LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 37

‘ഋതുഭേദങ്ങളുടെ കവാടത്തിലേക്കാണ് ഇന്നത്തെ യാത്ര.’ രാവിലെതന്നെ നന്ദി നിയെ വിളിച്ചുണര്ത്തി ജോണ്‌സണ്. ഇരട്ടക്കട്ടിലിന്റെ രണ്ടറ്റത്ത് പുറംതിരിഞ്ഞുകിടന്നുറങ്ങാന് ഇരുവരും പഠിച്ചുകഴിഞ്ഞു. ജോണ്‌സണ് കുളിച്ചൊരുങ്ങി സുന്ദരക്കുട്ടപ്പനായിരിക്കുന്നു. ‘എന്തേ, എന്നെ നേരത്തെ ഉണര്ത്തീല്ല?’ നന്ദിനി ചോദിച്ചു. ‘ഇയാള് പേടിമാറ്റി, ഉഷാറായി ഉണരട്ടേന്നു കരുതി. ചായ തണുക്കും.’ ‘ഞാന് വല്ലാതുറങ്ങിപ്പോയി’ നന്ദിനി ക്ഷമ ചോദിച്ചു. ‘നമ്മള് വഴക്കുകൂടാത്തവരല്ലെ? ഒരു കട്ടിലിലല്ലേ ഉറങ്ങുന്നത്?’ ‘ഉം…. ഞാന് സമ്മതിച്ചിരിക്കുന്നു. ഋഷിഭര്ഷി!’ നന്ദിനി കളിയാക്കി. ‘വേണ്ടമോളേ, വേണ്ട മോളേ, വേണ്ട’ ജോണ്‌സണ് ചാടി എണീറ്റു. നന്ദിനിയെ പൂണ്ടടക്കം […]

രൂപാന്തരം – ( കാർത്തി ചാരുംമൂട് )

മാന്യതയിൽ മെഴുകിയ കാരുണ്യത്തിൻ്റെ മുഖമാണയാൾക്ക് വിനയത്തിൽ നെയ്ത ശാന്തതയുടെ പുറംചട്ടയും മനുഷ്യത്വത്തിൻ്റെ മുഖാവരണവും. ഉടമ നഷ്ടപ്പെട്ട വിധവകളെയാണ് ആദ്യം ലക്ഷ്യം വെക്കുക ദൈന്യതയുടെ ആഴങ്ങളിൽ ഉപകാരങ്ങളുടെ പെരുമഴ നിറക്കും സ്വപ്നങ്ങൾ മൃതിയടഞ്ഞ താഴ്വരകളിൽ പ്രതീക്ഷയുടെ പൂന്തോട്ടങ്ങൾ സൃഷ്ടിക്കും വിശപ്പുരുകിയ മരുഭുമിയിൽ ഉയിർപ്പിൻ്റെ ധാന്യങ്ങൾ വിതറും ഒടുവിൽ ദൈവദൂതനെന്ന് സ്വയം പ്രഖ്യാപിച്ച് കടപ്പാടിൻ്റെ കണക്ക് പുസ്തകം തുറന്നു വെക്കും ഒരു ചോദ്യം പോലുമെറിയാനാവാത്ത വിധം അടിമയാക്കി അധികാരം സ്ഥാപിക്കും പിന്നെ, നിസ്സഹായതയെ പുണർന്ന് നിശബ്ദതയെ ഭോഗിച്ച് സ്വരൂപം വീണ്ടെടുക്കും….!

താളം തെറ്റിക്കുന്ന തിരക്കു ജീവിതം – ( ജോസ് ക്ലെമെന്റ് )

ആധുനിക ജീവിതം തിരക്കു നിറഞ്ഞതാണ്. മൃദുസമീപനങ്ങൾക്കോ, മൃദുചലനങ്ങൾക്കോ, മൃദുഭാഷണങ്ങൾക്കോ ഒന്നും തിരക്കു ജീവിതത്തിലെ നിഘണ്ടുവിൽ സ്ഥാനമില്ല. തിരക്കു നിറഞ്ഞ ജീവിതം നമ്മുടെ താളം തെറ്റിക്കാനിടയാക്കും. മൃദുസമീപനങ്ങളും സ്നേഹാർദ്ര വാക്കുകളും കൊണ്ട് ഊടുംപാവും നെയ്യുമ്പോഴേ ജീവിതത്തിന് ചന്തമുണ്ടാകൂ. തിരക്കേറിയ ജീവിതത്തിൽ അപര ദുഃഖം തൊട്ടറിയാനും അത് നമ്മുടേതു കൂടിയാണെന്ന് വിചാരിക്കാനും നമുക്ക് കഴിഞ്ഞാൽ മാത്രമേ നാം സ്വസ്ഥതയുള്ള മനസ്സിനുടമകളാകുകയുള്ളൂ.നൈർമല്യ ഹൃദയത്തോടെ ലോകത്തെ നോക്കി കാണാൻ കഴിഞ്ഞാൽ വർത്തമാന കാല ദുഃഖങ്ങളിൽ നിന്ന് ഒരു പരിധിവരെ നമുക്ക് ഒഴിഞ്ഞു നിൽക്കാനാകും. […]

