പിടിതരാതെ ‘ഞാൻ’ – ഗീത മുന്നൂർക്കോട്

ഒളിച്ചുമുങ്ങിയതാണ് ആണ്ടാണ്ടുപോയതെന്ന് ഓർമ്മിപ്പിക്കുന്ന ‘ഞാൻ’ ഒച്ചയെടുത്തു സടകുടഞ്ഞ് സ്വതന്ത്രയെന്ന് അഴികളെ ഭേദിച്ച് പറന്നുമറയുന്ന ‘ഞാൻ’ ഇsത്തുണ്ട് വലത്തുണ്ട് അടുത്തു ചേർന്നിരിപ്പുണ്ടെന്ന് പയ്യാരം പറയുന്ന ‘ഞാൻ’ ഓരോ പോളയുമടർത്തിമാറ്റി സ്വയം വറ്റി നീറ്റൽ ചീറ്റിക്കരയിക്കുന്ന ഉള്ളിരസം പോലെയൊരു ‘ഞാൻ’ ആരോ പറയുന്നു അടുക്കടുക്കുലച്ചു മരിക്കുമ്പോൾ എന്നിലെ ‘ഞാൻ’ മുക്തയാകുമെന്ന്! കാത്തിരിക്കാം കണ്ടെത്തിയല്ലേ തീരൂ ?
ഉഴുന്നുവടയുടെ പകുതി – മോഹൻദാസ്

എന്തു കിട്ടിയാലും അത് പകുത്തു നൽകുന്ന സ്വഭാവം എന്റെ അമ്മൂമ്മയ്ക്കുണ്ടായിരുന്നു . പ്രായമായവരുടെ ഒരു പൊതുസ്വഭാവമാണിത്. നാലു മണിക്ക് ഉഴുന്നുവടയുണ്ടാക്കിയപ്പോൾ അതിന്റെ പകുതി കൈ കൊണ്ട് മുറിച്ച് അമ്മൂമ്മ എനിക്കു നീട്ടി. മറ്റൊരാൾ കൈ കൊണ്ടു മുറിച്ച് നൽകിയ ആ പലഹാരത്തിന്റെ കഷണം തിന്നാൻ എനിക്ക് മടിയായിരുന്നു.അപ്പോൾ അമ്മൂമ്മ വേദനയോടെ പറഞ്ഞ ഒരു വാചകം ഇന്നും എന്റെയുള്ളിൽ ഉണങ്ങാതെ കിടപ്പുണ്ട്. ‘ഇപ്പം നമ്മളെയാർക്കും വേണ്ട. ‘ ചുക്കിച്ചുളിഞ്ഞ കണ്ണുകളിൽ കണ്ണീരിന്റെ നനവ് . ഇന്ന് അമ്മൂമ്മയില്ല. അവഗണിക്കപ്പെടുന്ന […]
പെരുമാറ്റ രൂപീകരണത്തിന്റെ സിരാവിജ്ഞാനീയം (The Neuroscience of Behaviour Change) (1) – ആൻ്റെണി പുത്തൻപുരയ്ക്കൽ

പദസംഗ്രഹം: നാഢീയ പാത, നാഡീയടയാളം, ആംഗികം, സ്പർശഗ്രാഹി,തന്ത്രിക അക്ഷം, ഗുണസൂത്രസംയോജകം, നാഢീവ്യതിയാനം മാനസിക സമ്മർദ്ദങ്ങൾക്കെതിരെ പ്രതിരോധനശക്തി വളർത്തിയെടുക്കുവാനും അർത്ഥപൂർണ്ണമായ ജീവിതം നയിക്കുവാനും ജീവിതത്തിൽ ക്ഷേമം കൈവരിക്കാനും ആവശ്യമായ ശാസ്ത്രാധിഷ്ഠിത വിവരങ്ങൾ നല്കുന്നതിൽ നവീന സിരാവിജ്ഞാനീയം വളരെ വിജയിച്ചിട്ടുണ്ട്. പുരാതന ജ്ഞാനവും സന്തോഷത്തിന്റെ പുതിയ ശാസ്ത്രവും തമ്മിൽ കൈകോർക്കുമ്പോൾ നമുക്ക് കരഗതമാകുന്നത് വിഷാദവും ഉത്കണ്ഠയും അസന്തുഷ്ടിയും സമ്മർദ്ദവും നിറഞ്ഞ ജീവിതത്തിൽ നിന്നുളള വിമോചനമാണ്. ജീവിതത്തിൽ സന്തോഷത്തിന്റെ അനുഭവങ്ങളും ഭാവാത്മകശീലങ്ങളും വളർത്തിയെടുക്കാനും നിഷേധാത്മക വൈകാരിക സംഘട്ടനങ്ങളിൽ നിന്നും മോചനം നേടാനും […]
സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. വാസവനിൽ നിന്ന് ശ്രീമതി പുഷ്പ ബേബി തോമസ് ആദരവ് ഏറ്റുവാങ്ങുന്നു.
സ്നേഹം കൊണ്ട് മുറിപ്പെടുത്തുന്നതായിരിക്കും നമുക്ക് മറ്റൊരാളോട് ചെയ്യാവുന്ന വലിയ ദ്രോഹമെന്ന് തോന്നുന്നു.- ജോസ് ക്ലെമന്റ്

സ്നേഹം കൊണ്ട് മുറിപ്പെടുത്തുന്നതായിരിക്കും നമുക്ക് മറ്റൊരാളോട് ചെയ്യാവുന്ന വലിയ ദ്രോഹമെന്ന് തോന്നുന്നു. കുറേ നാൾ തീവ്രമായി സ്നേഹിക്കുക. പിന്നെ പതുക്കെ മറവിയുടെ തീരങ്ങളിൽ ഉപേക്ഷിക്കുക. തന്റെ സ്വകാര്യതകളിലേക്ക് ചേക്കേറി പുതിയ സഖിത്വവും സൗഹൃദവും തേടുക, അതുവരെ സ്നേഹിച്ചവരെ മറവിയുടെ തീരങ്ങളിലും അവഗണനയുടെ ചേറ്റുകളിലും ഉപേക്ഷിച്ചു കളയുക. ഇതൊരു പതിവു രീതികളായി മാറുകയാണോ. ഒന്നോർക്കുക : നമുക്ക് പൂക്കൾ ഇറുത്തെടുക്കാനാവും. പക്ഷേ, വസന്തം വരുന്നത് ഒരിക്കലും തടയാനാകില്ലട്ടോ. ജോസ് ക്ലെമന്റ്
വരണ്ട വേനൽപ്പാടങ്ങളിൽ പുതുമഴ പോലെ പെയ്ത അഞ്ച് കൂട്ടുകാരുടെ സ്നേഹത്തെ കുറിച്ചാണ് ഈ കുറിപ്പ്… – ഉല്ലാസ് ശ്രീധർ

ആക്സിഡന്റിന് ശേഷം കാലിലും കൈയിലും തോളിലുമൊക്കെയുള്ള കമ്പികളാൽ തൂങ്ങിയാടുന്ന ശരീരവുമായി ജീവിക്കുന്നതിനാൽ വർഷങ്ങളായി ഞാൻ ശബരിമലയിൽ പോകാറില്ല… ഈ വർഷം പോകണമെന്ന് ഒരാഗ്രഹം തോന്നി… ഈ സെപ്റ്റംബറിൽ നെഞ്ചു വേദന വന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നതിനാൽ വീട്ടുകാരും കൂട്ടുകാരും എന്നെ നിരുത്സാഹപ്പെടുത്തി… നഴ്സറി മുതൽ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ച, രാഷ്ട്രീയത്തിൽ ഒന്നിച്ച് പ്രവർത്തിച്ച, ഏറെ നാളത്തെ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയ ദുബായ് അനിയോടും വിനോദിനോടും ശബരിമലയിൽ പോകാൻ എനിക്ക് കൂട്ടു വരാമോ എന്ന് […]
കടന്നുവരുന്ന പുത്തനാണ്ട് – 2023 നെ ഹൃദയത്തിൽ സ്നേഹത്തിന്റെ എണ്ണ നിറച്ച് സ്വീകരിക്കാം. പ്രതീക്ഷയോടെ നാം സ്വീകരിക്കുന്ന പുതു വർഷത്തിന്റെ ആദ്യ ദിനത്തെ സ്വീകരിക്കാൻ തയ്യാറെടുക്കുമ്പോൾ നിൽക്കുന്നിടത്തു നിന്ന്

കടന്നുവരുന്ന പുത്തനാണ്ട് – 2023 നെ ഹൃദയത്തിൽ സ്നേഹത്തിന്റെ എണ്ണ നിറച്ച് സ്വീകരിക്കാം. പ്രതീക്ഷയോടെ നാം സ്വീകരിക്കുന്ന പുതു വർഷത്തിന്റെ ആദ്യ ദിനത്തെ സ്വീകരിക്കാൻ തയ്യാറെടുക്കുമ്പോൾ നിൽക്കുന്നിടത്തു നിന്ന് നന്ദിയുടെ നെടുനിശ്വാസങ്ങൾ ചുറ്റുപാടിലേക്കും പ്രസരിപ്പിക്കണം. ഈ ഒരു വർഷം എണ്ണമറ്റ വ്യക്തികൾ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിനാൽ ശേഷിക്കുന്ന നിമിഷങ്ങൾ നന്ദിയുടെ അനർഘനിമിഷങ്ങളാക്കാം. പെയ്ത മഴയ്ക്കും കൊടിയ വെയിലിനും തണുത്ത കുളിരിനും ഒരുപോലെ നന്ദി പറയാൻ കഴിയണം. എഡിസന്റെ വാക്കുകൾ ഒരു നിമിഷം ഓർക്കുക : 86400 […]
ആണവായുധ ശേഖരം വിപുലമാക്കാൻ കിം; വീണ്ടും മിസൈൽ പരീക്ഷണം

