ആധുനിക ജീവിതം തിരക്കു നിറഞ്ഞതാണ്. മൃദുസമീപനങ്ങൾക്കോ, മൃദുചലനങ്ങൾക്കോ, മൃദുഭാഷണങ്ങൾക്കോ ഒന്നും തിരക്കു ജീവിതത്തിലെ നിഘണ്ടുവിൽ സ്ഥാനമില്ല. തിരക്കു നിറഞ്ഞ ജീവിതം നമ്മുടെ താളം തെറ്റിക്കാനിടയാക്കും. മൃദുസമീപനങ്ങളും സ്നേഹാർദ്ര വാക്കുകളും കൊണ്ട് ഊടുംപാവും നെയ്യുമ്പോഴേ ജീവിതത്തിന് ചന്തമുണ്ടാകൂ. തിരക്കേറിയ ജീവിതത്തിൽ അപര ദുഃഖം തൊട്ടറിയാനും അത് നമ്മുടേതു കൂടിയാണെന്ന് വിചാരിക്കാനും നമുക്ക് കഴിഞ്ഞാൽ മാത്രമേ നാം സ്വസ്ഥതയുള്ള മനസ്സിനുടമകളാകുകയുള്ളൂ.നൈർമല്യ ഹൃദയത്തോടെ ലോകത്തെ നോക്കി കാണാൻ കഴിഞ്ഞാൽ വർത്തമാന കാല ദുഃഖങ്ങളിൽ നിന്ന് ഒരു പരിധിവരെ നമുക്ക് ഒഴിഞ്ഞു നിൽക്കാനാകും. അമിത തിരക്കുകൾ മാനസിക പിരിമുറുക്കത്തിലേക്കും നിസ്സംഗമായ നിലപാടുകളിലേക്കും നമ്മെ കൊണ്ടു ചെന്നെത്തിക്കും. അതിനാൽ തിരക്കുകളുടെ തരിശു ഭൂമിയിൽ നിന്ന് ശാന്തിയുടെ ശീതള കിരണങ്ങൾ പ്രദാനം ചെയ്യുന്ന ഫലപുഷ്ടിയിലേക്ക് നമ്മുടെ ജീവിതത്തെ പറിച്ചു നടാം. നാം ഒരു വ്യക്തിയല്ല പ്രതിഭാസമാണെന്നു കരുതുന്ന നമ്മുടെ അല്പത്തമാണ് നമ്മെ അമിതതിരക്കിലേക്കാനയിക്കുന്നത്.
ജോസ് ക്ലെമന്റ്












“അവനവനെ നേരിടാൻ…..”
ഉചിതവചനം.
അതെ: മരത്തുപോയെന്നു കരുതപ്പെടുന്ന ആത്മാവെന്ന ദൈവത്തെ ഭയമുണ്ടുതന്നെ, മനസ്സിന്; ഈ മൂർദ്ധന്യകലികാലത്തും.
“അവനവനെ……….അമിതതിരക്കിലൊളിക്കുന്നത്”!
വാസ്തവം;
മനസ്സ്, ആത്മാവിനെ, ഭയക്കാതില്ല, എന്ന വസ്തുതയെ, ക്ലെമന്റ് സർ ചൂണ്ടിക്കാണിക്കുന്നു.
അതെ, ഈ മൂർധന്യ കലികാലത്തും, അനിയന്ത്രിത മനസ്സുകൾക്ക്, മരത്തുപോയെന്നു കരുതപ്പെടുന്ന ആത്മാവെന്ന ദൈവത്തെ, ഭയമുണ്ടുതന്നെ!