72 ലും എന്നാ ഗ്ലാമറാ… മമ്മൂട്ടി കഴിക്കുന്ന ഭക്ഷണങ്ങളും ഫിറ്റ്നസ് രഹസ്യവും ഇതാ…

Facebook
Twitter
WhatsApp
Email

Mammootty: പ്രായം 72 ആയിട്ടും ഫിറ്റ്നസിന്റേയും ഗ്ലാമറിന്റേയും കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത താരമാണ് മമ്മൂട്ടി. ശാരീരിക ക്ഷമത നിലനിർത്താനും ആരോഗ്യത്തോടെ ഇരിക്കാനും അദ്ദേഹം വളരെയധികം ശ്രദ്ധ പുലർത്തുന്നു.  ഭക്ഷണം കാണുമ്പോൾ തന്റെ നിയന്ത്രണം പോകാറുണ്ടെന്നും എന്നാൽ വാപ്പ അദ്ദേഹത്തിന്റെ ഡയറ്റ് കൃത്യമായി പിന്തുടരാറുണ്ടെന്നും ദുൽഖർ സൽമാനും തുറന്നുപറഞ്ഞിട്ടുണ്ട്. എത്ര തിരക്കുള്ള ലൊക്കേഷനാണെങ്കിലും വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ യുവതാരങ്ങൾ മാത്രമല്ല യുവാക്കൾ ഒന്നടങ്കം മമ്മൂട്ടിയുടെ ആരോഗ്യ – ഫിറ്റ്നസ് രഹസ്യം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ്.

ഇപ്പോഴിതാ ആ രഹസ്യം വെളിപ്പെടുത്തുകയണ് മമ്മൂട്ടിയുടെ പേഴ്ണസണൽ ഷെഫ്. വളരെ കൃത്യമായ ഭക്ഷണരീതി പിന്തുടരുന്നയാളാണ് മമ്മൂട്ടിയെന്നാണ് ഷെഫ് പറയുന്നത്. ഓട്സ്, പപ്പായ, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തിൽ കുതിർത്ത ബദാം എന്നിവയാണ് മമ്മൂട്ടി പ്രഭാത ഭക്ഷണമായി കഴിക്കാറുള്ളത്. ഉച്ചയ്ക്ക് ചോറ് കഴിക്കാറില്ല. അതിന് പകരം ഓട്സ് കൊണ്ടുള്ള പുട്ടാണ് കഴിക്കുന്നത്. മമ്മൂട്ടി ഉച്ചയ്ക്ക് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഓട്സ് പുട്ടും മീൻ കറിയും വളരെ സ്പെഷ്യൽ ആണെന്ന് മറ്റു താരങ്ങളും പറഞ്ഞിട്ടുണ്ട്.

മീൻ വിഭവങ്ങളും മമ്മൂട്ടിയുടെ പ്രിയപ്പെട്ടതാണ്. തേങ്ങ അരച്ച മീൻ കറിയാണ് ഇഷ്ടം. വറുത്ത ഭക്ഷണ സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. കരിമീൻ, കണവ, തിരുത, കൊഴുവ എന്നിവയാണ് ഇഷ്ട മീനുകൾ. വൈകിട്ടും ചോറ് കഴിക്കാറില്ല. ചായയും കുടിക്കില്ല. എന്നാൽ കട്ടൻ ചായ കുടിക്കാറുണ്ട്.

രാത്രിയിൽ ഗോതമ്പോ ഓട്സോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണമാണ് കഴിക്കാറുള്ളത്. അതിനും എണ്ണമുണ്ട്. മൂന്ന് എണ്ണത്തിൽ കൂടാറില്ല. രാത്രി ഭക്ഷണത്തിനൊപ്പം തേങ്ങാ പാൽ ചേർത്ത നാടൻ ചിക്കൻ കറിയും കഴിക്കും. ചിക്കൻ അല്ലെങ്കിൽ ചട്ണി. രാത്രി കൂൺ സൂപ്പോടെ ഒരു ദിവസത്തെ മെനു അവസാനിക്കും എന്നാണ് ഷെഫ് പറയുന്നത്.

എന്നാൽ മമ്മൂട്ടി കടുത്ത ഡയറ്റ് പിന്തുടരുന്ന ആളാണെന്ന് പറയുന്നത് തെറ്റാണെന്ന് മുൻപ് ഷെഫ് പിള്ള പറഞ്ഞിരുന്നു. ‘മമ്മൂക്ക ഭക്ഷണം കഴിക്കില്ല, വൻ ഡയറ്റ് ആണെന്നൊക്കെയാണല്ലോ പലരും പറയുന്നത്. എന്നാൽ അങ്ങനെ അല്ല.അദ്ദേഹം ഭക്ഷണം വളരെ ആസ്വദിച്ച് കഴിക്കുന്നയാളാണ്. പക്ഷേ കുറഞ്ഞ അളവിലെ കഴിക്കുകയുള്ളൂ. ചെമ്മീൻ കറിയൊക്കെ ഭയങ്കര ഇഷ്ടമാണ്. ഞെണ്ടൊക്കെ ഇഷ്ടത്തോടെ കഴിക്കും. എത്ര രുചി എന്ന് പറഞ്ഞാലും അദ്ദേഹത്തിന് അതിന്റെയൊരു അളവ് അറിയാം. ഇനി ദൈവം തമ്പുരാൻ അമൃത് കൊണ്ട് കൊടുത്താലും അദ്ദേഹം അളവിൽ കവിഞ്ഞ് കഴിക്കില്ല’, എന്നായിരുന്നു ഷെഫ് പിള്ള പറഞ്ഞത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *