പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 37

Facebook
Twitter
WhatsApp
Email

‘ഋതുഭേദങ്ങളുടെ കവാടത്തിലേക്കാണ് ഇന്നത്തെ യാത്ര.’ രാവിലെതന്നെ നന്ദി നിയെ വിളിച്ചുണര്ത്തി ജോണ്‌സണ്. ഇരട്ടക്കട്ടിലിന്റെ രണ്ടറ്റത്ത് പുറംതിരിഞ്ഞുകിടന്നുറങ്ങാന് ഇരുവരും പഠിച്ചുകഴിഞ്ഞു.

ജോണ്‌സണ് കുളിച്ചൊരുങ്ങി സുന്ദരക്കുട്ടപ്പനായിരിക്കുന്നു.

‘എന്തേ, എന്നെ നേരത്തെ ഉണര്ത്തീല്ല?’ നന്ദിനി ചോദിച്ചു.

‘ഇയാള് പേടിമാറ്റി, ഉഷാറായി ഉണരട്ടേന്നു കരുതി. ചായ തണുക്കും.’

‘ഞാന് വല്ലാതുറങ്ങിപ്പോയി’ നന്ദിനി ക്ഷമ ചോദിച്ചു.

‘നമ്മള് വഴക്കുകൂടാത്തവരല്ലെ? ഒരു കട്ടിലിലല്ലേ ഉറങ്ങുന്നത്?’

‘ഉം…. ഞാന് സമ്മതിച്ചിരിക്കുന്നു. ഋഷിഭര്ഷി!’ നന്ദിനി കളിയാക്കി.

‘വേണ്ടമോളേ, വേണ്ട മോളേ, വേണ്ട’ ജോണ്‌സണ് ചാടി എണീറ്റു. നന്ദിനിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. കൈയിലിരുന്ന ചായഗ്ലാസ് തുളുമ്പി ദേഹത്തും ബെഡ്ഷീറ്റിലും വീണു.

‘അയ്യോ…. എന്താദ്?’ അയാള് അവളെ ഉമ്മവച്ച് ഉമ്മവച്ച് തളര്ത്തി.

‘നിര്ത്തൂന്നേ.’

ഒരുവിധം ശ്വാസം വിടാമെന്നായപ്പോള് നന്ദിനി പറഞ്ഞു. പിടിവിടുവിച്ച് അവള് ബാത്ത് റൂമിലേക്ക് രക്ഷപ്പെട്ടു.

തണുത്ത വെള്ളക്കൈകള് ഒഴുകിവീണപ്പോള് നന്ദിനി മെല്ലെ പാടി.

‘മൈനാകം കടലില് നിന്നുയരുന്നുവോ?

ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള് തിരയുന്നുവോ?

മൈനാകം…

മിഴിനീര്ക്കണമായ് താഴത്ത് വീഴാന്

വിധികാത്ത് നില്ക്കും ജലധങ്ങള് പോലെ!

മൌനങ്ങളാകുംവാത്മീകമെന്നും

നിധികള് നിറയും ഖനികള് തേടി

മരുഭൂമിതോറും പരതുന്നു ഹൃദയം…’

ആ ഗാനധാരയില് ലയിച്ച് ജോണ്‌സണിരുന്നു.

‘ഞാന് ഭാഗ്യവാനാണ്, എന്റെ വഴി ശരിയാണ്.’ ജോണ്‌സണ് ആനന്ദപുളകിത നായി സ്വയം പറഞ്ഞു.

നന്ദിനി ഒരുങ്ങി ഒരു നറുപുഷ്പംപോലെ ഇറങ്ങിവന്നു. റുമില്ത്തന്നെ ഭക്ഷണം

വരുത്തിയിരുന്നു ജോണ്‌സണ്. പൂരിയുടെയും സബ്ജിയുടേയും കൊതിയൂറിക്കുന്ന മണം മുറിയില് നിറഞ്ഞുനിന്നു.

മാധവ് രാജ് അയച്ച ടാക്‌സി അവരെ കാത്ത് ഹോട്ടല് ലോബിയില് കിടന്നിരുന്നു. ‘ധൈര്യമായി വന്നോ നന്ദു…. പുറത്തെ തിരക്ക് കണ്ട് എന്തിനാ പേടിക്കുന്നേ?’

നന്ദിനിയുടെ അരക്കെട്ടിലൂടെ കൈയിട്ട് ലിഫ്റ്റിലിറങ്ങുമ്പോള് ജോണ്‌സണ് അവളെ ധൈര്യവതിയാക്കി. കല്യാണില്‌നിന്ന് അഹമ്മദ് നഗറിലേക്ക് പോകുന്ന വഴിയിലൂടെ കാറോടിക്കൊണ്ടിരുന്നു. ഒരു റോഡരുകില് ചായപകര്ന്നുതന്ന ചായ്വാലയോട് വഴിചോദിച്ചറിഞ്ഞു യാത്ര തുടര്ന്നു. നേരമിത്രയായിട്ടും മൂടല്മഞ്ഞ് വിട്ടകന്നിരുന്നില്ല. ആദ്യമെത്തിയത് നടുറോഡിലേക്ക് കുത്തിവീഴുന്ന വെള്ളച്ചാട്ടത്തിനു മുന്നിലാണ്, ‘മാല്‌ഷേജ്ഘാട്ട്’ എന്ന് അടയാളപ്പെടുത്തിയ വ്യൂപോയ്ന്റാണത്.

