തെക്കൻ ബ്രസീലിൽ വിത്ത് സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം, 12 പേർക്ക് പരിക്ക്, ഒരാളെ കാണാതായി

Facebook
Twitter
WhatsApp
Email

Silo blast in southern Brazil: തെക്കൻ ബ്രസീലിലെ കാർഷിക സഹകരണ സ്ഥാപനത്തിൽ വിത്ത് സംഭരണി പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. കുരിറ്റിബയിൽ നിന്ന് 600 കിലോമീറ്റർ (370 മൈൽ) അകലെയുള്ള പലോട്ടീനയിലെ ചെറുപട്ടണത്തിലെ സി.വേൽ സഹകരണ സ്ഥാപനത്തിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായും, ഒരാളെ കാണാനില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കാണാതായ വ്യക്തിക്കായുള്ള തിരച്ചിൽ ഊര്ജിതപ്പെടുത്തിയിട്ടുണ്ടെന്നും സി.വെയ്‌ൽ പ്രസ്താവനയിൽ പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. മരിച്ചവരിൽ ഏഴ് പേർ വിദേശ തൊഴിലാളികളാണെന്നും കൂടുതലും ഹെയ്തിക്കാരാണെന്നും ഒരാൾ ബ്രസീലിയനാണെന്നും കമ്പനി വക്താവ് പറഞ്ഞു. സ്‌ഫോടനം നടന്ന സൈലോയിൽ 12,000 മെട്രിക് ടൺ സോയാബീനും 40,000 മെട്രിക് ടൺ ചോളവും സൂക്ഷിച്ചിരുന്നതായി സി.വെയ്‌ൽ പറഞ്ഞു.

ഡോഗ് സ്‌കോഡിന്റെ ഉൾപ്പെടെയുള്ള സഹായത്താൽ അവശിഷ്ടങ്ങൾക്കും ധാന്യങ്ങൾക്കുമിടയിൽ കുടുങ്ങിപ്പോയ തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ മനോയൽ വാസ്കോ പറഞ്ഞു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കൃഷി മന്ത്രി കാർലോസ് ഫാവാരോയും പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ട്വീറ്റ് ചെയ്തു.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *