ വേണ്ടെന്നു പറയുന്നു..
എംഎം മണി തെറി വിളിക്കുന്നു…

വീഡി സതീശൻ ആക്രമിക്കുന്നു…. പ്രതിപക്ഷം “ഗോ ബാക്ക് ” വിളിക്കുന്നു…
ബാലൻ തെറി വിളിക്കുന്നു…
സുധാകരൻ തന്തക്ക്‌ വിളിക്കുന്നു…

ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ പരസ്പരസഹായ സഹകരണ സംഘം ഒന്നാകെ ഗവർണറെ എടുത്തിട്ടലക്കുന്നു…!!

ഹോ.. എന്തൊരു പരസ്പര സഹകരണം..??

“ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്നറക്കി വിട്ടാലും, ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കും” എന്നോർക്കുന്നത് ഇവിടുത്തെ ഭരണ പ്രതിപക്ഷ കൂട്ടുകച്ചവടക്കാർക്കു നന്നായിരിക്കും…

ഗവർണറെ ആക്രമിച്ചോളൂ… ഓടിച്ചു വിട്ടോളൂ…. പക്ഷെ, അദ്ദേഹം ഉയർത്തിയ വിഷയം നിങ്ങളെന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല … ??

കേരളത്തിലെ മന്ത്രിമാർക്ക് എന്തിനാണ് 25 പേർസണൽ സ്റ്റാഫ്.. ? ചീഫ് വിപ്പിന് 25 സ്റ്റാഫ്‌! 😂 രണ്ടര കൊല്ലം പേർസണൽ സ്റ്റാഫായി ഇരിക്കുന്നവർക്ക് വീതം കേരളം പെൻഷൻ കൊടുക്കണം (ഓരോ രണ്ടരകൊല്ലം കഴിയുമ്പോഴും പെൻഷൻ കിട്ടാൻ വേണ്ടി മന്ത്രിമാർ പേർസണൽ സ്റ്റാഫിനെ മാറ്റി നിയമിക്കുന്നു)..!!

ഓരോ മന്ത്രിസഭയുടെയും കാലാവധി കഴിയുമ്പോൾ, ഒരു മന്ത്രിക്ക് 50 പേര് എന്ന നിലയിൽ 21 മന്ത്രിമാർക്കും, മുഖ്യമന്ത്രിക്കും കൂടി 1110 പേഴ്സണൽ സ്റ്റാഫിന് പെൻഷന് അർഹത കിട്ടുന്നു…

പെൻഷനും മേടിച്ചുകൊണ്ട് എല്ലാവരും തിരികെ പാർട്ടിവളർത്താൻ പോകും..!!

ഓട്ടക്കാലണയില്ലാത്ത ഖജനാവിനോട് നിങ്ങൾക്കൊക്കെ എന്ത് പ്രതിബദ്ധതയാണുള്ളത്.. ??

ഓരോ മാസവും കോടികളാണ് പാർട്ടിക്കാരായ പേർസണൽ സ്റ്റാഫിന് ശമ്പളം മാത്രമായി കൊടുക്കുന്നത്…

കഴിഞ്ഞ പിണറായി സർക്കാരിന്റെ
കാലത്ത്, അതായത് 2016 – 2021 കാലഘട്ടത്തിൽ, 155 കോടി രൂപ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന്റെ ശമ്പളത്തിന് മാത്രം ചെലവായത്രേ…!!

കഴിഞ്ഞ കൊല്ലം, മുൻകാല പ്രാബല്യത്തോടെ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുകളുടെ ശമ്പളം കുത്തനെ വർദ്ധിപ്പിച്ചശേഷമുള്ള സ്കെയിൽ കാണുക…

പ്രൈവറ്റ് സെക്രട്ടറി 107800-160000
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി 107800-160000
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി 107800-160000
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 63700-123700
പേഴ്‌സണൽ അസിസ്റ്റന്റ് 50200-105300
അഡീഷണൽ പേഴ്‌സണൽ
അസിസ്റ്റന്റ് 37400-79000
ക്ലാർക്ക് 37400-79000
കംപ്യൂട്ടർ അസിസ്റ്റന്റ് 37400-79000
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 37400-79000
അസിസ്റ്റൻ്റ് 37400-79000
ഡ്രൈവർ 35600-75400
ഓഫീസ് അറ്റൻഡന്റ് 23000-50200
പാചകക്കാരൻ 23000-50200

ഇക്കഴിഞ്ഞ ദിവസം, മുൻ കേന്ദ്രമന്തി അൽഫോൻസ് കണ്ണന്താനം പറഞ്ഞ ചില കാര്യങ്ങൾ കൂടി അറിയുക.

ഒരു രാജ്യത്തിന്റെ കാര്യങ്ങൾ മുഴുവൻ നോക്കി നടത്തേണ്ട കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർക്ക് സ്റ്റാഫ്‌ ആയി ആകെ 15 പേര് മാത്രമേ ഉള്ളൂ.. !!

സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാർക്ക് വെറും 13 പേഴ്സണൽ സ്റ്റാഫ്… !!

കേരളത്തിലെപോലെ, നേരിട്ട് നിയമിക്കുന്ന ഒരു പേർസണൽ സ്റ്റാഫിന് പോലും കേന്ദ്രത്തിൽ പെൻഷന് അർഹതയില്ല… !!

രാം ജെഠ്‌മലാനി കേന്ദ്രത്തിൽ സഹമന്ത്രിയായിരുന്നപ്പോൾ, കണ്ണന്താനം അദ്ദേഹത്തിന്റെ PS ആയിരുന്നു.. അന്ന് ജെഠ്‌മലാനി പറയുമായിരുന്നു, ഒരു കേന്ദ്ര സഹമന്ത്രിക്ക്, 5 പേർസണൽ സ്റ്റാഫിന്റെ ആവശ്യം മാത്രമേയുളൂ എന്ന്…!! വെറുതെ ഇരിക്കുന്ന ചീഫ് വിപ്പിനും, ഭരണ പരിഷ്കാര കമ്മീഷനും ഒക്കെ എന്തിനാണ് പേർസണൽ സ്റ്റാഫ് ?

ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ, കേരളത്തിലെ പ്രതിപക്ഷവും, ഭരണപക്ഷവും ഒരേമനസ്സോടെ എന്തിനാണ് ഗവർണറെ അധിക്ഷേപിക്കുകയും, ഗോ ബാക്ക് വിളിക്കുകയും ചെയ്യുന്നതെന്ന് ?

ഗവർണർ തറരാഷ്ട്രീയം കളിക്കുന്നു, ഭരണകാര്യത്തില്‍ ഇടപെടുന്നത് അനുചിതമാണെന്ന് പറയുന്ന സുധാകരനോടും, പേർസണൽ സ്റ്റാഫിന് ശമ്പളം ഗവർണ്ണറുടെ കുടുംബത്തിൽ നിന്നുമല്ല കൊടുക്കുന്നതെന്ന് പറയുന്ന മണിയാശാനോടും, അഞ്ച് പാർട്ടി മാറിയ ആളുടെ ഉപദേശം ആവശ്യമില്ല എന്ന് പറയുന്ന വി.ഡി. സതീശനോടും, ഗോ ബാക്ക് വിളിക്കുന്ന എല്ലാ കള്ളന്മാരോടും ഒന്നേ പറയാനുള്ളൂ…!!

ഗവർണറാണ് ശെരി.. പ്രതിപക്ഷം ചെയ്യേണ്ട പണിയാണ് ഇപ്പോൾ ഗവർണ്ണർ ചെയ്യുന്നത്…

ഫെഡറൽ സംവിധാനം എന്നും പറഞ്ഞു ഇവിടുത്തെ പരസ്പര സഹായ സഹകരണ സംഘം നടത്തിക്കൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ളയിൽ ജീവിതം മടുത്ത ജനങ്ങളുടെ ശബ്ദമാണ് ഗവർണ്ണർ…

ഗവർണ്ണർ പദവി വേണമോ എന്ന് തീരുമാനിക്കുന്നത് CPI പാർട്ടി ആപ്പീസ്സിലല്ല, ഇന്ത്യൻ ഭരണഘടനയാണ്….

നിങ്ങളുടെ സില്ബന്ധികൾക്ക് ശമ്പളോം, പെൻഷനും കൊടുക്കണമെങ്കിൽ സ്വന്തം പാർട്ടി ഫണ്ടിൽ നിന്നും തന്നെ കൊടുക്കണം…

ഞങ്ങളുടെ അഞ്ചു തലമുറയെ വരെ പണയപ്പെടുത്തി ലോകം മുഴുവൻ നടന്നു തെണ്ടിയുണ്ടാക്കുന്ന പിച്ചക്കാശ് നിങ്ങളുടെ പാർട്ടിക്കാര്യങ്ങൾക്കു ധൂർത്തടിക്കാനുള്ളതല്ല…!!

മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുകളെ സർക്കാർ സർവീസിൽ നിന്നും ഡെപ്യുട്ടേഷനിൽ എടുക്കട്ടേ… അവരുടെ സ്വന്തം പാർട്ടിക്കാരെ തന്നെ എടുത്തോട്ടെ… ഭരണം കഴിയുമ്പോൾ അവർ സർവ്വീസിൽ തിരികെ പോകട്ടെ…

മറ്റെല്ലാവരെയും പോലെ, 55 വയസ്സിൽ പെൻഷൻ മേടിക്കട്ടെ…

2.5 വര്ഷം പണിയെടുത്തതിന്റെ പേരിൽ ഇതുവരെ കൊടുത്ത പെൻഷൻ തിരികെ പിടിക്കണം…

എല്ലാ പെൻഷനുകളും മുൻകാല പ്രാബല്യത്തോടെ നിർത്തലാക്കണം…

കേരളത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കണം…!!

ആരെങ്കിലും, ഈ തോന്യാസത്തിനെതിരെ പൊതുതാൽപ്പര്യ ഹർജിയുമായി കോടതിയിൽ പോകണം..

അല്ലെങ്കിൽ കോടതി സ്വമേധയാ ഇടപെടണം…. !!
🙏 copy

#ഗവർണ്ണർക്കൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here