72 ലും എന്നാ ഗ്ലാമറാ… മമ്മൂട്ടി കഴിക്കുന്ന ഭക്ഷണങ്ങളും ഫിറ്റ്നസ് രഹസ്യവും ഇതാ…

Mammootty: പ്രായം 72 ആയിട്ടും ഫിറ്റ്നസിന്റേയും ഗ്ലാമറിന്റേയും കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത താരമാണ് മമ്മൂട്ടി. ശാരീരിക ക്ഷമത നിലനിർത്താനും ആരോഗ്യത്തോടെ ഇരിക്കാനും അദ്ദേഹം വളരെയധികം ശ്രദ്ധ പുലർത്തുന്നു.  ഭക്ഷണം കാണുമ്പോൾ തന്റെ നിയന്ത്രണം പോകാറുണ്ടെന്നും എന്നാൽ വാപ്പ അദ്ദേഹത്തിന്റെ ഡയറ്റ് കൃത്യമായി പിന്തുടരാറുണ്ടെന്നും ദുൽഖർ സൽമാനും തുറന്നുപറഞ്ഞിട്ടുണ്ട്. എത്ര തിരക്കുള്ള ലൊക്കേഷനാണെങ്കിലും വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ യുവതാരങ്ങൾ മാത്രമല്ല യുവാക്കൾ ഒന്നടങ്കം മമ്മൂട്ടിയുടെ ആരോഗ്യ – ഫിറ്റ്നസ് രഹസ്യം […]

India vs Pakistan: ‘ജോലിഭാരം മറ്റുള്ളവരേക്കാൾ അധികം’; ഹർദിക് പാണ്ഡ്യ

India vs Pakistan: ഒരു ഓൾറൗണ്ടറായതിനാൽ തന്റെ ജോലിഭാരം മറ്റ് താരങ്ങളേക്കാൾ രണ്ടോ മൂന്നോ ഇരട്ടി അധികമാണെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. സെപ്റ്റംബർ 10ന് കൊളംബോയിലെ ആർ പ്രേമദാസ സ്‌റ്റേഡിയത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടാൻ ഒരുങ്ങവേയാണ് പാണ്ഡ്യയുടെ പരാമർശം. ഒരു ഓൾറൗണ്ടർ ആയതിനാൽ തന്റെ ജോലിഭാരം മറ്റാരെക്കാളും രണ്ടോ മൂന്നോ ഇരട്ടിയാണെന്ന് “ഫോളോ ദ ബ്ലൂസ്” എന്ന വിഷയത്തിൽ സ്‌റ്റാർ സ്‌പോർട്‌സുമായുള്ള പ്രത്യേക അഭിമുഖത്തിൽ പാണ്ഡ്യ പറഞ്ഞു. ഏഷ്യാ കപ്പിൽ ബാറ്റ് ചെയ്യാൻ അവസരം […]

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala Rain Alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മലപ്പുറം മുതല്‍ കൊല്ലം വരെയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം രാവിലെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളെ ഒഴിവാക്കി. കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കാണ് പുതിയതായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തിങ്കളാഴ്ച വരെ മഴ തുടരും. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാവുന്ന […]

‘സാധ്യമായ എല്ലാ സഹായത്തിനും തയ്യാറാണ്’: മൊറോക്കോ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. “മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനയുണ്ട്. ഈ ദുരന്ത മണിക്കൂറിൽ, എന്റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ […]

G20 Summit 2023: സ്പാനിഷ് പ്രസിഡന്റിന് കോവിഡ്; ജി 20 ഉച്ചകോടിക്കില്ല

Spanish President Covid Positive: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഉച്ചകോടിയില്‍ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ലോകനേതാവാണ് സാഞ്ചസ്. നേരത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഡല്‍ഹിയിലെത്തില്ലെന്ന് അറിയിച്ചിരുന്നു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാവില്ലെന്നും എക്‌സിലൂടെയാണ് പെഡ്രോ സാഞ്ചസ് അറിയിച്ചത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഉച്ചകോടിയില്‍ സ്പെയിനിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് വൈസ് […]