പിടിതരാതെ ‘ഞാൻ’ – ഗീത മുന്നൂർക്കോട്

Facebook
Twitter
WhatsApp
Email

ഒളിച്ചുമുങ്ങിയതാണ്
ആണ്ടാണ്ടുപോയതെന്ന്
ഓർമ്മിപ്പിക്കുന്ന ‘ഞാൻ’

ഒച്ചയെടുത്തു സടകുടഞ്ഞ്
സ്വതന്ത്രയെന്ന്
അഴികളെ ഭേദിച്ച്
പറന്നുമറയുന്ന ‘ഞാൻ’

ഇsത്തുണ്ട്
വലത്തുണ്ട്
അടുത്തു ചേർന്നിരിപ്പുണ്ടെന്ന്
പയ്യാരം പറയുന്ന ‘ഞാൻ’

ഓരോ പോളയുമടർത്തിമാറ്റി
സ്വയം വറ്റി
നീറ്റൽ ചീറ്റിക്കരയിക്കുന്ന
ഉള്ളിരസം പോലെയൊരു ‘ഞാൻ’

ആരോ പറയുന്നു
അടുക്കടുക്കുലച്ചു മരിക്കുമ്പോൾ
എന്നിലെ ‘ഞാൻ’ മുക്തയാകുമെന്ന്!

കാത്തിരിക്കാം
കണ്ടെത്തിയല്ലേ തീരൂ ?

About The Author

Leave a Reply

Your email address will not be published. Required fields are marked *