ഉള്ളൂർ എസ് പരമേശ്വരയ്യർ , ചരമവാർഷിക ദിനം

Facebook
Twitter
WhatsApp
Email

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമം; അതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം

ഭക്ത്യനുരാഗദയാദിവപുസ്സാ-
പ്പരമാത്മചൈതന്യം
പലമട്ടേന്തി പാരിതിനെങ്ങും
പ്രകാശമരുളുന്നു.
____________________

പൂമ്പാറ്റയോട്

ചിത്രപതംഗമേ! നിന്നെ — കണ്ടെൻ —
ചിത്തം തുടിച്ചുയരുന്നു.
വാർമഴവില്ലിന്റെ സത്താൽ–ത്തന്നെ
നാന്മുഖൻ നിൻമെയ് ചമച്ചു;
ആനന്ദത്തിന്റെ രസത്താൽ–ത്തന്നെ
മാനസംതീർത്തതിൽവച്ചു;

എന്മണിക്കുട്ടന്നു വാഴാ——നൊരു

നന്മലർത്തോട്ടവും നൽകി.
ചെന്തളിർ ചൂടും ചെടികൾ——പൂവാം

പൊന്തളികയ്ക്കകമ്നീളെ,
തേനമൃതം ചുമന്നെങ്ങും——നില്പൂ

ചേണിൽനിൻ പൈദാഹമാറ്റാൻ
ഇമ്മട്ടിലമ്മമാർ നിന്നെ——ക്കനി-

ഞ്ഞുമ്മവച്ചൂട്ടാനിരിക്കെ
മറ്റെന്തുവേണം നിനക്കി——മന്നിൽ?

മുറ്റും നിൻ ഭാഗ്യമേ ഭാഗ്യം!
II
ഓമൽച്ചിറകുകുടഞ്ഞും,——തത്തി-

ത്തൂമയിലങ്ങിങ്ങു പാഞ്ഞും,
വട്ടത്തിൽച്ചുറ്റിക്കളിച്ചും,——മന്ദം

മട്ടലരിൽച്ചെന്നണഞ്ഞും,
പൂമ്പൊടിമെയ്യിലണിഞ്ഞും,——തെല്ലു

ചാമ്പിയിടയ്ക്കിടെ നിന്നും,
തെന്നലിൽപ്പാറിപ്പറക്കും——നിന്നെ

വിണ്ണവർകൂടിക്കൊതിക്കും
പച്ചിലത്തൊത്തുകൾക്കുള്ളിൽ——പ്പുക്കു

നിശ്ചലനായ് നീയൊളിക്കെ,
കാണാതെ തെല്ലൊന്നുഴലും——നിന്നു

വാനിൽക്കതിരവൻപോലും.
പൂവണിയുന്നൊരു പൂവായ്,——മലർ-

ക്കാവിന്നു ചൂഡാമണിയായ്,
നന്മതൻ കൈപ്പൊൻവിളക്കായ്——മന്നിൽ

ജന്മമെടുത്ത സഖാവേ!
വർത്തികനിന്നെ വരയ്ക്കാ——നേതു

ചിത്രകൃത്തിന്നുണ്ടു കയ്യിൽ?
സ്വച്ഛന്ദമാടിക്കളിക്കൂ——മേലും

കൊച്ചുപറവക്കിടാവേ!
III
വായുവിലെന്തിനുകൂടെ——ക്കൂടെ

നീയിളകീടാതെ നില്പൂ?
ആയാസമാറ്റുവാൻതാനോ?——പുത്തൻ

വ്യായാമം കാട്ടീടുവാനോ

ജീവിതം സ്വല്പമെന്നോർക്കെ–പ്പക്ഷേ
നീ വിലപിക്കുവതാമോ?
ആവില്ല; നീയറിവീലേ–നിന്റെ
ജീവിതപാരമ്യസാരം?
മർത്ത്യനു വായ്പതെക്കാൾ നിൻ–ജന്മ-
മെത്രയോ മേൽത്തരമല്ലീ?
പട്ടിണികൊണ്ടു പൊരിഞ്ഞും–രണ്ടു
തുട്ടിനു പൗരുഷം വിറ്റും,
പാരാണ്ടുകൊൾവാൻ കൊതിച്ചും,–വെറും
നൈരാശ്യം മാത്രം ലഭിച്ചും,
നിത്യവും പാപത്തെ നേടാൻ–സ്വന്തം
ബുദ്ധിയെക്കൈകാര്യം ചെയ്തും,
ദീനംപിടിച്ചു വലഞ്ഞും,–നെഞ്ചിൽ
പ്രാണൻ കിടന്നു പിടഞ്ഞും,
കഷ്ടത നീങ്ങാനൊടുക്കം–പാഞ്ഞു
പട്ടടത്തീയിൽപ്പതിച്ചും;
ഇങ്ങനെ ജീവിതം പോക്കും–നര-
നെങ്ങൊരു കാൽക്ഷണം സൗഖ്യം?
ആകാശനൗകയിലേറി–പ്പറ-
ന്നേകാന്തസന്തോഷമേന്തി,
നീ വിളയാടുന്നു, ധന്യൻ,–നിന്റെ
ജീവിതം ഹ്രസ്വമായാലും.
ഓടുന്നതെങ്ങു നീ കുഞ്ഞേ!–ദൂരെ?-
പ്പേടിപ്പതെന്തിനെൻ മുന്നിൽ?
ഞാനൊന്നു കണ്ടോട്ടെ വീണ്ടും–നിന്റെ
മേനി തൻ കൺകക്കും ചന്തം;
നെഞ്ചുകുളിർപ്പിച്ചിടട്ടേ–കൂടെ-
ക്കൊഞ്ചിക്കുഴഞ്ഞഴിഞ്ഞാടി
എന്നെ വെടിയൊല്ലേ നീയി-മ്മട്ടി-
ലെന്നിളന്തങ്കക്കിനാവേ!
ചിത്രശലഭമേ, നിന്നോ–ടൊത്ത
മിത്രമെനിക്കേതു വേറെ?

             -ശ്രീകുമാരി സന്തോഷ്

About The Author

Leave a Reply

Your email address will not be published. Required fields are marked *