LIMA WORLD LIBRARY

മസ്ക് വന്നു, ട്വിറ്ററിൽ പിരിച്ചുവിടൽ: ഇന്ത്യയിലെ മാർക്കറ്റിങ് മേധാവിയടക്കം പുറത്ത്

ന്യൂഡൽഹി∙ സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ ഇന്ത്യയിലെ ജീവനക്കാരെയും പിരിച്ചുവിട്ടു തുടങ്ങി. മാർക്കറ്റിങ് വിഭാഗം മേധാവി മുതൽ താഴേക്കുള്ളവരെ പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ. കമ്യൂണിക്കേഷൻ വിഭാഗത്തിലെ എൻജിനീയർമാരെയും പിരിച്ചുവിട്ടിട്ടുണ്ട്. പുറത്തായവരുടെ എണ്ണത്തിൽ വ്യക്തതയില്ല. കമ്പനിയുടെ നടപടി സെയിൽസ്, എൻജിനീയറിങ്, പാർട്ണർഷിപ്പ് ഡിവിഷനുകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കി ആദ്യദിനംതന്നെ, ഇന്ത്യൻ വംശജനായ ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ, ലീഗൽ എക്സിക്യൂട്ടീവ് വിജയ ഗഡ്ഡെ, […]

മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; നിരീക്ഷിക്കാൻ ചാരക്കപ്പലുമായി ചൈന

ന്യൂഡൽഹി∙ ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി ‘ചാരപ്പണി നടത്താൻ’ കപ്പൽ അയച്ച് ചൈന. ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാങ്–6 എന്ന കപ്പലാണ് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ചൈന അയച്ചതെന്നാണ് റിപ്പോർട്ട്. യുവാൻ വാങ്–6 നിലവിൽ ബാലിക്ക് സമീപമുണ്ടെന്ന് മറൈൻ ട്രാഫിക് അറിയിച്ചു. നവംബർ 10നും 11നും ഇടയിൽ ഒഡിഷയിലെ അബ്ദുൽ കലാം ദ്വീപിൽ (വീലർ ദ്വീപ്) 2,200 കിലോമീറ്റർ പരിധിയുള്ള മിസൈൽ പരീക്ഷിക്കാൻ ഇന്ത്യ ഒരുങ്ങുന്നുണ്ട്. ഈ ദ്വീപിൽനിന്ന് ഇന്ത്യ ഇടയ്ക്കിടെ ബാലിസ്റ്റിക് മിസൈലുകൾ […]

ഇസ്രയേൽ: കരുത്തോടെ നെതന്യാഹു; 95% വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 120ൽ 65 സീറ്റ്

ജറുസലം ∙ ഇസ്രയേൽ മുൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ തിരിച്ചുവരവ് ഏതാണ്ട് ഉറപ്പായി. വോട്ടെണ്ണൽ 95% കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ സഖ്യത്തിന് 120 ൽ 65 സീറ്റ് ലഭിക്കുമെന്ന നില തുടരുന്നു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കൊപ്പം സഖ്യമുറപ്പിച്ച തീവ്രദേശീയ പാർട്ടിയായ റിലിജെസ് സയനിസം കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ പ്രകടനം മെച്ചപ്പെടുത്തി 14 സീറ്റ് സ്വന്തമാക്കി. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ലിക്കുഡിനു മാത്രം 32 സീറ്റുണ്ട്. നിലവിലെ പ്രധാനമന്ത്രി യയ്ർ ലപീദിന്റെ യെഷ് അദിദ് പാർട്ടിക്ക് 24 […]

214 യുദ്ധത്തടവുകാരെ കൈമാറാൻ ധാരണ; ഹേഴ്സനിൽ യുക്രെയ്ൻ മുന്നേറ്റം, റഷ്യൻ സേന പിന്മാറി

കീവ് ∙ യുക്രെയ്നും റഷ്യയും തമ്മിൽ സംഘർഷം തുടരുന്നതിനിടെ 107 യുദ്ധത്തടവുകാരെ വീതം പരസ്പരം കൈമാറാൻ തീരുമാനിച്ചു. ഇതേസമയം, യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കി. സാപൊറീഷ്യ ആണവ നിലയത്തിലേക്കുള്ള ഹൈടെൻഷൻ ലൈനുകൾ തകർന്നതോടെ നിലയത്തിലേക്കുള്ള വൈദ്യുതിബന്ധം വീണ്ടും തടസ്സപ്പെട്ടു. യുക്രെയ്ൻ മുന്നേറുന്ന ഹേഴ്സനിൽ നിന്ന് റഷ്യൻ സേന പൂർണമായി പിന്മാറി. റഷ്യൻ സേനയെ നശിപ്പിക്കാൻ യുക്രെയ്ൻ ഡിനിപ്രോ നദിയിലെ കഖോക‍്‍വ അണക്കെട്ട് തകർക്കാൻ പദ്ധതിയിടുന്നതായി ആരോപിച്ചാണ് പിന്മാറ്റം. ഇതിനു സമീപമുള്ള മുഴുവൻ […]

സൗഹാർദ സന്ദേശവുമായി മാർപാപ്പ ബഹ്റൈനിൽ

മനാമ ∙ സന്മനസുള്ളവർക്ക് സമാധാനം എന്ന സന്ദേശവുമായി ബഹ്റൈനിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഊഷ്മള വരവേൽപ് നൽകി. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവ് സ്വീകരിച്ചു. പ്രാദേശിക സമയം 4.45ന് വിമാനമിറങ്ങിയ മാർപാപ്പയെ സ്വീകരിക്കാൻ രാജാവിന്റെ പ്രതിനിധികളും കത്തോലിക്കാ സഭയുടെ പ്രതിനിധികളും എത്തിയിരുന്നു. മരുഭൂമിയിലെ വൃക്ഷം പോലെ ആഴത്തിൽ വേരോട്ടമുള്ള ജീവന്റെ വൃക്ഷമാകാൻ മാർപാപ്പ ലോകജനതയോട് ആഹ്വാനം ചെയ്തു. ചരിത്രത്തിലും പാരമ്പര്യത്തിലും പൈതൃകത്തിലും മുറുകെപ്പിടിക്കാൻ ആഴമുള്ള വേരുകൾ സഹായിക്കും. എല്ലാ യുദ്ധവും നാശത്തിൽ മാത്രമേ […]

