ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ രോഗങ്ങള്‍ക്കുളള സാധ്യതകളേറെ, ശ്രദ്ധിക്കാം

Facebook
Twitter
WhatsApp
Email

Sitting for too long affect health: ഇന്നത്തെക്കാലത്ത് നിരവധിപേരാണ് ദീര്‍ഘനേരം ഇരുന്നുളള ജോലികളില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ ദീര്‍ഘനേരം ഇരിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. കൂടാതെ ഹൃദായഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മദ്യം, പുകവലി, ജങ്ക് ഫുഡ് എന്നിവ പോലെ, ദീര്‍ഘനേരം ഇരിക്കുന്നതും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകാം. തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ ശരീരത്തില്‍ കലോറികള്‍ സംഭരിക്കപ്പെടുകയും ഇത് എല്ലുകളെയും പേശികളേയും മോശമായി ബാധിക്കുകയും  ചെയ്യുന്നു. ഒരാള്‍ ഒരേ സ്ഥാനത്ത് ദീര്‍ഘനേരം ഇരിക്കുകയാണെങ്കില്‍ അത്  രക്തയോട്ടത്തെയും രക്തസമ്മര്‍ദ്ദത്തെയും ബാധിക്കും. ഇത് പിന്നീട് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

ദീര്‍ഘനേരം ഇരിക്കുന്നത് നമ്മുടെ ശരീരത്തിലെ രക്തചംക്രമണത്തെ ദോഷമായി ബാധിക്കും. ശരീരത്തിലും ധമനികളിലും രക്തം കട്ടപിടിക്കുകയും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. രക്തയോട്ടം ശരിയാക്കാനും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനും വ്യായാമം ചെയ്യേണ്ടതാണ്.

ദീര്‍ഘനേരം ഇരിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാത്തതും രക്തയോട്ടമില്ലായ്മയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകാം. ഇത് കൂടാതെ ദീര്‍ഘനേരം ഇരിക്കുന്നത്  ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും ഇടയാക്കും. അമിതഭാരം ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നു, ഇത് ഹൃദ്രോഗം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിലും അല്‍പനേരം ഇടവേളയെടുത്ത് നടക്കാവുന്നതാണ്. ഇത് ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം നല്‍കും. സ്റ്റാന്‍ഡിംഗ് ഡെസ്‌ക് ക്രമീകരിച്ചും ജോലി ചെയ്യാവുന്നതാണ്. ഇടവേളയ്ക്ക് ശേഷമോ ഉച്ചഭക്ഷണത്തിന് ശേഷമോ ഉടനെ ജോലിയ്ക്ക് ഇരിക്കുന്നതിനുപകരം നടത്തം, പടികള്‍ കയറുക തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. എല്ലാ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യുക. ഇതുകൂടാതെ കാര്‍ഡിയോ വ്യായാമങ്ങളും ചെയ്യുക.

credits: malayalam.indiatoday.in

About The Author

Leave a Reply

Your email address will not be published. Required fields are marked *