LIMA WORLD LIBRARY

കടന്നുവരുന്ന പുത്തനാണ്ട് – 2023 നെ ഹൃദയത്തിൽ സ്നേഹത്തിന്റെ എണ്ണ നിറച്ച് സ്വീകരിക്കാം. പ്രതീക്ഷയോടെ നാം സ്വീകരിക്കുന്ന പുതു വർഷത്തിന്റെ ആദ്യ ദിനത്തെ സ്വീകരിക്കാൻ തയ്യാറെടുക്കുമ്പോൾ നിൽക്കുന്നിടത്തു നിന്ന്

കടന്നുവരുന്ന പുത്തനാണ്ട് – 2023 നെ ഹൃദയത്തിൽ സ്നേഹത്തിന്റെ എണ്ണ നിറച്ച് സ്വീകരിക്കാം. പ്രതീക്ഷയോടെ നാം സ്വീകരിക്കുന്ന പുതു വർഷത്തിന്റെ ആദ്യ ദിനത്തെ സ്വീകരിക്കാൻ തയ്യാറെടുക്കുമ്പോൾ നിൽക്കുന്നിടത്തു നിന്ന് നന്ദിയുടെ നെടുനിശ്വാസങ്ങൾ ചുറ്റുപാടിലേക്കും പ്രസരിപ്പിക്കണം. ഈ ഒരു വർഷം എണ്ണമറ്റ വ്യക്തികൾ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിനാൽ ശേഷിക്കുന്ന നിമിഷങ്ങൾ നന്ദിയുടെ അനർഘനിമിഷങ്ങളാക്കാം. പെയ്ത മഴയ്ക്കും കൊടിയ വെയിലിനും തണുത്ത കുളിരിനും ഒരുപോലെ നന്ദി പറയാൻ കഴിയണം. എഡിസന്റെ വാക്കുകൾ ഒരു നിമിഷം ഓർക്കുക : 86400 സെക്കന്റ് നമുക്ക് സമയം തന്നിരുന്നു. അതിൽ അല്പ സമയം നന്ദി പറയാൻ ഉപയോഗിച്ചു കൂടെ. പ്രിയരേ, ജീവിതത്തിലെ അനുകൂല ,പ്രതികൂല സാഹചര്യങ്ങളിൽ കൂട്ടും കാവലുമായി നിന്ന് തളരാതെ, പതറാതെ മുന്നേറാൻ ശക്തി പകർന്നു തന്ന ഓരോരുത്തർക്കും ഉള്ളിൽ നാമം പേറി നന്ദിയർപ്പിക്കുന്നു. പുതുവർഷം ഓരോരുത്തർക്കും ആനന്ദത്തിന്റെയും അനുഗ്രഹ സമൃദ്ധിയുടെയും നാളുകളായി തീരട്ടെ. ☘️ ജോസ് ക്ലെമന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px