LIMA WORLD LIBRARY

ഹൃദയമരച്ചില്ലയിൽ – (മനോജ് ചാരുംമൂട്)

വീണവൻ്റെ ചിറകേ കുഴഞ്ഞിട്ടുള്ളൂ വീഴാത്തവനേ തേടി മുകളിലൊരാകാശമുണ്ട് ചിറകടിച്ചുയരാൻ കൊതിക്കുമാ തളർന്നവനേ കാണാതെ പോകരുതാരും  നിനക്കു ചിറകുണ്ട് ആകാശവും വീണവനോ? ഒരു വറ്റുകൊക്കിലെത്താതെ തുള്ളി ജലമിറക്കാതെ സ്വപ്നങ്ങളാൽ ആകാശംഭേദിച്ചു ചിന്തകളാൽ നൊമ്പരക്കൂടുനെയ്ത് ചിറകൊടിഞ്ഞ പറവയായി അവൻ ആ പുൽക്കൊടികളിൽ അങ്ങനെ കിടക്കും പറന്നുയരുന്ന നിങ്ങളേ നോക്കി കൊതിയുടെ കൊടുങ്കാറ്റെയ്യും നോക്കാതെ പോകുമ്പോൾ കാക്കക്കൂട്ടങ്ങളെ സ്മരിക്കും പറവയാണു വെറും പറവ തിരിഞ്ഞു നോക്കുക നിങ്ങളവൻ്റെ ചിറകടിക്കായി കാതോർക്കുക നിങ്ങളുടെ ഹൃദയ മരച്ചില്ലയാൽ അവനുമൊരു കൂടാകട്ടെ

വിഖ്യാത ശിൽപ്പി ശ്രീ Kanayi Kunhiraman മാഷ് 86 ന്റെ നിറവിൽ ……

വിഖ്യാത ശിൽപ്പി ശ്രീ Kanayi Kunhiraman മാഷ് 86 ന്റെ നിറവിൽ   മലമ്പുഴയിലെ ‘ യക്ഷി’ ,വേളിയിലെ ‘ ജലകന്യക’ , ‘മൂക്കോല പെരുമാൾ ‘etc…ഭീമാകാരങ്ങളായ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ പോലെ അദ്ദേഹത്തിന്റെ കലാപരമായ നിലപാടുകളും ഇനിയും തലയുയർത്തി നിൽക്കട്ടെ…. പെൺകുട്ടികൾ കാലകത്തി വെച്ച് ഇരിക്കരുത് എന്ന സാമൂഹ്യ പാഠം…. പേറി നടന്നിരുന്ന ഒരു കാലത്താണ് അദ്ദേഹം ഈ ശിൽപ്പം ചെയ്യാൻ  ആർജ്ജവം കാണിച്ചത്! നൂറ് നൂറായിരം ജന്മദിനാശംസകൾ മാഷെ

അവൾ – (അർച്ചന വി.ആർ)

ഷൊർണൂർ കൊളപ്പുള്ളി എസ്. എൻ. ട്രസ്റ്റ് ഹൈസ്കൂളിൽ- പത്താം ക്ളാസ്സിൽ പഠിക്കുന്ന  അർച്ചന വി.ആർ. എഴുതിയ കവിത.  രചനയ്ക്കൊപ്പം അർച്ചന ഇങ്ങനെ കുറിച്ചിരുന്നു : “ഇത്രയെങ്കിലും ഞാൻ എഴുതിയില്ലെങ്കിൽ…. ഞാൻ എഴുതുന്നതിൽ അർത്ഥമില്ലാത്തതു പോലെ എനിക്ക് തോന്നിപ്പോകും” അവൾ …………… നഗ്നതയിൽ ചോരപ്പാടുകൾ കൊണ്ട് അവർ വരച്ച ചിത്രത്തിന് തുല്യമായി നിയമദേവതയുടെ ത്രാസിൽ പദവികൾ തൂങ്ങിയാടി… ജാതിയും വർഗീയതയും കൊണ്ട് സ്വയംബുദ്ധി ഹോമിക്കപ്പെട്ട മനുഷ്യൻ നിശ്ശബ്ദം അവളുടെ ഉടലളവുകളെ ചൂഴ്ന്നെടുത്തു. മാംസപിണ്ഡം കണക്കേ അവളെ ഭോഗിക്കെ, അശാന്തനായ ദൈവം […]

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ രോഗങ്ങള്‍ക്കുളള സാധ്യതകളേറെ, ശ്രദ്ധിക്കാം

Sitting for too long affect health: ഇന്നത്തെക്കാലത്ത് നിരവധിപേരാണ് ദീര്‍ഘനേരം ഇരുന്നുളള ജോലികളില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ ദീര്‍ഘനേരം ഇരിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. കൂടാതെ ഹൃദായഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മദ്യം, പുകവലി, ജങ്ക് ഫുഡ് എന്നിവ പോലെ, ദീര്‍ഘനേരം ഇരിക്കുന്നതും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകാം. തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ ശരീരത്തില്‍ കലോറികള്‍ സംഭരിക്കപ്പെടുകയും ഇത് എല്ലുകളെയും പേശികളേയും മോശമായി ബാധിക്കുകയും  ചെയ്യുന്നു. ഒരാള്‍ ഒരേ സ്ഥാനത്ത് ദീര്‍ഘനേരം ഇരിക്കുകയാണെങ്കില്‍ അത്  രക്തയോട്ടത്തെയും […]

എഐ കാരണം തൊഴിലവസരങ്ങൾ ഇല്ലാതാകും’; ചാറ്റ്ജിപിടി സ്രഷ്‌ടാവ് സാം ആൾട്ട്മാൻ

ChatGPT AI: എഐ കാരണം തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. തന്റെ സ്വന്തം സൃഷ്‌ടിയായ ചാറ്റ്ജിപിടി പോലും കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ അപകടകരമാണെന്ന് അദ്ദേഹം മുൻപ് പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. എഐ ചാറ്റ്‌ബോട്ടിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. അടുത്തിടെ ഇന്ത്യയിൽ ആയിരുന്നപ്പോൾ, ചാറ്റ്ജിപിടി നൽകുന്ന എല്ലാ മറുപടികളും ശരിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദി അറ്റ്ലാന്റിക്കിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മനുഷ്യരാശിയിലെ എഐയുടെ സ്വാധീനം നല്ല രീതിയിൽ മാത്രം ആയിരിക്കില്ലെന്ന് സാം ആൾട്ട്മാൻ പറഞ്ഞു. എഐയിൽ പ്രവർത്തിക്കുന്ന പലരും […]

തെക്കൻ ബ്രസീലിൽ വിത്ത് സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം, 12 പേർക്ക് പരിക്ക്, ഒരാളെ കാണാതായി

Silo blast in southern Brazil: തെക്കൻ ബ്രസീലിലെ കാർഷിക സഹകരണ സ്ഥാപനത്തിൽ വിത്ത് സംഭരണി പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. കുരിറ്റിബയിൽ നിന്ന് 600 കിലോമീറ്റർ (370 മൈൽ) അകലെയുള്ള പലോട്ടീനയിലെ ചെറുപട്ടണത്തിലെ സി.വേൽ സഹകരണ സ്ഥാപനത്തിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായും, ഒരാളെ കാണാനില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കാണാതായ വ്യക്തിക്കായുള്ള തിരച്ചിൽ ഊര്ജിതപ്പെടുത്തിയിട്ടുണ്ടെന്നും സി.വെയ്‌ൽ പ്രസ്താവനയിൽ പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. മരിച്ചവരിൽ ഏഴ് പേർ വിദേശ […]

ഡച്ച് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ച് ഇന്ത്യക്കാരന്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

Dutch cargo ship fire: നെതര്‍ലന്റ്‌സ് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ച് ഇന്ത്യന്‍ ക്രൂ അംഗം മരണപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 3,000 കാറുകള്‍ കയറ്റിക്കൊണ്ട് വന്ന ചരക്ക് കപ്പലിലാണ് വന്‍ തീപിടിത്തമുണ്ടായത്. ജര്‍മ്മനിയില്‍ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലാണ് ചൊവ്വാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ നിരവധി ക്രൂ അംഗങ്ങള്‍ കടലില്‍ ചാടി. തീപിടിത്തത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരണപ്പെട്ടതായി നെതര്‍ലന്റ്‌സിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മരിച്ചയാളുടെ കുടുംബവുമായി […]