 

‘നമ്മള് എത്തി’ ജോണ്‌സണ് പറഞ്ഞു. മുമ്പ് സ്ഥലമറിയാതെ വന്നപ്പോള് കാറി നുമുകളിലേക്ക് ശക്തിയില് പതിച്ച ഈ വെള്ളച്ചാട്ടം കണ്ട് ഭയപ്പെട്ടതാണ്. ആദ്യ ഒരു ഹോട്ടല് അന്വേഷിച്ച് കണ്ടെത്തി. ബാഗും മറ്റും മുറിയില്വച്ച് ഒന്നുകൂടെ ഫ്രഷായി. നന്ദിനി കൂടെ ഒരുങ്ങിവന്നപ്പോള് പുറത്തിറങ്ങി. ഡ്രൈവര് മുമ്പ് വന്നിട്ടുണ്ടെന്നു പറഞ്ഞ്, ഉറങ്ങാന്വട്ടം കൂട്ടി. നന്ദിനിയുടെ അരയില് കൈചേര്ത്ത് യാത്ര തുടങ്ങി.

തിങ്ങിനിറഞ്ഞ ബോംബെ നഗരത്തില്‌നിന്ന് 150 കി.മീറ്റര് അകലെ ഒരു സ്വപ്നസുന്ദ രഭൂപ്രദേശം.

 

സൂര്യന്റെ പൊന്വെളിച്ചത്തില് പച്ചമലകളും സമീപത്തെ പച്ചിലച്ചാര്ത്തുകളും വെട്ടിത്തിളങ്ങി. അകലെ പച്ചപ്പുകള്ക്കിടയില് ഒരു വെള്ളിവരയായി ‘പുഷ്പവതിപ്പുഴ’ ഒഴുകിവരുന്നു. അതിസുന്ദരിയായി പച്ചഭൂമിക്ക് അരഞ്ഞാണം ചാര്ത്തുന്ന പുഴയ്ക്ക് കുറുകെ കെട്ടിയ ‘പിംപല്ഗാവ് ‘ ഡാം കുറച്ചുനേരം നിര്ന്നിമേഷം നോക്കി നിന്നു. ഭൂപ്രദേശങ്ങള് ഇത്ര മനോഹരമാക്കിയ ശക്തിയെ നമിയ്ക്കാതെ തരമില്ല. ഇതൊക്കെ വെട്ടിനിരത്തി, കോണ്ക്രീറ്റിട്ടുറപ്പിച്ച് വികൃതമാക്കാനുള്ള ബുദ്ധി തലച്ചോറില് നിറച്ച് മനുഷ്യനെ പടച്ചുവിട്ടവനും അവന് തന്നെയാണല്ലോ എന്നോര്ത്തപ്പോള് ദുഃഖം തോന്നി. വികാരവിജ്യംഭിതയായി തുള്ളിത്തുളുമ്പിനില്ക്കുന്ന തടാകത്തെ വിരിമാറില് തടഞ്ഞുനിര്ത്തി നീണ്ട മലനിരകള് ആ തടാകക്കരയില് കാമിനിയുടെ മടിയില് തലവെച്ച് കുറച്ചുനേരം കിടന്നു ജോണ്‌സണ്. അരയന്നങ്ങള് നീന്തിത്തുടിക്കുന്ന, പച്ചപ്രാവുകള് കൊക്കുരുമ്മിപ്പറക്കുന്ന, ഇണക്കുരുവികള് കൂകിയുണര്ത്തുന്ന ആ സ്വര്ഗ്ഗഭൂമിയില്‌നിന്ന് എങ്ങോട്ടും പോകാന് തോന്നുന്നില്ല.

 

‘എന്താ ഇങ്ങനെ കിടക്കുന്നെ, ഇനി എവിടേയും പോകാനില്ലേ?’ നന്ദിനി ചോദിച്ചു.

‘കുറച്ച് കാലങ്ങള്ക്കുശേഷം മനുഷ്യര് ഈ പ്രകൃതിഭംഗിയൊക്കെ നശിപ്പിച്ചുകള യും. ഇപ്പോഴേ ബോംബേയിലെ പണക്കാരൊക്കെ ഇവിടെ നോട്ടമിട്ടുകഴിഞ്ഞു.’ ജോണ്‌സണ് നെടുവീര്‌പ്പോടെ പറഞ്ഞു.

‘നമുക്കും ഇവിടെ ഒരിടം സ്വന്തമാക്കാം. ജോണ്‌സേട്ടനന് അത്രയ്ക്കിഷ്ടമാണെങ്കില് ഇവിടെ വീടുവയ്ക്കാം നമുക്ക്.’ നന്ദിനി പറഞ്ഞു.

‘ഇത് ഇതുപോലെ നിലനിന്നാലല്ലേ? ബോംബെ പോലെയായാലോ?’

‘ഹോ എനിക്കത് ഓര്ക്കാനേവയ്യ. ഈ മനുഷ്യര്ക്ക് ഒരു കലാബോധവുമില്ല’ നന്ദിനി പറഞ്ഞു.

‘നമുക്ക് പക്ഷിപാതാളത്തിലെ മരങ്ങള് മതി.’ ജോണ്‌സണ് അവളെ പിടിച്ചു കുനിച്ചു ചുണ്ടില് വിരലോടിച്ചു.

