പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 28

കവിത വായിച്ചു ജോണ്‌സണ് ഹരം കൊണ്ടു. അതിന്റെ സംഗീതവും നന്ദിനിയുടെ മനസ്സില് അലയടിക്കുന്നുണ്ടായിരുന്നു. പരിഭ്രമിച്ചു കാത്തിരുന്ന മമ്മിയുടെ കയ്യിലേക്കു നന്ദിനിയെ ഏല്പ്പിച്ചു ജോണ്‌സണ് മുറിയിലേക്ക് പോയിരുന്നു. കാപ്പി കുടിച്ചി ദിനകൃത്യങ്ങള് ഒക്കെ കഴിച്ചു നന്ദിനി അവള്ക്കായി ഒരുക്കിയിട്ട മുറിയില് കയറി വാതിലടച്ചു. കിടന്നിട്ട് ഉറങ്ങാന് കഴിയുന്നില്ല. തലേ രാത്രിയില് ഒരു പോള കണ്ണടച്ചിരുന്നില്ലെങ്കിലും, ഒരു രോമകൂപം പോലും തളര്ന്നിട്ടില്ല. അവ ഒന്നാകെ എഴുന്നു നില്ക്കുന്നു. രാത്രിയില് ഹോട്ടല് മുറിയില് അലയടിച്ച വാദ്യ സംഗീതവും ചടുല നൃത്തവും അവളുടെ […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -29,പുത്തനുദയം | കാരൂർ സോമൻ

ശങ്കരന്‍നായര്‍ കൊലക്കേസ് വിചാരണ കോടതിയില്‍ ആരംഭിച്ചു. ചാരുംമൂടനാണ് മാധവനു വേണ്ടി കേസ് വാദിച്ചത്. ശങ്കരന്‍റെ കൊലയിലേക്കു നയിച്ച കരുത്ത ചരിത്രം കോടതി മുറിയില്‍ ചുരുളഴിഞ്ഞപ്പോള്‍, അഴിമതിക്കാരും പെണ്‍പിടിയന്മാരുമായ നാലു മന്ത്രിമാര്‍ രാജി വച്ചു പുറത്തുപോയി. ധാരാളം സര്‍ക്കാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരാറുണ്ട്. അതിനായി കേന്ദ്രമടക്കമുള്ളവര്‍ ധാരാളം കോടികളും അനുവദിക്കുന്നു. ആ തുകയില്‍ കൂടുതലും തട്ടിയെടുക്കുന്നത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥന്മാരാണ്. എത്തേണ്ട കൈകളില്‍ അതെത്തുന്നില്ല. ഇത്തരത്തിലുള്ള ദുര്‍ഭരണം ഇവിടുത്തെ മനുഷ്യര്‍ ഇനിയും അനുഭവിക്കണെന്നാണോ നിങ്ങള്‍ പറയുന്നത്? ലക്ഷ്യബോധമില്ലാത്ത തെരുവു തെണ്ടികളെപ്പോലെ […]
സിദ്ധരാമയ്യക്കെതിരെ അപകീർത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്: കടയുടമയ്‌ക്കെതിരെ കേസ്

Fb post against siddaramaiah: കർണാടക സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യ ബസ് പദ്ധതിയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അപകീർത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് ഗദാഗിലെ പാൻ കട ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 505 , സെക്ഷൻ 295 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം, കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപകനെ, പുതുതായി രൂപീകരിച്ച സിദ്ധരാമയ്യ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഞായറാഴ്ച സസ്പെൻഡ് […]
ഫിലിപ്പീൻസില്‍ ഭൂചലനം; 6.5 തീവ്രത, തുടര്‍ചലന ഭീതി

