പ്രശസ്ത ശില്പി സന്തോഷ് കറുകമ്പള്ളിൽ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ശിൽപം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിച്ചു

തിരുവനന്തപുരം:പ്രശസ്ത ശില്പി സന്തോഷ് കറുകമ്പള്ളിൽ
ചിത്തിരതിരുനാൾ മഹാരാജാവിന്റെ ശിൽപം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിച്ചു.ഇതിനോടകം ഇദ്ദേഹം നിർമ്മിച്ച നിരവധി ശില്പങ്ങൾ സുഹൃത്തുക്കൾ വിദേശ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ കൊണ്ടുപോയി സ്വീകരണമുറിയിൽ സൂക്ഷിക്കുന്നു.സാമുഹ്യ പ്രതിബദ്ധതയോടെ ജനങ്ങൾക്ക് നല്കിയിട്ടുള്ള മഹത് സംഭാവനകൾ തന്നെ ആകർഷിച്ചത് കൊണ്ടാണ് ഇപ്രകാരമൊരു ശില്പം നിർമ്മിക്കാൻ പ്രേരണയായതെന്ന് ശില്പി സന്തോഷ് കറുകമ്പള്ളിൽ പറഞ്ഞു.ചടങ്ങിൽ പുരട്ടാതി തിരുന്നാൾ മാർത്താണ്ട വർമ്മ തമ്പുരാൻ അധ്യക്ഷത വഹിച്ചു അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാൻ സംബന്ധിച്ചു.

ഇതിന് മുമ്പ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെയും ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി ഇടിക്കുളയുടെയും ശില്പങ്ങൾ നിർമ്മിച്ച് സമ്മാനിച്ചത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ചങ്ങനാശ്ശേരി സ്വദേശിയായ സന്തോഷ് കറുകമ്പള്ളിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ രംഗത്ത് സജീവമായി നിലകൊള്ളുന്നു.രഞ്ചു ഭാര്യയും വിദ്യാർത്ഥിയായ സൂര്യനാരായണൻ മകനും ആണ്.

ചിത്രം: പ്രശസ്ത ശില്പി സന്തോഷ് കറുകമ്പള്ളിൽ
ചിത്തിരതിരുനാൾ മഹാരാജാവിന്റെ ശിൽപം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here