ഇമ്രാൻ ഖാന് വെടിയേറ്റു; വെടിയേറ്റത് കാൽമുട്ടിനു താഴെ, അപകടനില തരണം ചെയ്തു; അക്രമി പിടിയിൽ

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ സർക്കാരിനെതിരെ ലോങ് മാർച്ച് നയിച്ചെത്തിയ മുൻ പ്രധാനമന്ത്രി ഇമ്രാ‍ൻ ഖാനു നേരെ വധശ്രമം. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ റാലിക്കിടെയാണ് അക്രമി വെടിയുതിർത്തത്. വലതു കാൽമുട്ടിനു താഴെ പരുക്കേറ്റ ഇമ്രാനെ ‌ലഹോറിലെ ഷൗക്കത്ത് ഖാനൂം ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. ഇമ്രാൻ അപകടനില തരണം ചെയ്തു. അക്രമിയെ പിടികൂടി. ഇമ്രാൻ ഖാന്‍ (Photo by Farooq NAEEM / AFP) വസീറാബാദിലെ അല്ലാവാല ചൗക്കിൽ ഇന്നലെ വൈകിട്ടുണ്ടായ വധശ്രമത്തിൽ ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) […]

എ പ്ലസ് കഥ – ജോണ്‍സണ്‍ ഇരിങ്ങോള്‍

ഞാന്‍ പഠിച്ച എന്‍റെ ഗ്രാമത്തിലെ വലിയ സ്കൂള്‍ കുട്ടികളുടെ എണ്ണത്തിലും അന്നും ഇന്നും മുന്നില്‍. എന്നാല്‍ ഞാന്‍ പഠിച്ചകാലവും, അദ്ധ്യാപകരും. പഠനവും പഠിപ്പിക്കുന്ന രീതികളും അടിമുടി മാറി. കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും, വിദ്യാലയങ്ങള്‍ക്കും ഇന്ന് എപ്ലസ് മാത്രം മതി. എന്തിനുളള എ പ്ലസാണ് വേണ്ടതെന്ന് ആരും ചിന്തിക്കുന്നില്ല. അമൂല്‍ ബേബികളേയോ അതോ ബ്രോയിലര്‍ ചിക്കന്‍ ഫാമോ? നാം സൃഷ്ടിക്കുന്നത്. പത്തും പതിനൊന്നും, പന്ത്രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കൗമാരക്കാരായ കുട്ടികളെ മീറ്റിംഗ് നടക്കാറുളള ഹാളില്‍ വിളിച്ചു കൂട്ടി. പൂര്‍വ്വ […]

എംപിയുടെ ചുമതലകൾ മറന്ന് റിയാലിറ്റി ടിവി ഷോ; മാറ്റ് ഹാൻകോക്കിനെ പുറത്താക്കി

ലണ്ടൻ ∙ റിയാലിറ്റി ടിവി ഷോയ്ക്കു വേണ്ടി വനവാസത്തിനു പോകുന്ന എംപി മാറ്റ് ഹാൻകോക്കിനെക്കൊണ്ടു മടുത്ത കൺസർവേറ്റീവ് പാർട്ടി അദ്ദേഹത്തെ പുറത്താക്കി. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്ന കോവിഡ്കാല സർക്കാരിൽ ആരോഗ്യമന്ത്രിയായിരിക്കെ ഓഫിസിൽവച്ച് ‍വനിതാ ജീവനക്കാരിയെ ചുംബിച്ചതു വിവാദമായി രാജിവച്ച ഹാൻകോക്ക് വെസ്റ്റ് സഫോക്ക് എംപിയായും ഉഴപ്പുന്നതു കണ്ടാണു പാ‍ർട്ടി കൈവിട്ടത്. ഇനി പാർലമെന്റ് കൂടുമ്പോൾ സ്വതന്ത്ര എംപിയായി ഇരിക്കേണ്ടിവരും. ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള അനുഭവങ്ങൾ ‘പാൻഡെമിക് ഡയറി’ (മഹാമാരിക്കാല സ്മരണകൾ) എന്ന പേരിൽ അദ്ദേഹം പുസ്തകമാക്കുന്നുണ്ട്. ബ്രിട്ടനിലെ ഹിറ്റ് ടിവി […]

ഇസ്രയേൽ: നെതന്യാഹു സഖ്യം ഭൂരിപക്ഷമുറപ്പിച്ചു

ജറുസലം ∙ ഇസ്രയേലിൽ 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യാമിൻ നെതന്യാഹു ഇടവേളയ്ക്കു ശേഷം വീണ്ടും അധികാരത്തിലേക്ക്. തീവ്രദേശീയ പാർട്ടിയായ റിലിജെസ് സയനിസവുമായി കൈകോർത്താണ് ലിക്കുഡ് പാർട്ടി നേതാവായ നെതന്യാഹു (73) അധികാരത്തിൽ തിരികെയെത്തുന്നത്. 84% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 120 അംഗ പാർലമെന്റിൽ ലിക്കുഡിനും റിലിജെസ് സയനിസത്തിനും കൂടി 65 സീറ്റുകളുണ്ട്. English Summary: Israel elections: Netanyahu set for comeback