വടക്കന്‍ ഫിലിപ്പീൻസിലെ മിന്‍ഡോറോ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (GFZ) അറിയിച്ചു. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് ജിഎഫ്ഇസെഡ് അറിയിച്ചു. അതേസമയം തലസ്ഥാനമായ മനിലയിലും സമീപ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായും നാശനഷ്ടങ്ങളും തുടര്‍ചലനങ്ങളും പ്രതീക്ഷിക്കുന്നതായും ഫിലിപ്പൈന്‍ സീസ്‌മോളജി ഏജന്‍സിയും അറിയിച്ചു. Credits: https://malayalam.indiatoday.in/
കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാലത്തിന്‍റെ അകവിതാനങ്ങള്‍ കൃതികളെസംബന്ധിച്ച് ഒന്നുകൂടി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അത് കാരൂര്‍കൃതികളിലെ മാനസികാപഗ്രഥനത്തെ അടിസ്ഥാനമാക്കിയാണ്. സംവേദനത്തിന്‍റെയും സ്വാനുഭവത്തിന്‍റെയും വെളിച്ചത്തില്‍ ഉള്‍ച്ചേര്‍ത്തു വേണം ഈ അനുഭവത്തെ പഠനവിധേയമാക്കേണ്ടത്. അതിന് അനുയോജ്യമായൊരു സാമ്പ്രദായിക രചനാഘടനയാണ് കാരൂര്‍ നോവല്‍ പ്രമേയങ്ങളിലാകെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അവതരണം ആദ്യന്തം ഉദ്വേഗജനകമാണ്. അത് ചോദ്യോത്തര രൂപത്തില്‍ വികാസം പ്രാപിക്കുന്ന ഒന്നല്ല. പകരം മനസ്സിനെ സംബന്ധിക്കുന്ന തീരുമാനങ്ങളെ വൈയക്തി കമായ ലക്ഷ്യത്തോടെ നോക്കിക്കാണുകയാണ് കാരൂര്‍ ചെയ്യുന്നത്. ഇത്തരം ശൈലിക്ക് ഒരു പ്രത്യേകതയുണ്ട്. അതൊരിക്കലും ഉടഞ്ഞു പോകാത്ത, വരണ്ടുപോകാത്ത ഒരു ജീവിതത്തെ […]
Cyclone Biparjoy ബിപോർ ജോയ് കരതൊട്ടു; ഗുജറാത്ത് തീരത്ത് ശക്തമായ മഴയും കാറ്റും

അഹമ്മദാബാദ്: ബിപോർ ജോയ് ചുഴലിക്കാറ്റ് കരതൊട്ടു. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബിപോർ ജോയി കരതൊടുമെന്ന മുന്നറിയിപ്പ് വന്നതോടെ ഒരു ലക്ഷത്തോളം പോരെ കച്ച് മേഖലയിൽനിന്ന് മാറ്റിപാർപ്പിച്ചു. ബിപോർജോയി കരതൊടുമ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. മുൻകരുതലിന്‍റെ ഭാഗമായി ഗുജറാത്തിൽ 76 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും […]
Author Karoor Soman Experiential Story. Devalaya Kazchakal-Janmabhumi 2023
ഉള്ളൂർ എസ് പരമേശ്വരയ്യർ , ചരമവാർഷിക ദിനം