സോൾ ∙ ഇരുകൊറിയകളും തമ്മിൽ സംഘർഷം വർധിച്ചുവരുന്നതിനിടെ പുതിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിക്കാനും ആണവായുധ ശേഖരം വിപുലപ്പെടുത്താനും ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉൻ നിർദേശം നൽകി. യുഎസ് നേതൃത്വത്തിലുള്ള എതിരാളികളിൽനിന്നുള്ള ഭീഷണി നേരിടാൻ ഇതാവശ്യമാണെന്ന് കിം ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി യോഗത്തിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ദക്ഷിണ കൊറിയയിലേക്കു ഡ്രോണുകളും മിസൈലുകളും അയച്ചതിനെത്തുടർന്നു മേഖലയിൽ സംഘർഷം വർധിച്ചിരിക്കുകയാണ്. ഏതു സാഹചര്യവും നേരിടാൻ കരുതിയിരിക്കാൻ ദക്ഷിണകൊറിയ പ്രസിഡന്റ് യൂൺ സുക് യോൾ സൈന്യത്തിനു നിർദേശം നൽകി. ആണവായുധശേഖരം […]
യുഎസ് കൗണ്ടി ജഡ്ജിമാരായി 3 മലയാളികൾ

ഹൂസ്റ്റൺ ∙ യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജിമാരായി മലയാളികളായ ജൂലി എ. മാത്യു, കെ.പി.ജോർജ്, സുരേന്ദ്രൻ കെ.പട്ടേൽ എന്നിവർ സ്ഥാനമേറ്റു. ജൂലിയും ജോർജും രണ്ടാം വട്ടമാണു തിരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലിയുടെ ശ്രമഫലമായാണു മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്നപരിഹാരത്തിനായി കൗണ്ടിയിൽ പ്രത്യേക കോടതി ആരംഭിച്ചത്. 15 വർഷം അറ്റോർണിയായിരുന്നു. കോന്നി കൊക്കാത്തോട് സ്വദേശിയായ കെ.പി.ജോർജ് ഫിനാൻഷ്യൽ കൺസൽറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ബളാൽ സ്വദേശിയായ സുരേന്ദ്രൻ ടെക്സസിൽ 25 വർഷം അറ്റോർണിയായിരുന്നു. […]
യുഎസ് പൗരത്വം തിരികെ ചോദിച്ച് ഗോട്ടബയ

കൊളംബോ ∙ യുഎസിൽ മടങ്ങിയെത്തിയ ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ പൗരത്വം പുനഃസ്ഥാപിക്കുന്നതിന് അപേക്ഷ നൽകി. ഒരു രാജ്യത്തും അഭയം ലഭിക്കാത്തതിനെ തുടർന്നാണിത്. എന്നാൽ, യുഎസ് സർക്കാർ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നാണു സൂചന. TOP NEWS‘പിരിച്ചുവിടാതിരിക്കാന്‍ കാരണം വിശദീകരിക്കണം’: സുനുവിനെതിരെ നടപടി കടുപ്പിക്കുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് 2019 ൽ രാജപക്‌സെ യുഎസ് പൗരത്വം ഉപേക്ഷിച്ചത്. ശ്രീലങ്കൻ ഭരണഘടനയനുസരിച്ച്, ഇരട്ട പൗരത്വമുള്ളവർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുണ്ട്. English Summary: Sri Lanka’s ousted president Gotabaya applies […]
ബനഡിക്ട് മാർപാപ്പയ്ക്ക് ആദരമർപ്പിച്ച് ആയിരങ്ങൾ

വത്തിക്കാൻ സിറ്റി ∙ കാലം ചെയ്ത ബനഡിക്ട് മാർപാപ്പയ്ക്ക് ആയിരക്കണക്കിനു വിശ്വാസികൾ ആദരമർപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന അൾത്താരയ്ക്കു മുന്നിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മാർപാപ്പയുടെ ഭൗതികശരീരം ദർശിക്കാൻ നേരത്തേ തന്നെ വിശ്വാസികൾ ക്യൂ നിന്നിരുന്നു. രാവിലെ 9 മുതൽ 10 മണിക്കൂർ ആയിരുന്നു ഇന്നലെ പൊതുദർശനം. ഇന്നും നാളെയും 12 മണിക്കൂർ വീതം പൊതുദർശനം അനുവദിക്കും. വ്യാഴാഴ്ച രാവിലെ 9ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2ന്) ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ കബറടക്ക ശുശ്രൂഷ ആരംഭിക്കും. ബനഡിക്ട് […]



