ചങ്ങലകൾ ചങ്ങലകൾ ചങ്ങലകളാണെവിടേയും
വാക്കിനും നാക്കിനും
നോക്കിനും ചങ്ങല
പേനയ്ക്കും ബ്രഷിനും കൈകാലുകൾക്കും ചങ്ങല.
തപ്തനിശ്വാസങ്ങൾ തളം കെട്ടി കിടക്കുന്ന തടവറകളിൽ തുരുമ്പ് എടുത്ത് നശിക്കുന്നു
ചങ്ങലക്കിട്ട മോഹങ്ങൾ
ഭ്രാന്തൻ ചിന്തകൾ
ചങ്ങല പൊട്ടിച്ച് തിമിർത്താടുന്നു ,
വഴി തെറ്റിയൊഴുകുന്നു
പലവിധം ചിന്തകൾ പലവഴി
മൗലീക അവകാശങ്ങൾക്കും , സ്വതന്ത്ര്യങ്ങൾക്കും കൂച്ചുവിലങ്ങിട്ട് അടിമത്വം അടിച്ചേൽപ്പിച്ച് ചങ്ങലക്കിടുന്നു
മനസ്സിനേയും മത്തിഷ്ക്കത്തേയും
നീതിന്യായ വ്യവസ്ഥകളും
നീതിപാലകരും
സർക്കാർ സ്ഥാപനങ്ങളും
ഇല്ലാത്തവന് അന്യമാകുന്നു
സ്വജനപക്ഷപാതവും,
മസിൽപവ്വറും, മണിപവ്വറും
രാഷ്ടീയമായ ഇടപെടലുകളും
ഇല്ലാത്തവൻ എന്നും
ചങ്ങലയിൽ തന്നെ
വാക്കുകൾക്കും രചനകൾക്കും ചങ്ങലയിട്ട് ഭാവനയെ വികലമാക്കി ,
പ്രതികരണ ശേഷി നശിപ്പിച്ച് വീർപ്പുമുട്ടിക്കുന്നു ജനങ്ങളെ
ചങ്ങലകൾ പൊട്ടിച്ചെറിയാൻ മോഹമുണ്ടെങ്കിലും വീണ്ടും വീണ്ടും
കുരുക്കുകൾ മുറുക്കുന്നു പ്രതിയോഗികൾ
പൊട്ടിച്ചെറിയണം ചങ്ങലകൾ
വിളിച്ച് പറയണം സത്യങ്ങൾ
പുതിയൊരു പ്രഭാതം
കാത്തിരിക്കുന്നു നമുക്കായ്
പ്രതികരിക്കണം പ്രതിക്ഷേധിക്കണം
അനീതിക്കെതിരേ നാമൊന്നായ് .











