മാപ്പുസാക്ഷി.. – Dr. സിന്ധു

ഇരുളിൽ നാഴി കടം വാങ്ങി.. പകലിൻ ചിന്തിന് വിലപേശി.. പശിയിൽ പതിരായ് വാഗ്ദാനം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. അഴലിൽ തിരയും വൈഡൂര്യം.. അറിവിൽ ശൂന്യത നിറയുന്നു.. ഉയിരിൻ ആർജ്ജവം അണയുന്നു. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. സുസ്ഥിര ചിന്തകൾ വ്യാമോഹം.. ധർമ്മപ്രതീക്ഷകൾ അതിമോഹം.. നിണമണിയും നേരിൻ നിനവുകൾ.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. കാലികമായൊരു കർമ്മപഥം.. കാഴ്ചകളമ്പേ ബീഭത്സം.. വിലയ്ക്ക് വാങ്ങും മാതൃത്വം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. അതിരുകളില്ലാ ആർഭാടം.. അവിവേകത്തിൻ ആനന്ദം.. കദനപ്പെരുമഴ കൈനീട്ടം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി…
കുഞ്ചു കുമാരൻ – ശ്രീകുമാരി സന്തോഷ്

പുരാവസ്തു ഗവേഷകൻ ആയ കുഞ്ചുവിന് ഉറക്കം വന്നതേയില്ല. ഇതു വരെ ഇങ്ങനെ യുണ്ടായിട്ടില്ല. ഭൂമിയുടെ പാളികൾ അടർത്തിയെടുക്കുമ്പോൾ പലതും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ആർക്യോ ളജി ഡിപ്പാർട്മെന്റ് ന്റെ അഭിമാനമായ കുഞ്ചു കുമാരൻ ഇതിനോടകം പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. അഭ്ര പാളികളിൽ ഉറങ്ങിപ്പോയ പഴമകളെ ചുരണ്ടിയെടുക്കുന്ന വിരുതൻ. തെറ്റിയിട്ടില്ല ഇതുവരെ. അസാധ്യമായ ഒരു ഏഴാം അറിവ് അയാളിൽ നിറഞ്ഞിരുന്നു. പ്രാണായാമങ്ങളിൽ തുടങ്ങുന്ന ദിവസം ഉൾക്കാഴ്ചകളിൽ ഊറ്റിയെടുത്തു നിരത്തുമ്പോൾ കുഞ്ചുവിന്റെ ദിവസം ഊർജഭാരമുള്ളതാകുന്നു. പുതിയ പഠനങ്ങൾ കഴിഞ്ഞു കിടക്കുമ്പോൾ വളെരെ വൈകും […]
മുഖക്കുറിപ്പ് ——————– ഡോ. വി. രാജകൃഷ്ണൻ, പ്രസിഡന്റ്, ഫിൽക ഫിലിം സൊസൈറ്റി.

ഇന്ത്യൻ സിനിമയിൽ ഒരു യുഗപ്പിറവി കുറിക്കുകയും ലോക ചലച്ചിത്ര ഭൂപടത്തിൽ ഇന്ത്യയ്ക്ക് ആദ്യമായി സ്ഥാനം നേടിക്കൊടുക്കുകയും ചെയ്ത ചലച്ചിത്ര സൃഷ്ടിയാണ് പഥേർ പാഞ്‌ജലി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രകീർത്തിക്കപ്പെട്ട സിനിമകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഈ സിനിമയ്ക്ക് നിയതമായ ഒരു തിരക്കഥ ഇല്ല. ദൃശ്യങ്ങളിലൂടെയും ശബ്ദ – സംഗീത സൂചനകളിലൂടെയും പലയാവർത്തി കടന്നുപോയതിനു ശേഷം സാബു ശങ്കർ 1988 ൽ രൂപപ്പെടുത്തിയ തിരക്കഥയാണ് ഇപ്പോൾ പതിമൂന്നാം പതിപ്പായി നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ബംഗാളി ഭാഷയിലുള്ള സംഭാഷണത്തോട് ബംഗാളി […]
രെജിൻ എസ് എഴുതിയ മണ്ണടയാളങ്ങൾ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം എറണാകുളത്ത് വച്ച് സിനിമ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ റജി വി ഗ്രീൻലാൻഡിന് നൽകി പ്രകാശനം ചെയ്തു.

രെജിൻ എസ് എഴുതിയ മണ്ണടയാളങ്ങൾ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം എറണാകുളത്ത് വച്ച് സിനിമ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ റജി വി ഗ്രീൻലാൻഡിന് നൽകി പ്രകാശനം ചെയ്തു. സിനിമ സീരിയൽ താരം വിജയ് ഇന്ദു ചൂടൻ അധ്യക്ഷത വഹിച്ചു. പുസ്തക രചയിതാവ് രജിൻ എസ് ഉണ്ണിത്താൻ നന്ദി പറഞ്ഞു. ആദർശ് പടനിലം,ഷെറിൻ, അരുൺ എ പാറ്റൂർ,അക്ഷയ് എന്നിവർ ആശംസാപ്രസംഗം നടത്തി. പ്രസാധകർ: പ്രവദ ബുക്ക്സ്
കവിത – ചങ്ങലകൾ – ജോസ് അൽഫോൻസ്.

ചങ്ങലകൾ ചങ്ങലകൾ ചങ്ങലകളാണെവിടേയും വാക്കിനും നാക്കിനും നോക്കിനും ചങ്ങല പേനയ്ക്കും ബ്രഷിനും കൈകാലുകൾക്കും ചങ്ങല. തപ്തനിശ്വാസങ്ങൾ തളം കെട്ടി കിടക്കുന്ന തടവറകളിൽ തുരുമ്പ് എടുത്ത് നശിക്കുന്നു ചങ്ങലക്കിട്ട മോഹങ്ങൾ ഭ്രാന്തൻ ചിന്തകൾ ചങ്ങല പൊട്ടിച്ച് തിമിർത്താടുന്നു , വഴി തെറ്റിയൊഴുകുന്നു പലവിധം ചിന്തകൾ പലവഴി മൗലീക അവകാശങ്ങൾക്കും , സ്വതന്ത്ര്യങ്ങൾക്കും കൂച്ചുവിലങ്ങിട്ട് അടിമത്വം അടിച്ചേൽപ്പിച്ച് ചങ്ങലക്കിടുന്നു മനസ്സിനേയും മത്തിഷ്ക്കത്തേയും നീതിന്യായ വ്യവസ്ഥകളും നീതിപാലകരും സർക്കാർ സ്ഥാപനങ്ങളും ഇല്ലാത്തവന് അന്യമാകുന്നു സ്വജനപക്ഷപാതവും, മസിൽപവ്വറും, മണിപവ്വറും രാഷ്ടീയമായ ഇടപെടലുകളും ഇല്ലാത്തവൻ […]
പ്രശസ്ത ശില്പി സന്തോഷ് കറുകമ്പള്ളിൽ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ശിൽപം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിച്ചു

തിരുവനന്തപുരം:പ്രശസ്ത ശില്പി സന്തോഷ് കറുകമ്പള്ളിൽ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ശിൽപം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിച്ചു.ഇതിനോടകം ഇദ്ദേഹം നിർമ്മിച്ച നിരവധി ശില്പങ്ങൾ സുഹൃത്തുക്കൾ വിദേശ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ കൊണ്ടുപോയി സ്വീകരണമുറിയിൽ സൂക്ഷിക്കുന്നു.സാമുഹ്യ പ്രതിബദ്ധതയോടെ ജനങ്ങൾക്ക് നല്കിയിട്ടുള്ള മഹത് സംഭാവനകൾ തന്നെ ആകർഷിച്ചത് കൊണ്ടാണ് ഇപ്രകാരമൊരു ശില്പം നിർമ്മിക്കാൻ പ്രേരണയായതെന്ന് ശില്പി സന്തോഷ് കറുകമ്പള്ളിൽ പറഞ്ഞു.ചടങ്ങിൽ പുരട്ടാതി തിരുന്നാൾ മാർത്താണ്ട വർമ്മ തമ്പുരാൻ അധ്യക്ഷത വഹിച്ചു അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാൻ സംബന്ധിച്ചു. ഇതിന് മുമ്പ് ബിലീവേഴ്സ് […]
ചന്ദ്രയാത്രയ്ക്ക് വിസിൽമുഴക്കം; കുതിച്ചുയർന്ന് മെഗാറോക്കറ്റ്

ന്യൂയോർക്ക് ∙ മനുഷ്യരാശി ഒരിക്കൽ കീഴടക്കിയ ചന്ദ്രനിലേക്ക് അരനൂറ്റാണ്ടിനു ശേഷം തിരിച്ചുപോകുന്നതിനുള്ള ആർട്ടിമിസ് പദ്ധതിക്ക് നാസ കാഹളം മുഴക്കി. യാത്രാപേടകമായ ഓറിയണിനെ വഹിക്കുന്ന സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) മെഗാറോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം (ആർട്ടിമിസ് 1) ഇന്നലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നടന്നു. 98 മീറ്റർ നീളമുള്ള എസ്എൽഎസ്, ചന്ദ്രനിലേക്കു മുൻപ് നടന്ന സഞ്ചാരങ്ങളിൽ യാത്രികരെ വഹിച്ച സാറ്റേൺ ഫൈവിന്റെ പിൻഗാമിയും ഭൂമിയിലെ ഏറ്റവും കരുത്തേറിയ റോക്കറ്റുമാണ്. 410 കോടി യുഎസ് ഡോളറാണ് ഇന്നലത്തെ പരീക്ഷണത്തിനായി […]
ഇസ്രയേൽ പാർലമെന്റ് സമ്മേളനം; മുംബൈ ഭീകരാക്രമണം അതിജീവിച്ച മോഷെ വിശിഷ്ടാതിഥി

ജറുസലം ∙ തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള ഇസ്രയേൽ പാർലമെന്റിന്റെ (കനെസറ്റ്) ആദ്യ സമ്മേളനത്തിൽ വോട്ടിങ് പ്രായമായിട്ടില്ലാത്ത ഒരു വിശിഷ്ടാതിഥിയുണ്ടായിരുന്നു: 26/11 മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ബാലൻ മോഷെ ഹോൾസ്ബെർഗ്. ഹീബ്രു ബൈബിളിലെ സങ്കീർത്തന പുസ്തകത്തിലെ ഒരു അധ്യായം വായിച്ചാണ് മോഷെ പുതിയ എംപിമാരെ അഭിസംബോധന ചെയ്തത്. കുഞ്ഞു മോഷെ പിതാവിനൊപ്പം. പഴയ ചിത്രം രണ്ടാം വയസ്സിൽ ഭീകരാക്രമണത്തെ അദ്ഭുതകരമായി അതിജീവിച്ച മോഷെയ്ക്ക് ഇപ്പോൾ 16 വയസ്സ്. അന്നു കൊല്ലപ്പെട്ട 166 പേരിൽ മോഷെയുടെ അച്ഛനമ്മമാർ ഉൾപ്പെടെ 6 പേർ ഇസ്രയേൽ […]
യുഎസ് ജനപ്രതിനിധിസഭ: റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷത്തിലേക്ക്

വാഷിങ്ടൻ ∙ യുഎസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷത്തിന് ഒരു സീറ്റ് അകലെ. 435 അംഗ സഭയിൽ 217 സീറ്റാണ് റിപ്പബ്ലിക്കൻ പാർട്ടി നിലവിൽ നേടിയിട്ടുള്ളത്. 218 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. 209 സീറ്റുകൾ ഡെമോക്രാറ്റുകൾ നേടി. ബാക്കി 9 സീറ്റിൽ നാലിലും റിപ്പബ്ലിക്കൻ പാർട്ടിയാണു മുന്നിൽ. നവംബർ എട്ടിനായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു നടന്നത്. ഒരാഴ്ച പിന്നിട്ടിട്ടും വോട്ടുകൾ എണ്ണിത്തീർന്നിട്ടില്ല. സ്പീക്കർ സ്ഥാനത്തേക്കു കെവിൻ മക്കാർത്തി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകും. പാർട്ടിയിലെ എതിർപ്പുകൾ മറികടന്ന […]
യുദ്ധത്തിൽനിന്ന് റഷ്യ പിന്മാറണം: ജി20 ഉച്ചകോടി

ബാലി (ഇന്തൊനീഷ്യ) ∙ യുക്രെയ്നിൽ നടത്തുന്ന ആക്രമണം ഉടൻ നിർത്തിവയ്ക്കണമെന്നും റഷ്യ പൂർണമായി പിൻവാങ്ങണമെന്നുമുള്ള പ്രഖ്യാപനത്തോടെ ജി20 ഉച്ചകോടി സമാപിച്ചു. ‘ഈ യുഗം യുദ്ധത്തിന്റേതല്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് പറഞ്ഞ വാചകവും ഐകകണ്ഠ്യേന അംഗീകരിച്ച പ്രഖ്യാപനത്തിലുൾപ്പെടുത്തി. ആക്രമണത്തെ പ്രഖ്യാപനം നിശിതമായി വിമർശിക്കുന്നുണ്ടെങ്കിലും ഉപരോധമടക്കമുള്ള നടപടികൾ വേണമെന്ന നിലപാടിൽ നിന്ന് പിന്നാക്കം പോയത് ഇന്ത്യയുടെ വിജയമാണെന്നാണ് വിലയിരുത്തൽ. അടുത്ത വർഷത്തെ ജി20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി […]
Acne – Sunitha Ganesh

I was a flower, Time or who! My petals were sharpened. It was then, i turned an acne On your eye! Sunitha
Twenty – Sunitha Ganesh

I will put twenty marks, Two for your perseverance And zero for my ignorance, Anyway you are the higest, With all our helplessness In tieing the extremities Sunitha



