LIMA WORLD LIBRARY

മലയജശ്യാമള ചാരുതയിൽ (ലളിതഗാനം) – മിനി സുരേഷ്

മലയജശ്യാമള ചാരുതയിൽ (ലളിതഗാനം) മലയജ ശ്യാമള ചാരുതയിൽ മാലേയമണിയുന്ന മലനാടേ… മഞ്ജീരകാന്തിതൻ തുടി താളമുയരും മലയാളനാടേ… നീ ഭൂവിലെ സ്വർഗ്ഗമല്ലേ… (മലയജ…) സഹ്യസാനുക്കൾ കൈകോർത്തു പാടി സാന്ദ്രതയുണർത്തും ഹരിതഭംഗിയിൽ തരളിതലോലമായൊഴുകുംപുഴകളാൽ സമൃദ്ധമല്ലോ…? (2) (മലയജ….) മണ്ണെറിഞ്ഞാലും പൊന്നു വിളയും മാമലനാട്ടിലെ പൂരപ്പെരുമകളിൽ തുയിലുണത്തുമീരടികളിൽ…(2) കഥകളിവേഷങ്ങളിൽ, മേളപ്പദങ്ങളിൽ… മാവേലിപ്പാട്ടിൻ തനിമകളിൽ നിറയുന്നു…. തിരുവോണപ്പെരുമകൾ നിറയുന്നു…(2) (മലയജ…) നിളയുടെ പുളിനങ്ങൾ താളമിടും കലയുടെ ചിലമ്പൊലികൾ… (2) കാറ്റിലാടും കേദാരനികളും കളകൂജനം പാടും കിളിമകളും തുഞ്ചന്റെ ശീലുകളിൽ സരളമായ് നിറയുന്നു… മലയാളഭാഷ […]

എന്റെ കേരളം – കവിത – Mary Alex(മണിയ)

പരശുരാമൻ മഴുവെറിഞ്ഞ് ആഴിയേകിയ കരയതോ! അബ്ദിയതിലാണ്ടൊരൂഴി നീരിറങ്ങിത്തെളിഞ്ഞതൊ! കര നിറയെ നിബിഢമായീ കേരവൃക്ഷം കാണ്മതൊ! കേരളം ഇതെന്റെ കേരളം ഇതാണെന്റെ കേരളം ! കായൽ ,കരകൾ,കുളങ്ങൾ നദികൾ,കുന്നു,മലകളാലും ഏലം,ജാതി,ചന്ദനം, ഗ്രാമ്പു സുഗന്ധദ്രവ്യങ്ങളും സമ്പന്നം തേയില,കാപ്പി,കൊക്കോ,കൈത,നെല്ലി,മുസംബിയും കേരളം ഇതെന്റെ കേരളം ഇതാണെന്റെ കേരളം! റബർ ,കശുമാവ്, റംമ്പുട്ടാൻ, കുരുമുളക് കൊടികളേറ്റിടും പാഴ്മരങ്ങളും ,തേക്ക്,ഈട്ടി വൻ മരങ്ങൾ, കരിമ്പനകളും കരകൗശലം,വഞ്ചി,കെട്ടിടം, ഒന്നൊന്നു വിവിധോല്പന്നമാം കേരളം ഇതെന്റെ കേരളം ഇതാണെന്റെ കേരളം! മത്തൻ,വെള്ളരി,ഇഞ്ചിയും കോവൽ ,പാവൽ, പടവലം മുന്തിരി, മുളക്, മഞ്ഞളും […]

സോൾ ദുരന്തം: മരണം 153 ആയി; മരിച്ചതേറെയും ചെറുപ്പക്കാർ

സോൾ ∙ ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സോളിൽ ഹലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും മരണം 153 ആയി. മരിച്ചവരിലേറെയും ഇരുപതുകളിലുള്ള യുവതീയുവാക്കളാണ്. ഇതിൽ 22 വിദേശികളും ഉൾപ്പെടുന്നു. പരുക്കേറ്റ 80 ലേറെ പേരിൽ ചിലരുടെ നില ഗുരുതരമാണ്. മുഖംമൂടികളണിഞ്ഞ് ഒക്ടോബർ മാസാവസാനം സംഘടിപ്പിക്കുന്ന ഹലോവീൻ ദിനാചരണത്തിനിടെ ശനിയാഴ്ച രാത്രി ഇറ്റാവോൺ നഗരത്തിലായിരുന്നു ദുരന്തം. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ 3 വർഷത്തെ ഇടവേളയ്ക്കുശേഷം നടത്തുന്നതായതിനാൽ വൻ ജനപങ്കാളിത്തമായിരുന്നു ഇത്തവണ. ഹാമിൽട്ടൻ ഹോട്ടലിനു സമീപമുള്ള ഇടുങ്ങിയ തെരുവിൽ ഒരുലക്ഷത്തിലേറെ പേർ തടിച്ചുകൂടിയെന്നാണു […]

ലിസ് ട്രസിന്റെ ‌‌ഫോൺ ചോർത്തി റഷ്യൻ ചാരന്മാർ

ലണ്ടൻ ∙ ബ്രിട്ടിഷ് മുൻപ്രധാനമന്ത്രി ലിസ് ട്രസ് വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ റഷ്യൻ ചാരന്മാർ‌ അവരുടെ സ്വകാര്യഫോൺ ചോർത്തി രഹസ്യസ്വഭാവമുളള നിർണായക വിവരങ്ങൾ സ്വന്തമാക്കിയെന്ന ബ്രിട്ടനിലെ ഡെയ്‌ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ടു സഖ്യരാഷ്ട്ര നേതാക്കളുമായുള്ള ലിസിന്റെ ആശയവിനിമയം മാത്രമല്ല, മുൻ ധനമന്ത്രി ക്വാസി ക്വാർടെങ്ങുമായി നടത്തിയ സ്വകാര്യസംഭാഷണങ്ങളും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുവേണ്ടി ചാരന്മാർ ചോർത്തിയതായി റിപ്പോർട്ടിലുണ്ട്. ഒരു വർഷം ലിസ് അയച്ചതും സ്വീകരിച്ചതുമായ സന്ദേശങ്ങൾ മുഴുവനായും ചോർത്തിയെന്നാണു വിവരം. ഇക്കൂട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി […]

സൊമാലിയ ഭീകരാക്രമണം: മരണം 100 കടന്നു, 300 പേർക്ക് പരുക്ക്

മൊഗാദിഷു ‌∙ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ കാർബോംബ് സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 100 കവി‍‍‍ഞ്ഞു. 300 പേർക്കു പരുക്കേറ്റു. മൊഗാദിഷു നഗരത്തിലെ വിദ്യാഭ്യാസ മന്ത്രാലയ വളപ്പിൽ ശനിയാഴ്ച പകൽ 2നു നടന്ന ആദ്യ സ്ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആംബുലൻസുകൾ എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ സ്ഫോടനം. അൽ ഖായിദ ബന്ധമുള്ള അൽ ഷബാബ് ഭീകരരാണു സ്ഫോടനത്തിനു പിന്നിലെന്നു പ്രസിഡന്റ് പ്രസിഡന്റ് ഹസൻ ഷെയ്ഖ് മഹ്മൂദ് പറഞ്ഞു. 2017 ഒക്ടോബറിൽ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ട ട്രക്ക് ബോംബ് സ്ഫോടനത്തിനുശേഷം അൽ […]

ഫിലിപ്പീൻസിൽ ചുഴലിക്കാറ്റും മഴയും; 105 മരണം

മനില ∙ ഫിലിപ്പീൻസിൽ ഈ വർഷമുണ്ടായ ഏറ്റവും മാരകമായ നൽഗെ ചുഴലിക്കാറ്റിൽ 105 പേർ മരിച്ചു. 63 പേരെ കാണാതായി. 20 ലക്ഷത്തിലേറെ പേർ പ്രളയക്കെടുതിയിലാണ്. പത്തു ലക്ഷത്തോളം പേർ അഭയാർഥി ക്യാംപുകളിലുണ്ട്. കുസിയോങ്ങിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനായിട്ടില്ല. കാറ്റിനൊപ്പമെത്തിയ മിന്നൽമഴയിലും മണ്ണിടിച്ചിലിലുമാണ് കൂടുതൽ മരണം. തെക്കൻ ബംഗസമാറോ മേഖലയിലെ മഗുണ്ടനാവോ പ്രവിശ്യയിലാണ് കൂടുതൽ നാശമുണ്ടായത്. English Summary: Tropical Storm Nalgae drenches Philippines

ബ്രസീലിലും ഇടതുവിജയം: ബൊൽസൊനാരോയെ വീഴ്ത്തി ലുലയുടെ രണ്ടാം വരവ്

സാവോ പോളോ ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും ഇടതുപക്ഷവുമായ ലുല ഡസിൽവയ്ക്കു (77) വിജയം. നിലവിലെ പ്രസിഡന്റും തീവ്രവലതുപക്ഷവുമായ ജൈർ ബൊൽസൊനാരോയെ (67) ആണു തോൽപിച്ചത്. ലുലയ്ക്ക് 50.9 % വോട്ട് ലഭിച്ചപ്പോൾ ബൊൽസൊനാരോ 49.1 % നേടി. രണ്ടു ഘട്ടമായി നടന്ന തിര‍ഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ബൊൽസൊനാരോ ഒപ്പത്തിനൊപ്പമെത്തിയിരുന്നു. 20 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണു ലുല നേടിയത്. മേഖലയിലെ ചിലെ, കൊളംബിയ, അർജന്റീന എന്നീ രാജ്യങ്ങൾക്കു പിന്നാലെയാണു ബ്രസീലിലും ഇടതുപക്ഷ വിജയം. 2003–10 ൽ […]