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമം; അതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബം ഭക്ത്യനുരാഗദയാദിവപുസ്സാ- പ്പരമാത്മചൈതന്യം പലമട്ടേന്തി പാരിതിനെങ്ങും പ്രകാശമരുളുന്നു. ____________________ പൂമ്പാറ്റയോട് ചിത്രപതംഗമേ! നിന്നെ — കണ്ടെൻ — ചിത്തം തുടിച്ചുയരുന്നു. വാർമഴവില്ലിന്റെ സത്താൽ–ത്തന്നെ നാന്മുഖൻ നിൻമെയ് ചമച്ചു; ആനന്ദത്തിന്റെ രസത്താൽ–ത്തന്നെ മാനസംതീർത്തതിൽവച്ചു; എന്മണിക്കുട്ടന്നു വാഴാ——നൊരു നന്മലർത്തോട്ടവും നൽകി. ചെന്തളിർ ചൂടും ചെടികൾ——പൂവാം പൊന്തളികയ്ക്കകമ്നീളെ, തേനമൃതം ചുമന്നെങ്ങും——നില്പൂ ചേണിൽനിൻ പൈദാഹമാറ്റാൻ ഇമ്മട്ടിലമ്മമാർ നിന്നെ——ക്കനി- ഞ്ഞുമ്മവച്ചൂട്ടാനിരിക്കെ മറ്റെന്തുവേണം നിനക്കി——മന്നിൽ? മുറ്റും നിൻ ഭാഗ്യമേ ഭാഗ്യം! II ഓമൽച്ചിറകുകുടഞ്ഞും,——തത്തി- ത്തൂമയിലങ്ങിങ്ങു […]
The May Day, it’s Roots and one of India’s own Legends – Sreenivas R Chirayath

As the world progressed with an industrial revolution a few centuries ago, the situation of the working class was deteriorating with no time limit of working hours and also with worst working conditions. Workers, including women and even children, succumbed to the kind of slavery and an average worker lived for a very short time, […]
അരിക്കൊമ്പൻ എന്തിനാ ഇങ്ങനെ അലയുന്നത്? – ലീലാമ്മതോമസ്

അരിക്കൊമ്പൻ എന്തിനാ ഇങ്ങനെ അലയുന്നത്? വൈറൽ ആകാൻ എന്തും ചെയ്യുന്ന ആളുകളെ കണ്ടുപഠിച്ച തന്ത്രമാണ് അരിക്കൊമ്പന്റെ തന്ത്രം. ഇപ്പോൾ ഗിന്നസ്ബുക്കിൽ കയറിപ്പറ്റി അരിക്കൊമ്പൻ. രോമത്തിന്റെ പേരിൽ അപവാദം കേട്ട ആനകളേ നിങ്ങൾ സങ്കടപ്പെടേണ്ട, ദേഹത്തു രോമം ഇല്ലങ്കിലും, വാലിൽ രോമം ഉണ്ട്. ആനകളുടെ ദേഹത്തു രോമം ഇല്ലന്നു പറഞ്ഞു കളിയാക്കിയ കുരങ്ങൻ. ആനകൾ രോമമുള്ള ജീവികളല്ലെങ്കിലും, അവയുടെ വാലുകൾ കാണുമ്പോൾ ഈ പറച്ചിലിനു ഒരു അപവാദമാണ്, കട്ടിയുള്ളതും കറുത്തതുമായ വാൽ കാണുമ്പോൾ തോന്നും, അരികൊമ്പന്റെ വാലിൽ നിന്നും […]
പ്രണയശേഷ മുണ്ടായിരം രാവുകൾ -ലീനാ രാജു പുതിയാട്ട്

പ്രണയ ശേഷമുണ്ടായിരം രാവുകൾ പ്രണയതാംബൂല ദക്ഷിണയ്ക്കിപ്പുറം പ്രണയമുണ്ണുവാൻ തൂശനിലയ്ക്കരി – കത്തിരുന്നു മനക്കണ്ണിൽ കാണവേ …. എത്ര സ്വാദിഷ്ട ഭോജ്യം പലതരം വാക്കുകൾകൊണ്ടു മെനയും വിഭവങ്ങൾ … ഉണ്ടതാണ്, നാമുണ്ടായിരുന്നതാണുഷ്ണ – മാരുതൻ പോലുമരികത്തായൊത്തു – ചേർന്നുള്ളയുല്ലാസരാവുകൾ – ക്കൊപ്പമായുള്ളയുന്മാദ ചിന്തകൾ ….. നിന്നിലെത്തിരയെണ്ണിയൊതുക്കുവാൻ എന്നിലേക്കായിറങ്ങുന്നരാവുകൾ …. ദിനമണിക്കില്ല ചൂട്, ചിരാതിന്റെ തിരി – യൊടുങ്ങുന്നപോൽ ദിനരാത്രികൾ …. ഞാനോ നിലാവിന്റെ ചോട്ടിൽ വെറും – നിലത്താവണിപ്പാടത്ത് കൊയ്ത്തും മെതിയുമായ്…. ഒട്ടുനാളൊന്നുമല്ല നിലാവത്ത് – കാട്ടുകോഴിപോൽ പിന്നിട്ടരാവുകൾ […]
‘വിശ്വമാനവികതയുടെ വിപ്ലവ നക്ഷത്രം’ ചെഗുവേരയുടെ ജന്മദിനം

