ആകാശം വരയ്ക്കുമ്പോൾ – മനോജ് ചാരുംമൂട്

ചായക്കൂട്ടുകൾക്കൊണ്ടു
ഒരാകാശം വരയ്ക്കണം
അതിൽ മേഘച്ചോട്ടിൽ
നിന്നേയും വരയ്ക്കണം

നീലാകാശച്ചെരുവിൽ
ഒരു പൂന്തോട്ടമുണ്ടാക്കണം
നിലാവിനെ കാവലേൽപ്പിക്കണം
നിനക്കായൊരു പൂവ് നീട്ടണം

മഴവില്ലിൽ നിറങ്ങൾക്കൊണ്ടു
സപ്തവർണ്ണങ്ങൾ പൂശണം
ചക്രവാളങ്ങളിൽ നിൻ്റെ കൈ
പിടിച്ചു കൂടെ നടക്കണം

നക്ഷത്രങ്ങളേ വരക്കുമ്പോൾ
നിൻമുഖമെത്ര ശോഭിതം
രണ്ടു താരകളാകുന്നു നമ്മൾ
ഹിമകണങ്ങൾ കുളിരു പൂശുന്നു

മഴവരക്കാനെരുമ്പെടെ ചായക്കൂട്ടാകെ ഒലിച്ചിറക്കി മഴയാർത്തു പെയ്യുന്നു ഒലിച്ചയാകാശം നിറങ്ങൾ
സംഗമിച്ചൊരു പുതു നിറമാകുന്നു

നിറക്കൂട്ടുകൾക്കുള്ളിൽ നിന്നും
വേർപെട്ടു ആകാശം തിരയുമ്പോൾ
ചായം തീർന്നു പോയവൻ്റെ
വിലാപം ചുറ്റും മഴയായിരമ്പുന്നു

LEAVE A REPLY

Please enter your comment!
Please enter your name here