മലയജശ്യാമള ചാരുതയിൽ (ലളിതഗാനം) – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

മലയജശ്യാമള ചാരുതയിൽ
(ലളിതഗാനം)

മലയജ ശ്യാമള ചാരുതയിൽ
മാലേയമണിയുന്ന മലനാടേ…
മഞ്ജീരകാന്തിതൻ
തുടി താളമുയരും
മലയാളനാടേ…
നീ ഭൂവിലെ സ്വർഗ്ഗമല്ലേ…

(മലയജ…)

സഹ്യസാനുക്കൾ കൈകോർത്തു പാടി
സാന്ദ്രതയുണർത്തും ഹരിതഭംഗിയിൽ
തരളിതലോലമായൊഴുകുംപുഴകളാൽ സമൃദ്ധമല്ലോ…? (2)

(മലയജ….)

മണ്ണെറിഞ്ഞാലും പൊന്നു വിളയും
മാമലനാട്ടിലെ
പൂരപ്പെരുമകളിൽ
തുയിലുണത്തുമീരടികളിൽ…(2)
കഥകളിവേഷങ്ങളിൽ,
മേളപ്പദങ്ങളിൽ…
മാവേലിപ്പാട്ടിൻ തനിമകളിൽ
നിറയുന്നു….
തിരുവോണപ്പെരുമകൾ
നിറയുന്നു…(2)

(മലയജ…)

നിളയുടെ പുളിനങ്ങൾ താളമിടും
കലയുടെ ചിലമ്പൊലികൾ… (2)
കാറ്റിലാടും കേദാരനികളും
കളകൂജനം പാടും കിളിമകളും
തുഞ്ചന്റെ ശീലുകളിൽ
സരളമായ് നിറയുന്നു…
മലയാളഭാഷ തൻ ലാസ്യഭംഗി
മലയാളനാടിൻ…
ശാലീനഭംഗി…

(മലയജ…)

About The Author

Leave a Reply

Your email address will not be published. Required fields are marked *