LIMA WORLD LIBRARY

പ്രണയശേഷ മുണ്ടായിരം രാവുകൾ -ലീനാ രാജു പുതിയാട്ട്

പ്രണയ ശേഷമുണ്ടായിരം രാവുകൾ
പ്രണയതാംബൂല ദക്ഷിണയ്ക്കിപ്പുറം
പ്രണയമുണ്ണുവാൻ തൂശനിലയ്ക്കരി –
കത്തിരുന്നു മനക്കണ്ണിൽ കാണവേ ….

എത്ര സ്വാദിഷ്ട ഭോജ്യം പലതരം
വാക്കുകൾകൊണ്ടു മെനയും വിഭവങ്ങൾ …

ഉണ്ടതാണ്, നാമുണ്ടായിരുന്നതാണുഷ്ണ –
മാരുതൻ പോലുമരികത്തായൊത്തു –
ചേർന്നുള്ളയുല്ലാസരാവുകൾ –
ക്കൊപ്പമായുള്ളയുന്മാദ ചിന്തകൾ …..

നിന്നിലെത്തിരയെണ്ണിയൊതുക്കുവാൻ
എന്നിലേക്കായിറങ്ങുന്നരാവുകൾ ….
ദിനമണിക്കില്ല ചൂട്, ചിരാതിന്റെ തിരി –
യൊടുങ്ങുന്നപോൽ ദിനരാത്രികൾ ….

ഞാനോ നിലാവിന്റെ ചോട്ടിൽ വെറും –
നിലത്താവണിപ്പാടത്ത് കൊയ്ത്തും
മെതിയുമായ്….
ഒട്ടുനാളൊന്നുമല്ല നിലാവത്ത് –
കാട്ടുകോഴിപോൽ പിന്നിട്ടരാവുകൾ ….

ചെറിയ പാൽത്തിര പോലന്നുതോന്നിയ –
തൊടുവിൽ കൈവിഷമായിന്നു മാറവേ –
പെരിയ യൗവ്വനംമാഞ്ഞുകഴി, ഞ്ഞുടൽ –
വറുതി മൂടും കടപ്പുറം പോലവേ…..

എത്രവേഗം കടിച്ചീമ്പി വച്ചു നീ-
ഇല മടക്കുന്നെണീല്ക്കുന്നു പിന്നെയും …
ഇവിടെ ഞാനോ മൗനവാത്മീകത്തിൻ
തോടറുക്കുവാൻ കൊക്കു നേർപ്പിക്കട്ടെ …..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px