‘നാല് ഋതുക്കള് ഒരു ദിവസം തന്നെ സമ്മേളിക്കുകയാണിവിടെ. മുന്നു ജില്ലകളി ലായി എട്ട് ഗണേശക്ഷേത്രങ്ങള്! അതില് ആറാമത്തേതിവിടെയാണ്. ‘ലേനാദ്രി’ -ഇനി അങ്ങോട്ട് പോകാം.’ എഴുന്നേറ്റു നടക്കുമ്പോള് ജോണ്‌സണ് നന്ദിനിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചിരുന്നു. ‘നോക്ക് ഇവിടെ ഋതുവസന്തമാണ്.’ ജോണ്‌സണ് പറഞ്ഞു. ആകെ പുഷ്പിച്ച പ്രകൃതി. മഞ്ഞയും നീലയും ചുവപ്പും പൂക്കള് പച്ചയിലലിഞ്ഞ് ഒരു മഴവില്ലിന്റെ മനോഹാരിത വാരിവിതറിയിരിക്കുന്നു.

‘ഇനി പടിക്കെട്ടാണ് നന്ദു. എന്റെ കൈയില് പിടിച്ചേക്കു.’ 283 പടികള് ചവിട്ടി ക്ഷേത്രത്തിലെത്തിയപ്പോള് തളര്ച്ചതോന്നാത്തത് അവിടത്തെ പ്രകൃതിഭംഗിയും, നേര്ത്ത മഞ്ഞ് തഴുകിവരുന്ന കുളിര്ക്കാറ്റും മൂലമാണ്. താഴെ 100 അടി താഴെയാണ് താഴ്വാരം. മലതുരന്ന് നിര്മ്മിച്ച ഹാളില് ധ്യാനമുറികളാണ്.

‘അഷ്ടഗണപതി ക്ഷ്രേതത്തിലെ ഏക ഗുഹാക്ഷേത്രമാണിത്.’ ജോണ്‌സണ് പറ ഞ്ഞു. നന്ദിനി ക്ഷേത്രത്തിലെ വിഘ്‌നേശ്വരനുമുന്നില് തൊഴുതുനിന്നു. വിഘ്‌നങ്ങളില്ലാതെ, ഞങ്ങളെ ഒന്നിപ്പിച്ച് വഴിനടത്തണേയെന്നവള് പ്രാര്ത്ഥിച്ചു. ജോണ്‌സണെ ചേര്ത്തുപിടിച്ച് അവള് വിഘനേശ്വരനുമുമ്പില് വിതുമ്പലടക്കിനിന്നു. എന്നിട്ടും അവ സാനം തേങ്ങിപ്പോയി. സമാനചിന്തയില്‌നിന്ന് ഞെട്ടിയുണര്ന്നു ജോണ്‌സണ്. പ്രിയയുടെ തേങ്ങല് അയാളുടെ ഹൃദയത്തിലാണ് കൊണ്ടത്. ഒരു കുഗ്രാമത്തില്, അമ്പലവും അര്ച്ചനയുമായി ദേവീഭക്തയായി പൂമ്പാറ്റയെപ്പോലെ പാറിപ്പറന്ന ഒരോമല്‌പ്പെണ്കിടാവിനെ, വഴിനടത്തി വഴിനടത്തി എവിടംവരെ എത്തിച്ചുതാന്

 

‘ഇതൊരു തെറ്റാണോ ദേവാ? ആനയുടെ കരുത്തോടെ മനുഷ്യന്റെ മൃദുത്വത്തെ

ശക്തിയാക്കി മാറ്റുന്ന അങ്ങെന്ത് പറയുന്നു?’

ജോണ്‌സണ് വിഘ്‌നേശ്വരനോട്  ചോദിച്ചു. വിഘ്‌നേശ്വരന്റെ തുമ്പിക്കൈയില് നന്ദിനി ചാര്ത്തിയ ചുവന്ന കാട്ടുപൂവ്, ആരോ എടുത്തെറിഞ്ഞപോലെ ജോണ്‌സന്റെ കാല്ച്ചുവട്ടിലുരുണ്ടുവന്ന് പതിച്ചു. ജോണ്‌സണ് കാല്മാറ്റി, ആ പൂവെടുത്ത് നന്ദിനിയുടെ മുടിയില് ചൂടി. വിഘ്‌നേശ്വരന്റെ മുന്നില് അവളെ ചേര്ത്തുനിര്ത്തി ചുംബിച്ചു.

‘ആരെങ്കിലുമൊക്കെ കാണും’ നന്ദിനി പറഞ്ഞു.

‘വിഘ്‌നേശ്വരൻ കണ്ണുചിമ്മിയത് കണ്ടോ താന്’ ജോണ്‌സണ് ചോദിച്ചപ്പോള് നന്ദിനി നാണിച്ചുപോയി.

‘ശരിയാണ്…. എനിക്കും തോന്നി.’ അവള് പറഞ്ഞു. ആ ചുണ്ടില് ഊറിയിറങ്ങിയ നാണംപുരണ്ട നിലാവ് അയാള് കവര്‌ന്നെടുത്തു. ഒരിക്കല്ക്കൂടെ.

‘ശിവനേരി ഫോര്ട്ട്’ ഛത്രപതി ശിവജിയുടെ ജന്മദേശം. ഇവിടെ ഭാര്യയെ പ്രസവത്തിന് ശ്രതുക്കളില്‌നിന്നൊളിപ്പിച്ചു താമസിപ്പിച്ച ഒരു ധീരനായിരുന്നു ഷാഹാജി. ശിവജിയുടെ പിതാവ്. ‘മുഗളന്മാരുടെ ആക്രമണത്തില്‌നിന്ന് പ്രേയസിയെ രക്ഷിച്ച് സുരക്ഷിതയാക്കി താമസിപ്പിച്ച ആ ഭര്ത്താവിന്റെ പ്രണയം ഇവിടെ കാറ്റിലലിഞ്ഞുവീശുന്നില്ലേ?’ ജോണ്‌സണ് ചോദിച്ചു. നന്ദിനി ഉത്തരം പറഞ്ഞില്ല. ആ പ്രേമഭാവം, ഈ പ്രേമഗായകനില്‌നിന്ന് അനുഭവിക്കാന് താനൊരുങ്ങാനൊരഭ്യര്ത്ഥനയാണതെന്നവള് മനസ്സിലാക്കിയിരുന്നു. ചൂടുള്ളൊരു നിശ്വാസം മാത്രമാണ് നന്ദിനിയില്‌നിന്നുണര്ന്നത്. ജോണ്‌സണ് പടിക്കെട്ടില് അവളെ അഭിമുഖം പിടിച്ചുനിര്ത്തി. പതിനാലുവര്ഷത്തെ വനവാസത്തിന്, കൊട്ടാരസുഖങ്ങള് ത്യജിച്ചിറങ്ങിവന്ന സീതാദേവിയാണ് തന്റെ മുന്നില് ഈ ‘ഓമന’യെന്നയാള്ക്ക് തോന്നി. നിമിഷങ്ങള്ക്കകം ജോണ്‌സണ് അവളെ താങ്ങിയെടുത്തു പൂപോലെ നെഞ്ചില്‌ചേര്ത്ത്, ഒരോമല്കുഞ്ഞിനെയെന്നപോലെ പടികള് ചവുട്ടിക്കയറി. ചരിത്രപുരുഷന്റെ ജന്മസ്ഥലത്ത് നന്ദിനിയെ നിര്ത്തി അയാള് മുട്ടുകുത്തിനിന്നു,

‘എന്തൊക്കെയാണീ കാട്ടുന്നെ’ നന്ദിനി ചോദിച്ചു.

‘ഒന്നുമില്ല… ഞാന് ഷാഹാജിയെ ആദരിക്കുന്നു.’

‘വട്ട് മൂത്തെന്നാ തോന്നുന്നേ, വല്ല കാര്യവുമുണ്ടോ? ഞാനതിന് ജീജാഭായിയുടെ അവസ്ഥയിലല്ലല്ലോ.’

‘അതിനനനുവദിക്കാഞ്ഞിട്ടല്ലേ? അല്ലെങ്കില്’

 

‘മിണ്ടാതിരുന്നോ’ അവള് അയാളുടെ വാപൊത്തി.

വഴിയിലെ ചായക്കടയില്‌നിന്ന് പായ്ക്ക്‌ചെയ്ത് വാങ്ങിയിരുന്ന ഭക്ഷണപ്പൊതി തുറന്ന്, പടിക്കെട്ടിന്റെ മേലെയിരുന്ന് ഒരേപൊതിയില്‌നിന്ന് അന്യോന്യം നല്കിക്കഴിച്ചപ്പോള് ക്ഷീണംപോയി. പാവ്ജിയും, വടാപാവും പ്രത്യേക അനുപാതത്തില്‌ചേര്ത്ത് മുകളില് സമോസപൊടിച്ചിട്ട്, പുതിനയുടെയും ചാട്ട്മസാലയുടേയും രൂചിക്കുട്ടും കുടെ ചേര്ത്ത ആ ഭക്ഷണം ചൂട് നഷ്ടപ്പെട്ടിട്ടും രുചികരമായിരുന്നു.

‘മസ്ത്… മസ്ത്’ ജോണ്‌സണ് പറഞ്ഞു

‘ഉം… അവസാനം ഭാഷയും മാറിയോ’

‘അല്ല… ഒന്നാന്തരം! എന്നു പറഞ്ഞതാ.’

തണുപ്പ് വീണ്ടും അരിച്ചിറങ്ങിക്കൊണ്ടിരുന്നു. എന്നിട്ടും കയ്യില് കരുതിയിരുന്ന കമ്പിളിപ്പുതപ്പുവിരിച്ച് ജോണ്‌സണ് നീണ്ടുനിവര്ന്ന് കിടന്നു. നന്ദിനിയെ വലിച്ച്

 

അതില് ചേര്ത്തുകിടത്തി. നന്ദിനി പുതച്ചിരുന്ന പുതപ്പ് അഴിച്ചെടുത്ത് രണ്ടുപേരേയും മൂടി. ഒരു സുഖസുഷുപ്തിയ്‌ക്കൊരുങ്ങിയപോലെ കണ്ണടച്ചുകിടക്കുന്ന കിടപ്പു

കണ്ടപ്പോള്

‘വീണേടം വിഷ്ണുലോകം ‘ നന്ദിനി പറഞ്ഞു.

‘ഉം… വീണേടം ജോണ്‌സണ് ലോകം’ അയാള് തിരുത്തി.

‘പോകണ്ടേ നമുക്ക്. മൂടല്മഞ്ഞ് വന്ന് മൂടിക്കളയും. കയറിയേടത്തോളം പടികളിറങ്ങേണ്ടേ?’ നന്ദിനി ചോദിച്ചു.

‘ഉം…’

‘മൂളിക്കൊണ്ട് കിടക്കാതെ, എനിക്കു തണുക്കുന്നു.’ നന്ദിനി പറഞ്ഞു.

‘ഈ കൈക്കുള്ളിലോ…’ അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് ചുംബിച്ചു.

‘എത്ര പേരാ പടികയറുന്നേ, അവരൊക്കെ കാണും.’

‘കാണുകയോ? അവരൊന്നും നമ്മളെ നോക്കില്ല. അത് നമ്മുടെ നാട്ടിലാണ്. അന്യന്റെ ചേഷ്ടകള് ശ്രദ്ധിക്കുന്നവര്, ഇവിടെ ആര്ക്കാണതിന് നേരമുള്ളത്?’

‘മതി, മതി, എനിക്ക് പേടിയാവുന്നു. ഇനി വേണമെങ്കില് ഇന്നത്തെ ശയനപ്രദ ക്ഷിണം ഇവിടെയാവാനും മതി.’

‘വേണോ? തണുപ്പുംപോകും’ ജോണ്‌സണ് ഉഷാറായി,

‘വേണ്ടാട്ടൊ… ഞാനുരുണ്ട് താഴെപോകും.’ നന്ദിനി പേടിച്ചുപോയി.

‘എന്റെ പിടുത്തത്തില്‌നിന്നോ? അതുണ്ടാവില്ല. ഇത് ഞാന് പിടിവിടില്ല.’ അയാള് പുതപ്പുകൊണ്ട് മുഖംമറച്ച് അവളെ ഗാഡമായി ചുംബിച്ചു.

താഴെയിറങ്ങി മാല്‌ഷേജ്ഘാട്ട് മലയിടുക്കിലെ ചെറിയ ഗുഹാക്ഷേത്രത്തിനരുകില് ചായക്കച്ചവടക്കാര് ഉണ്ടാക്കിയ തീ കാഞ്ഞ് ഒരേ കമ്പിളിപ്പുതപ്പിനുള്ളില് ചേര്ന്നിരുന്നപ്പോള് ജോണ്‌സന്റെ കുസൃതിക്കരങ്ങളെ അവള് ഒടിച്ചും നുള്ളിയും വേദനിപ്പിച്ചുവാത്സല്യത്തോടെ.

ഡ്രൈവര് ഉറങ്ങി എഴുന്നേറ്റ് ഭക്ഷണപ്പൊതി തുറന്നിട്ടേ ഉണ്ടായിരുന്നുള്ളു. ഹോട്ടല്മുറിയില് കയറി ഒന്നുകൂടെ ഫ്രഷായി. ‘ഇന്ന് തിരിച്ചുപോകാമോ?’ ഡ്രൈവറുടെ അഭിപ്രായം ചോദിച്ചു.

‘പോകാം.’ അയാള് പറഞ്ഞു. ‘ഞാന് നന്നായുറങ്ങി.’

‘എന്നാല് പോകാം നന്ദൂ.’ ജോണ്‌സണ് ഹോട്ടലിലെ ബില്ല് തീര്ത്ത് ബാഗുമെടു ത്തിറങ്ങിവന്നു. പിന്‌സീറ്റില് നന്ദിനിയോടൊപ്പം കയറി വീണ്ടും കല്യാണിലേക്ക്.

സമുദ്രനിരപ്പില്‌നിന്ന് 700 അടി മുകളില് ബോംബെയില്‌നിന്ന് 150 കിലോമീറ്റര്

ദൂരത്ത് സഹ്യാദ്രിയുടെ പടിഞ്ഞാറന് മലനിരകളിലുള്ള കവാടത്തിലേക്ക് ഒന്നുകൂടി തിരിഞ്ഞുനോക്കി.

‘ഇനിയുംവരണം, എനിക്കിവിടെ, എന്റെ നന്ദുവിനൊപ്പം.’ ജോണ്‌സണ് സ്വയം പറഞ്ഞു. ഓടുന്ന കാറ്, മൂടല്മഞ്ഞിനെവകഞ്ഞുമാറ്റാന് ശ്രമപ്പെടുന്നുണ്ടായിരുന്നു. വാഹനങ്ങളില്ലാത്ത റോഡ് ആയതിനാല് അപകടമില്ലാതെ പോകാം. ഇടയ്ക്ക് ഒരു ലോറിവരുന്നതിന്റെ പ്രകാശം കണ്ടു. അത് കാറിനെമറികടന്നുപോയി. വഴിയില് ചെ റിയ വെളിച്ചവുമായി വരുന്ന സൈക്കിള്വാലാകള് ശ്രദ്ധാപൂര്വം റോഡരുകിലേക്ക് ചേര്ന്നുപോയി. വല്ല പശുക്കളോ മറ്റോ വരാതെ സൂക്ഷിച്ചാണ് ഡ്രൈവര് കാറോടിച്ചത്. മാധവ് രാജ് അയച്ചുതന്ന ഡ്രൈവര് നല്ല പാടവമുള്ളവനാണ്. നന്ദിനി ജോണ്‌സന്റെ

മടിയില് ഉറങ്ങിക്കിടന്നു. എപ്പോഴോ ജോണ്‌സണും അവളുടെ മാറിടത്തില് മുഖം ചേര്ത്ത് ഉറങ്ങിപ്പോയി.

രാത്രി ഉറങ്ങാത്ത ബോംബെ, കല്യാണിലെ ഹോട്ടല് സ്യൂട്ടിലേക്ക് നന്ദിനിയെ ആനയിക്കുമ്പോള് ജോണ്‌സണ് സന്തോഷത്തിലായിരുന്നു. പിറ്റേദിവസം സിനിമാ ഡിസ്‌കഷനുള്ള സമയമുറപ്പിച്ചിട്ട് അയാള് കട്ടിലിന്റെ ഓരംചേര്ന്നുകിടന്നു. മറ്റേ ഓരത്ത് ഭയമില്ലാതെ നന്ദിനിയും. മനസ്സിന്റെ മൗഡ്യയവും ശരീരത്തിന്റെ ആലസ്യവും ഒഴിഞ്ഞു പോയിരുന്നു. ഇനി നാട്ടില് ചെന്നിട്ട് ഡേവിഡിന്റെ വിവാഹത്തിരക്കാണ്. അതിനു തിരുവനന്തപുരത്തെ വലിയ ഹോട്ടലുകളിലെ മുഴുവന് സ്യൂട്ടുകളും ബുക്കു ചെയ്തിട്ടിരിക്കയാണ്. കുറേ ഉത്തരവാദിത്തങ്ങളൊക്കെ മാനേജര്മാരെ ഏല്പിച്ചെങ്കിലും മെയ്‌ന് സൂത്രധാരന്റെ ഭാരം ജോണ്‌സണ് തന്നെയാണ്.

രാവിലെ നല്ല ഫ്രഷ് ആയാണ് നന്ദിനി ഉണര്ന്നത്. ജോണ്‌സണ് ഉറങ്ങുകതന്നെ യായിരുന്നു. എന്തുചെയ്യണമെന്നറിയാതെ നന്ദിനി ദിനകൃത്യങ്ങളൊക്കെ നടത്തി കാത്തിരുന്നു. ഉറങ്ങുന്നനിലയില്‌നിന്ന് ജോണ്‌സണെ അവള് ഉണര്ത്തിയില്ല. ‘കുറച്ചുറങ്ങട്ടെ.’ എന്തൊക്കെ സാഹസങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നന്ദിനി തലേദിവസം കണ്ട ‘മാല്‌ജേഷ്ഘാട്ടിലെ’ ഋതുക്കള് മാറിമറിയുന്ന അത്ഭുതങ്ങളിലേക്ക് മനസ്സോടിച്ചിരുന്നു. പിംപല്ഗാവിന്റെ തുളുമ്പാന് തുടിയ്ക്കുന്ന തടാകവും അതിന് കാവല്‌നില്ക്കുന്ന മലനിരകളും, തടാകത്തില് നീന്തിത്തുടിക്കുന്ന അരയന്നങ്ങളും ഋതുവസന്തങ്ങള് മാറ്റിമാറ്റി അണിയുന്ന പ്രകൃതിദേവിയും വാക്കുകളില് ഉയിര്‌ത്തെഴുന്നേറ്റു. നന്ദിനിയുടെ വിരല്ത്തുമ്പിലൂടെ. അക്ഷരമുത്തുകള് കാവ്യഭംഗിയില് നിരന്നുനിറഞ്ഞപ്പോള് അറിയാതെതന്നെ അവളതു മൂളി. കവിതയും അതിനൊത്ത സ്വര രാഗസുധയും അണിഞ്ഞൊരുങ്ങുകയായിരുന്നു. മൃദുസ്വരത്തില് നന്ദിനിയുടെ കുയില്‌നാദത്തില് രാഗധാര ഒഴുകിയിറങ്ങിവന്നത് ശ്രദ്ധിച്ച് ജോണ്‌സണ് നിര്ന്നിമേഷനായി ഉണര്ന്നുകിടന്നു.

നന്ദിനി പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോള്, തന്നില്ത്തന്നെ മിഴിയര്പ്പിച്ച് ഒരു ഗന്ധര്വ്വരാജനെപ്പോലെ ജോണ്‌സണ് പുഞ്ചിരിച്ച് കിടക്കുന്നു. ആ കിടപ്പിന്റെ മാസ്മരികശക്തിയില് നന്ദിനി ഓടിവന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു അയാളെ. ജോണ്‌സണ് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണം. തുറന്ന കണ്ണുകള് താനേ അടച്ച്, ആ അസുലഭ നിമിഷങ്ങള് അയാള് ആസ്വദിച്ചുകിടന്നു.

‘ജോണ്‌സേട്ടാ, എണീക്ക്. എന്താ കണ്ണടച്ചത്?’ നന്ദിനി ചോദിച്ചു. ജോണ്‌സണ് കണ്ണുതുറന്നില്ല.

‘തരാനുള്ളതൊക്കെ വാങ്ങീട്ട് കണ്ണുതുറക്കാമെന്നുകരുതി.’

‘എന്നാല് തീര്ന്നു സ്റ്റോക്ക്. കണ്ണുതുറന്നോ.

‘നന്ദിനിയെപിടിച്ച് അരികിലിരുത്തി, തോളില് കൈയിട്ടിരുന്നു അയാള്.

‘എന്താ എഴുതിയത്, ഒന്നുപാടൂ.’

ജോണ്‌സണ് പറഞ്ഞു. നന്ദിനി എഴുന്നേറ്റ് പേപ്പറെടുത്തു. ജോണ്‌സന്റെ അരികിലിരുന്ന് അവള് പാടി. ‘ഒരപൂര്വ്വഗാനം’

അതിന്റെ സൗകുമാര്യത്തില്, സ്വരരാഗലയത്തില് ജോണ്‌സണ് അവളെ വാരിപ്പുണര്ന്നു. കാമം അയാളില് കത്തിജ്വലിച്ചു. പക്ഷേ, ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ മാറില് ചേര്ന്നമര്ന്നുനിന്ന അവളെ ഒരു പിഞ്ചോമനയെ മാതൃവാത്സല്യത്തോടെ ചുംബിക്കുന്ന മാതാവിനെപ്പോലെ അയാള് തോളില് ചേര്ത്തുനിര്ത്തി.

 

‘അരുത്’ മനസ്സ് മന്ത്രിച്ചു. ‘ഈ പൂ ഞെരിച്ചുകളയരുത്.’ ബുദ്ധി ശാസിച്ചു. ഒഴു കിയിറങ്ങിയ വികാരം ഈയക്കട്ടിപോലെ മരവിച്ചു. ജോണ്‌സണ് ദിനകൃത്യങ്ങള് നിര്വ്വഹിക്കുന്നതിനുമുമ്പ് ഹോട്ടലില്വിളിച്ച് ചായയ്ക്ക് ഓര്ഡര് കൊടുത്തിരുന്നു.

ചായകുടിച്ച് ഒരുങ്ങിയിറങ്ങി അവര് താഴേക്കുപോയി.

‘നമുക്കിന്ന് ഡിസ്‌കഷന് പോകണം. അവരവിടെ കാത്തിരിക്കുകയാണ്. എന്റെ സന്തോഷം ഇന്നെത്രയാണെന്നറിയാമോ? ഡേവിഡിന്റെ സിനിമയില് തന്നെ പാടിക്കു മ്പോള് അതിനൊരു റെക്കമെന്റേഷന്റെ മേല്വിലാസമുണ്ടായിരുന്നു. എന്നാല് ഇത് നന്ദു സ്വന്തം കഴിവില് നേടിയെടുത്ത ചാന്‌സാണ്. എനിക്കതില് വലിയ അഭിമാനമുണ്ട്.’ജോണ്‌സണെ നന്ദിനി തുടരാനനുവദിച്ചില്ല.

‘എന്തൊക്കെയാണീ പറയുന്നത്? എനിക്ക് ജോണ്‌സേട്ടനേക്കാള് വലുതായി ഒന്നു മില്ല. ജോണ്‌സേട്ടന്റെ നിഴലില് നില്ക്കാനാണെനിക്കിഷ്ടം. അതുവിട്ട് ഒന്നും എന്നോടു പറയേണ്ട.’

ടാക്‌സിയില് കയറുന്നതിനുമുമ്പ് ജോണ്‌സണ് നന്ദിനി എഴുതിയ ഗാനം ബാഗിലെടുത്തുവച്ചിരുന്നു.

ഡിസ്‌കഷനൊക്കെ കഴിഞ്ഞപ്പോള് ജോണ്‌സണ് തലേന്നത്തെ യാത്രയെപ്പറ്റി പറഞ്ഞു. രാവിലെ നന്ദിനി എഴുതിയ ഗാനത്തെപ്പറ്റിയും പറഞ്ഞു. പ്രൊഡ്യൂസര്ക്കും, സംവിധായകനും അതുകൂടെ കേള്ക്കാന് താല്പര്യമുണര്ന്നു.

ജോണ്‌സന്റെ നിര്ബ്ബന്ധം വന്നപ്പോള് നന്ദിനി പാടി.

ദിഗന്തങ്ങള് വിറങ്ങലിച്ചുനില്ക്കുന്ന ആ സ്വരവും വാക്കുകളും ഒത്തുചേര്ന്നപ്പോള് അതൊരു ദേവസദസ്സായി മാറി.

നിര്മ്മാതാവും സംവിധായകനും എഴുന്നേറ്റുനിന്ന് അഭിനന്ദിച്ചു. അടുത്ത മൂന്നു പാട്ടുകള്കൂടെ നന്ദിനി തന്നെ ഏറ്റു.

തിരിച്ചുപോരുമ്പോള് നന്ദിനി പറഞ്ഞു. ‘ഇനി കല്യാണത്തിരക്കല്ലേ? എന്നെ ശ്രദ്ധി ക്കാന് സമയംകിട്ടുമോ?’

‘അതെന്താ നന്ദൂ… ഇയാളില്ലാതെ ഞാനില്ല… എനിക്ക് എന്തുതിരക്കുവന്നാലും ഒന്നാം സ്ഥാനം ഇയാള്ക്കാണ്. അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ.’

‘ഈ പാട്ടുകൂടെ കഴിഞ്ഞാല് കോളേജില് ഞാന് തിരക്കിലാവും. ജോണ്‌സേട്ടന്റെ ലീവും തീരും.’

‘അതിനെന്താ? എന്റെ പോസ്റ്റിംഗ് അങ്ങോട്ടുതന്നെ ആക്കിയല്ലോ.’

‘ഹാ അതുനടന്നോ?’

 

‘പിന്നെ, ഞാനതു പറയാന് മറന്നതാ.’

‘അതുമതി. ഇനി എനിക്കു സമാധാനമായി.’

കാറോടിക്കൊണ്ടിരുന്നു. നന്ദിനി സമാധനത്തോടെ ജോണ്‌സണോട് ചേര്ന്നിരുന്നു.

‘ഞാനും ഡേവിഡും വീട്ടില്വന്ന് ക്ഷണിക്കും. കല്യാണത്തിന് നേരത്തെ വരണം. ദിനേശനുമുണ്ടാവും.’

‘ഉം…’നന്ദിനി മൂളി.

‘ഇന്നിനി നമുക്ക് കുറച്ച് ഷോപ്പിങ്ങുണ്ട്. കല്യാണത്തിന് ഉടുക്കാന് ബോംബെ ഫാഷന് ഡ്രസ്സും ആഭരണങ്ങളുമൊക്കെ ഞാനാണ് തിരഞ്ഞെടുക്കുന്നത്. ആ ടാക്കി

ട്ടര് പെണ്ണ് നാണിക്കണം. എന്റെ നന്ദിനിയെക്കണ്ട്.അവള് വെള്ളമിറക്കിയ സ്ഥാനമാണ് മോള് കയ്യടക്കിയിരിക്കുന്നത്.’ ജോണ്‌സണ് പറഞ്ഞു.

‘അതൊക്കെ ഇതോടെ കഴിഞ്ഞില്ലേ? ഇനി അവര് വെമള്ളുമിറക്കല്ലേന്നാ എന്റെ പ്രാര്ത്ഥന. ഞങ്ങളുടെ കോളേജില് മുഴുവന് പെണ്കുട്ടികളും വെള്ളമിറക്കുന്നത്

കണ്ടിട്ട് മടുത്തിരിക്യാ ഞാന്.’

‘ശരിയാണോ താനീ പറയുന്നത്? റിയലി?’

:പിന്നല്ലാതെ, ഓരോ ദിവസോം എത്രപേരാ സാറിനെ വിളിക്കാന് നമ്പര് ചോദിക്കാറെന്നോ?’

‘പോട്ടെടോ, എനിക്ക് ഗ്ലാമറുണ്ടാകുന്നത് തനിക്കൊരു ഗമയല്ലലേ?’

‘ഗമയാണ്… കുടെ പേടിയും.’

‘എന്റെ പൊന്നേ, ഞാനീ വയസ്സിനിടയില് എത്ര പെണ്ണുങ്ങളെ കണ്ടുകഴിഞ്ഞു, എന്നിട്ട് ഒരാള്‌ക്കേ എന്നെ സ്വന്തമാക്കാന് കഴിഞ്ഞുള്ളു. നന്ദിനിയും അങ്ങനെതന്നെ, എത്രപേരെ താന് കണ്ടിട്ടുണ്ട്. പക്ഷേ, നാം അടുത്തതെങ്ങനെ? ആരെങ്കിലും നിര്ബ്ബ

ന്ധിച്ചിട്ടാണോ? മെയ്ഡ് ഫോര് ഈച്ച് അദര് എന്നു പറയുന്നത് നമ്മളെപ്പറ്റിയാണ്. ഈശ്വരന് കൂട്ടിയിണക്കിയ ബന്ധമാണിത്. ആര്ക്കും പൊട്ടിക്കാനാകാതെ?’

നന്ദിനിക്ക് ആ വാക്കുകള് കരുത്തേകി. ആ മാറില് അവള് ചേര്ന്നിരുന്നു. ആ ഹൃദയം തൊട്ടറിയുംപോലെ.

‘പകല്ക്കിനാവില് സുന്ദരമാകും പാലാഴിക്കടവില്…

പണ്ടേ നിന്നെ കണ്ടിട്ടുണ്ടൊരു പവിഴക്കല്പ്പടവില്’

ജോണ്‌സണ് ചെവിയില് പാടി ‘അന്ന് തൊട്ടേ ഞാന് തേടുകയാണ് നിന്നെ ഒരു

ക്കാനുള്ള വസ്ത്രാഭരണങ്ങള്.’

 

‘ഇതാണ് ശരിയായ വട്ട്. ശരിക്കും വട്ടുണ്ടോ?’

‘ ഉം … കുറച്ച്… അത് കൂട്ടാതെ നോക്കിക്കോ.’

ജോണ്‌സണിഷ്ടപ്പെട്ടതെല്ലാം അവള്ക്കായി തിരഞ്ഞെടുത്തു. ജോണ്‌സണ് വേണ്ടി തിരഞ്ഞെടുക്കാന് അവളോട് അയാള് അഭ്യര്ത്ഥിച്ചു.

‘എനിക്കെന്തറിയാം ജോണ്‌സേട്ടാ… ഒരു നാട്ടിന്പുറത്തുകാരന് അച്ഛന് മാത്രമാണ് എനിക്കറിയാവുന്ന ഒരേ ഒരു പുരുഷന്. ഞാനൊരൈാറ്റ ആണിനേയും ശ്രദ്ധിച്ചിട്ടില്ല. പിന്നെയല്ലേ വസ്ത്രങ്ങള്.’

‘അതിനെന്താ എന്നെക്കാണാന് തുടങ്ങീട്ടോ, ശ്രദ്ധിച്ചില്ലേ?’

‘ഉം … എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വേഷമുണ്ട്. അന്ന് അനിയത്തിയുടെ കല്യാണ ദീവസം ആദ്യം എന്നെ കെട്ടിപ്പിടിച്ചപ്പോഴത്തെ വേഷം. അത് എന്റെ മനസ്സില് പതിഞ്ഞ രൂപമാണ്.’

‘എന്നാല് അതുതന്നെ! അത് നാട്ടില് കിട്ടും.’

‘അയ്യോ! ഞാന് വെറുതെ പറഞ്ഞതാ… വേറെ വാങ്ങൂന്നേ’ അവള് കെഞ്ചി.

About The Author

Leave a Reply

Your email address will not be published. Required fields are marked *