മനില ∙ ഫിലിപ്പീൻസിൽ ഈ വർഷമുണ്ടായ ഏറ്റവും മാരകമായ നൽഗെ ചുഴലിക്കാറ്റിൽ 105 പേർ മരിച്ചു. 63 പേരെ കാണാതായി. 20 ലക്ഷത്തിലേറെ പേർ പ്രളയക്കെടുതിയിലാണ്. പത്തു ലക്ഷത്തോളം പേർ അഭയാർഥി ക്യാംപുകളിലുണ്ട്. കുസിയോങ്ങിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനായിട്ടില്ല. കാറ്റിനൊപ്പമെത്തിയ മിന്നൽമഴയിലും മണ്ണിടിച്ചിലിലുമാണ് കൂടുതൽ മരണം. തെക്കൻ ബംഗസമാറോ മേഖലയിലെ മഗുണ്ടനാവോ പ്രവിശ്യയിലാണ് കൂടുതൽ നാശമുണ്ടായത്.
English Summary: Tropical Storm Nalgae drenches Philippines