വിശ്വ വിപ്ലവകാരി ചെഗുവേരയുടെ ജന്മ ദിനമാണ് ജൂൺ 14 . മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി ചെ ഇന്നും ജ്വലിച്ചു നിൽക്കുന്നുണ്ട്. ചെഗുവേരയുടെ ഉജ്ജ്വല സ്മരണ, സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന ഓരോ മനുഷ്യന്‍റേയും പ്രത്യാശയും ആവേശവും പോരാട്ടവീര്യവുമാണ്. 1 928 ജൂണ്‍ 14 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍, സീലിയ ദെ ലാ സെര്‍ന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളില്‍ മൂത്തവനായി ജനിച്ച മാര്‍ക്സിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലകളുടെ തലവനും ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന […]
അധികാരി(നോവൽ) – അഡ്വ.ടി പി രാമചന്ദ്രൻ

നോവലിസ്റ്റിൻ്റെ ആദ്യ നോവലിലെ (ചേറുമ്പ് :അംശം, ദേശം) അധികാരി എന്ന ഒരു കഥാപാത്രത്തെ നായകനായി അവതരിപ്പിച്ചിരിക്കുന്നു. ഏറനാട്ടിലെ പഴയകാല ജീവിതത്തെയും സംസ്കാരത്തെയും ജീവസ്സായി ഇതിൽ ദർശിക്കാം. തനി നാടൻ ഭാഷാപ്രയോഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് നോവൽ. ഭാഷാപ്രയോഗങ്ങളുടെ പ്രത്യേകത ചിലർക്ക് അപരനാമമായി ഭവിക്കാറുണ്ടല്ലോ? അങ്ങനെയാണ് ഇതിലെ അധികാരിക്കും ഈ പേർ വന്നത്. ഒരധികാരവുമില്ലാത്ത അധികാരി. ജാതിമതഭേദമെന്യേ മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധങ്ങൾ നോവലിൽ ഒരുപിടിയുണ്ട്.ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ ഒരു ചാകര തന്നെ ലഭിക്കുന്ന നോവൽ എന്നതിനെ […]
Chithravadham Malayalam short-film | Navarang Farook |Mala Parvathy | Hareesh Pengan | Majeed
Silvio Berlusconi dies: മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു

Silvio Berlusconi dies: മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി (86) മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ അന്തരിച്ചു. രക്താർബുദത്തെ തുടർന്നായിരുന്നു അന്ത്യം. 1994-ൽ ആദ്യമായി അധികാരത്തിൽ വന്ന ബെർലുസ്കോണി 2011 വരെയുള്ള നാല് സർക്കാരുകളെ നയിച്ചു. പ്രഗത്ഭനായ ശതകോടീശ്വരനായ മാധ്യമ വ്യവസായിയായിരുന്ന ബെർലുസ്‌കോണി സെപ്റ്റംബറിലെ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ കീഴിൽ സഖ്യത്തിലേർപ്പെട്ട മധ്യ-വലത് ഫോർസ ഇറ്റാലിയ പാർട്ടിയിൽ ചേരുകയും പിന്നീട് ഇറ്റലിയുടെ ഉപരിസഭയായ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ലൈംഗിക ആരോപണങ്ങളിൽ നിന്നും അഴിമതി […]



