അവൾ – (അർച്ചന വി.ആർ)

Facebook
Twitter
WhatsApp
Email

ഷൊർണൂർ കൊളപ്പുള്ളി എസ്. എൻ. ട്രസ്റ്റ് ഹൈസ്കൂളിൽ-

പത്താം ക്ളാസ്സിൽ പഠിക്കുന്ന 
അർച്ചന വി.ആർ. എഴുതിയ കവിത. 
രചനയ്ക്കൊപ്പം
അർച്ചന ഇങ്ങനെ കുറിച്ചിരുന്നു :
“ഇത്രയെങ്കിലും ഞാൻ എഴുതിയില്ലെങ്കിൽ…. ഞാൻ എഴുതുന്നതിൽ അർത്ഥമില്ലാത്തതു പോലെ എനിക്ക് തോന്നിപ്പോകും”
അവൾ
……………
നഗ്നതയിൽ
ചോരപ്പാടുകൾ കൊണ്ട്
അവർ വരച്ച ചിത്രത്തിന്
തുല്യമായി നിയമദേവതയുടെ
ത്രാസിൽ പദവികൾ തൂങ്ങിയാടി…
ജാതിയും വർഗീയതയും
കൊണ്ട് സ്വയംബുദ്ധി
ഹോമിക്കപ്പെട്ട മനുഷ്യൻ
നിശ്ശബ്ദം അവളുടെ
ഉടലളവുകളെ ചൂഴ്ന്നെടുത്തു.
മാംസപിണ്ഡം കണക്കേ
അവളെ ഭോഗിക്കെ,
അശാന്തനായ ദൈവം
സ്വയം കണ്ണുകൾ മൂടി ഇരുന്നു.
അവസാനം ആർക്കോ
വേണ്ടി ബാക്കിവെച്ച
ചെറിയ മിടിപ്പുമായി അവൾ
ഭൂമിയോടുചേർന്ന് കിടക്കേ,
കനത്ത ഇരുട്ടിന്റെ
വലിയ കമ്പിളികൊണ്ട്
രാത്രി അവളെ പുതപ്പിച്ചു
മാറോടടക്കി.
കണ്ണുകൾ നിർദ്ദയം അടച്ച്
അവൾ ചിന്തിച്ചു…
“ഇന്ത്യ എന്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും എന്റെ
സഹോദരീസഹോദരന്മാരാണ് “

About The Author

Leave a Reply

Your email address will not be published. Required fields are marked *