നമ്മുടെ ജീവിതത്തിൽ സന്തോഷങ്ങളുണ്ടാകുമ്പോൾ ജീവിക്കാനുള്ള കൊതിയും – ജോസ് ക്ലെമന്റ്

നമ്മുടെ ജീവിതത്തിൽ സന്തോഷങ്ങളുണ്ടാകുമ്പോൾ ജീവിക്കാനുള്ള കൊതിയും പ്രതിസന്ധികളുണ്ടാകുമ്പോൾ അവയിൽ നിന്നും ഒളിച്ചോടാനും നമുക്ക് തിടുക്കമാണ്. ജീവിതം ഏതവസ്ഥയിലായിരുന്നാലും ഒളിച്ചോടാനുള്ളതല്ല. ജീവിതത്തെ കരുത്തോടും കരുതലോടും കൂടെ ആശ്ലേഷിക്കാനുള്ള പരിശീലനവഴിയാക്കണം. അപ്പോൾ ഒരിക്കലും ഒന്നിൽ നിന്നും Escapism ചെയ്യേണ്ടി വരില്ല. നമ്മളാരും മാലാഖമാരല്ല. മനുഷ്യരാണ്. അതിനാൽ മാലാഖമാരെപ്പോലെ പാറി നടക്കാനാശിക്കാതെ മനുഷ്യരെപ്പോലെ പണിയെടുത്ത് ജീവിക്കാൻ ശ്രമിക്കണം. ഉഷ്ണവും കാഠിന്യവും കനൽ വഴികൾ തീർത്ത മരുഭൂമിപോലെയാണ് ജീവിതമെന്ന് ഉൾക്കൊള്ളുക. മരുപ്പച്ചകൾ മരുഭൂമിയിൽ ആനന്ദം നൽകും പോലെ ജീവിത സന്തോഷങ്ങളാകുന്ന മരുപ്പച്ചകളിൽ മാത്രം അഭിരമിക്കാതിരിക്കുക. ചുട്ടുപഴുത്ത മണലാരണ്യത്തെ മറികടക്കുന്നതു പോലെ പ്രശ്നങ്ങളെ മറികടക്കാൻ നമുക്ക് കഴിയണം. ജോസ് ക്ലെമന്റ് 🍁💥🍀🍁💥🍁

LEAVE A REPLY

Please enter your comment!
Please enter your name here