LIMA WORLD LIBRARY

G20 Summit 2023: സ്പാനിഷ് പ്രസിഡന്റിന് കോവിഡ്; ജി 20 ഉച്ചകോടിക്കില്ല

Spanish President Covid Positive: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഉച്ചകോടിയില്‍ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ലോകനേതാവാണ് സാഞ്ചസ്. നേരത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഡല്‍ഹിയിലെത്തില്ലെന്ന് അറിയിച്ചിരുന്നു.

തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാവില്ലെന്നും എക്‌സിലൂടെയാണ് പെഡ്രോ സാഞ്ചസ് അറിയിച്ചത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഉച്ചകോടിയില്‍ സ്പെയിനിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് വൈസ് പ്രസിഡന്റ് നാദിയ കാല്‍വിനോയും വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാറെസും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ 9, 10 തീയതികളിലാണ് രാജ്യതലസ്ഥാനത്ത് ജി20 ഉച്ചകോടി നടക്കുന്നത്. എല്ലാ G20 രാജ്യങ്ങളിലെയും മറ്റ് ഒമ്പത് രാജ്യങ്ങളിലേയും (ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, ഒമാന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍, യുഎഇ) നേതാക്കളെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ പ്രഗതി മൈതാനിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിലും എക്‌സിബിഷന്‍ സെന്ററിലും ഭാരത് മണ്ഡപത്തിലുമായാണ് ജി20 ഉച്ചകോടി നടക്കുക. 30 ലധികം രാഷ്ട്രത്തലവന്മാര്‍, യൂറോപ്യന്‍ യൂണിയന്‍, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍, 14 അന്താരാഷ്ട്ര സംഘടനാ മേധാവികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയോടനുബന്ധിച്ച് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px