LIMA WORLD LIBRARY

കുഞ്ചു കുമാരൻ – ശ്രീകുമാരി സന്തോഷ്‌

പുരാവസ്തു ഗവേഷകൻ ആയ കുഞ്ചുവിന് ഉറക്കം വന്നതേയില്ല. ഇതു വരെ ഇങ്ങനെ യുണ്ടായിട്ടില്ല. ഭൂമിയുടെ പാളികൾ അടർത്തിയെടുക്കുമ്പോൾ പലതും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ആർക്യോ ളജി ഡിപ്പാർട്മെന്റ് ന്റെ അഭിമാനമായ കുഞ്ചു കുമാരൻ ഇതിനോടകം പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.
അഭ്ര പാളികളിൽ ഉറങ്ങിപ്പോയ പഴമകളെ ചുരണ്ടിയെടുക്കുന്ന വിരുതൻ. തെറ്റിയിട്ടില്ല ഇതുവരെ. അസാധ്യമായ ഒരു ഏഴാം അറിവ് അയാളിൽ നിറഞ്ഞിരുന്നു.
പ്രാണായാമങ്ങളിൽ തുടങ്ങുന്ന ദിവസം ഉൾക്കാഴ്ചകളിൽ ഊറ്റിയെടുത്തു നിരത്തുമ്പോൾ കുഞ്ചുവിന്റെ ദിവസം ഊർജഭാരമുള്ളതാകുന്നു.
പുതിയ പഠനങ്ങൾ കഴിഞ്ഞു കിടക്കുമ്പോൾ വളെരെ വൈകും കുഞ്ചു. പിന്നെ ഒന്നും അറിയില്ല. വെളുപ്പിന് നാലുമണിക്കൂണർന്നാൽ തുടങ്ങുന്ന യോഗ പരിശീലനം പ്രവർത്തികളിൽ ഏർപ്പെട്ടു കഴിഞ്ഞാൽ പിന്നെ കർമനിരതൻ ആവുകയായി.
മീരയുടെ ചിരിക്കുന്ന മുഖം മനസ്സിൽ ചില അലോസരങ്ങൾ ഉണ്ടാക്കുന്നതൊഴിച്ചാൽ മറ്റു ചിന്തകൾ ഒരിക്കലും കർമചിന്തകളിൽ തടസമായിരുന്നില്ല.
യുഗങ്ങൾ ക്കു മുൻപുള്ള ഒരു കുഞ്ചു വിനെയും മീരയെയും അയാൾക്ക്‌ ഉറക്കത്തിൽ കാണാൻ കഴിഞ്ഞിരുന്നു പലപ്പോളും. കീഴിൽ ജോലി ചെയ്തിരുന്ന പലരെയും പോലെയല്ല മീര അന്തർലീനമായ സത്തകൾ ഉള്ള കുട്ടി. പുറമെയുള്ള പഠനങ്ങൾ തരുന്ന അളവുകോലുകൾ ഇല്ലാത്ത വീക്ഷണ കോണുകൾ. തന്റെ ആശയങ്ങളെ ഉൾക്കൊള്ളുന്നവൾ. പരസ്പരം വിരലുകൾ സ്പർശിക്കുമ്പോൾ തോന്നുന്ന വികിരണങ്ങൾ മനസിലാവാത്തതായിരുന്നു.
നാളെ മീരയുമൊത്തു ഒരു യാത്ര. ആസ്വാദ്യം. ഓർത്തോർത്തു ഉറങ്ങിപ്പോയിരുന്നു. സ്വപ്നങ്ങളിൽ പാതാളലോകത്തിൽ ചുറ്റിത്തിരിയുന്ന രണ്ടു പേർ. ഭൂമിയുടെ തട്ടുകളിൽ അവരുടെ നിഴൽ പാടുകൾ. മണ്ണിൽ അമർന്ന നിരവധി മുഖങ്ങൾക്കു അടുപ്പമുള്ള പലരുടെയും സമയമുണ്ടായിരുന്നു. പല കാലങ്ങളിൽ ജീവിച്ചിരുന്ന പല കോലങ്ങൾ. പരിചിതമല്ലാ ത്ത വേഷങ്ങളിൽ. മീരയുടെയും കുഞ്ചുവിന്റെയും മുഖങ്ങൾ കത്തി ജ്വലിക്കുന്നു. മിന്നൽ പിണരുകൾ മണ്ണിനെ ചോർന്നൊലിപ്പിക്കുന്നു. മണ്ണിൽ പതിഞ്ഞു കിടക്കുന്ന സ്വന്തം മുഖങ്ങൾ ഉറക്കം മുറിച്ചു. വെറുതെ മീരയെ വിളിക്കാൻ തോന്നി. എന്താ മാഷേ നേരം വെളുക്കാൻ ഇനിയും സമയം ബാക്കി. ഇപ്പോളെ പുറപ്പെട്ടോ. മറുവശം. ഒരു കാര്യം പറയാനാ മീരേ. അടുത്തയാഴ്ച്ച ആയാലോ നമ്മുടെയാത്ര. കുറച്ചു പേപ്പേഴ്സ് കംപ്ലീറ്റ് ചെയ്യാനുണ്ട്. ഓക്കേ മാഷേ. ഇനിയുറങ്ങാമല്ലോ അല്ലേ. മീര ചിരിച്ചുകൊണ്ട് ഫോൺ വെച്ചു. സിന്ധു നദീതട തീരങ്ങളിൽ മണ്ണിലമർന്ന രണ്ടു മുഖങ്ങൾ.യുഗങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നവർ. ഇവിടെ ഒന്നും അവസാനിക്കുന്നില്ല. ജനിമൃതികളിലൂടെ ഇനിയും ഇനിയും.ശിലാസനങ്ങളിൽ ലിഖിത പ്പെട്ട പേരുകൾ. ഉണർന്നു നോക്കുമ്പോൾ വളെരെ വൈകിയിരിക്കുന്നു. കുഞ്ചു കുമാരന്റെ പുതിയ ദിനം ആരംഭിക്കുന്നു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px