എന്റെ കേരളം – കവിത – Mary Alex(മണിയ)

Facebook
Twitter
WhatsApp
Email
പരശുരാമൻ മഴുവെറിഞ്ഞ്
ആഴിയേകിയ കരയതോ!
അബ്ദിയതിലാണ്ടൊരൂഴി
നീരിറങ്ങിത്തെളിഞ്ഞതൊ!
കര നിറയെ നിബിഢമായീ
കേരവൃക്ഷം കാണ്മതൊ!
കേരളം ഇതെന്റെ കേരളം
ഇതാണെന്റെ കേരളം !
കായൽ ,കരകൾ,കുളങ്ങൾ
നദികൾ,കുന്നു,മലകളാലും
ഏലം,ജാതി,ചന്ദനം, ഗ്രാമ്പു
സുഗന്ധദ്രവ്യങ്ങളും സമ്പന്നം
തേയില,കാപ്പി,കൊക്കോ,കൈത,നെല്ലി,മുസംബിയും
കേരളം ഇതെന്റെ കേരളം
ഇതാണെന്റെ കേരളം!
റബർ ,കശുമാവ്, റംമ്പുട്ടാൻ,
കുരുമുളക് കൊടികളേറ്റിടും
പാഴ്മരങ്ങളും ,തേക്ക്,ഈട്ടി
വൻ മരങ്ങൾ, കരിമ്പനകളും
കരകൗശലം,വഞ്ചി,കെട്ടിടം,
ഒന്നൊന്നു വിവിധോല്പന്നമാം
കേരളം ഇതെന്റെ കേരളം
ഇതാണെന്റെ കേരളം!
മത്തൻ,വെള്ളരി,ഇഞ്ചിയും
കോവൽ ,പാവൽ, പടവലം
മുന്തിരി, മുളക്, മഞ്ഞളും
കപ്ളം,കരിമ്പ്, കാച്ചിലും
ചേനയും ചേമ്പും മരച്ചീനിയും
പ്ലാവ്,മാവും, നെൽപ്പാടവും
കേരളം ഇതെന്റെ കേരളം
ഇതാണെന്റെ കേരളം!
കയർ,നീര,ചീനവല,മൽസ്യം
വിവിധ കുടിൽ വ്യവസായവും
കപ്പലടുക്കും തുറമുഖങ്ങളും
ബോട്ടു,വള്ളം,പായവഞ്ചിയും
നിരനിരയായ്,മുക്കുവക്കുടി ജനസാന്ദ്രമാം സുന്ദരതീരം
കേരളം ഇതെന്റെ കേരളം
ഇതാണെന്റെ കേരളം!
കർണാടകയും തമിഴ്നാടും
ഇൻഡ്യൻ മഹാസമുദ്രവും
അതിരു തീർത്തൊരീ ഭൂമി
കാസർകോട് മുതലിങ്ങ്
ജില്ലകൾ പതിനാലിനാൽ
അനുഗ്രഹീതമാം മലയാളം
കേരളം ഇതെന്റെ കേരളം
ഇതാണെന്റെ കേരളം!
ഓരോന്നിനുമൊന്നൊന്നായ്
ബഹുവിശേഷണങ്ങളോടെ
ധനാഗമമാർഗ്ഗങ്ങളേറെയും
കാടും,മേടും ,നീരൊഴുക്കും
പൂങ്കാവനങ്ങൾ,മൃഗശാലയും
കണ്ടിടാം ഓരോന്നിനേയും
കേരളം! ഇതെന്റെ കേരളം.
ഇതാണെന്റെ കേരളം!
(Mary Alex)
മണിയ
നവ .1

About The Author

Leave a Reply

Your email address will not be published. Required fields are marked *