ജറുസലം ∙ ഇസ്രയേൽ മുൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ തിരിച്ചുവരവ് ഏതാണ്ട് ഉറപ്പായി. വോട്ടെണ്ണൽ 95% കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ സഖ്യത്തിന് 120 ൽ 65 സീറ്റ് ലഭിക്കുമെന്ന നില തുടരുന്നു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കൊപ്പം സഖ്യമുറപ്പിച്ച തീവ്രദേശീയ പാർട്ടിയായ റിലിജെസ് സയനിസം കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ പ്രകടനം മെച്ചപ്പെടുത്തി 14 സീറ്റ് സ്വന്തമാക്കി. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ലിക്കുഡിനു മാത്രം 32 സീറ്റുണ്ട്. നിലവിലെ പ്രധാനമന്ത്രി യയ്ർ ലപീദിന്റെ യെഷ് അദിദ് പാർട്ടിക്ക് 24 സീറ്റ്. നാഷനൽ യൂണിറ്റി 12 സീറ്റ് നേടി.
English Summary: Bengamin Netanyahu makes comeback as israel prime minister
TAGS:













