അരിക്കൊമ്പൻ എന്തിനാ ഇങ്ങനെ അലയുന്നത്?
വൈറൽ ആകാൻ എന്തും ചെയ്യുന്ന ആളുകളെ കണ്ടുപഠിച്ച തന്ത്രമാണ്
അരിക്കൊമ്പന്റെ തന്ത്രം.
ഇപ്പോൾ ഗിന്നസ്ബുക്കിൽ
കയറിപ്പറ്റി അരിക്കൊമ്പൻ.
രോമത്തിന്റെ പേരിൽ അപവാദം കേട്ട ആനകളേ നിങ്ങൾ സങ്കടപ്പെടേണ്ട,
ദേഹത്തു രോമം ഇല്ലങ്കിലും, വാലിൽ രോമം ഉണ്ട്.
ആനകളുടെ ദേഹത്തു രോമം ഇല്ലന്നു പറഞ്ഞു കളിയാക്കിയ കുരങ്ങൻ.
ആനകൾ രോമമുള്ള ജീവികളല്ലെങ്കിലും, അവയുടെ വാലുകൾ കാണുമ്പോൾ ഈ പറച്ചിലിനു ഒരു അപവാദമാണ്,
കട്ടിയുള്ളതും കറുത്തതുമായ വാൽ
കാണുമ്പോൾ
തോന്നും,
അരികൊമ്പന്റെ വാലിൽ നിന്നും ആരെങ്കിലും
വാൽഎടുത്തു കാണുംമെന്നു.
ആന രോമങ്ങൾ
50 സെന്റീമീറ്റർ വരെ നീളത്തിൽ വളരും.
മുടിക്ക് മനുഷ്യന്റെ മുടിയേക്കാൾ 200 മടങ്ങ് കട്ടിയുള്ളതാണ്.
ആഫ്രിക്കൻ രഹസ്യസങ്കേതത്തിൽ ഗോത്രവർഗക്കാരുടെ കുടിലിൽ ചെന്നപ്പോൾ ആനയുടെ വാൽ രോമങ്ങളിൽ നിന്ന് വിപുലീകരിച്ചെടുത്ത മാന്ത്രിക വള ഉണ്ടാക്കുന്നതു കണ്ടു.
ഈ വളകൾക്ക് മാന്ത്രിക ശക്തിയുണ്ടന്നു
അവർ വിശ്വസിക്കുന്നു,
ധരിക്കുന്നയാൾ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുകയും നല്ല ആരോഗ്യം നൽകുകയും ചെയ്യുമെന്ന വിശ്വാസത്തോടെയാണ് അവ ധരിക്കുന്നത്.
എന്റെ കൈയ്യിൽ ഇടാൻ വന്നു. ഞാൻ വേണ്ടായെന്നു പറഞ്ഞു.
എന്റെ വിശ്വാസം അസ്തിരപ്പെടുത്താൻ ഞാൻ അനുവദിക്കില്ല.
ആനയുടെ മുടിയിൽ വെള്ളിയോ സ്വർണ്ണമോ ചേർത്ത് മികച്ച ആഫ്രിക്കൻ ആഭരണങ്ങൾ നിർമ്മിക്കുന്ന നിരവധി സ്വർണ്ണപ്പണിക്കാരെയും ഞാൻ കണ്ടു.
ഓരോന്നും വളരെ സവിശേഷവും അതുല്യവുമാണ്.
നോഹയുടെ പെട്ടകം എന്നു പേരുള്ള ഒരു വള്ളം ഉണ്ട് അതിൽ ആനയുടെ നഖം പാദം പതിപ്പിച്ചു കണ്ടു. ഇനിയും ഉണ്ട് കാണാകാഴ്ചകൾ.













