LIMA WORLD LIBRARY

ആത്മവിശ്വാസത്തിന്റെ ബലം – ( ജോസ് ക്ലെമെന്റ് )

നമ്മൾ എല്ലാവരും പൂർണരാണെന്ന ധാരണ നമുക്കുണ്ട്.ശാരീരികമായി ഒരു പക്ഷേ ആയിരിക്കാം. എന്നാൽ നമ്മിലെല്ലാവരിലും അപൂർണയുടെ നിഴലാട്ടം ഉണ്ട്.അത് ശാരീരികവും മാനസികവുമാകാം.ഇതു രണ്ടുമല്ലെങ്കിലും നമ്മുടെ കഴിവുകളിലാകാം. ഇത്തരം അപൂർണതകളെ , വൈകല്യങ്ങളെ തരണം ചെയ്യാനും അവകാശ നിഷേധത്തിന്റെയും അവഗണനയുടെയും തിക്താനുഭവങ്ങളിൽ നിന്ന് കരകയറാനും പൊതു സമൂഹത്തിന്റെ സഹഭാവവും കരുതലും കാവലും ആവശ്യമാണ്. അതായത് നാം പരസ്പരം കാവലിനും കരുതലിനും വേണ്ടിയുള്ളവരാണ്. ശാരീരിക-മാനസിക വൈകല്യങ്ങളെ ആത്മവിശ്വാസത്തിന്റെ ബലം നൽകി അനുഗ്രഹമാക്കി മാറ്റാൻ നമുക്കു കഴിയണം.”എന്റെ വൈകല്യങ്ങളെപ്പറ്റി ഞാൻ പരാതിപ്പെടുമ്പോൾ ഞാൻ […]

തിരകള്‍ക്കപ്പുറം – ( ഗോപൻ അമ്പാട്ട് )

കിഴക്കിന്‍ പൂപ്പാലികയില്‍ വിടര്‍ന്നതില്ലിതുവരെ ഇനിയുമുറക്കമുണരാന്‍ മടിക്കുമരുണന്‍റെ പുഞ്ചിരി എത്ര പ്രക്ഷുബ്ധമീ സാഗരം തിരകളുലയ്ക്കുന്നു തോണിതന്‍ഹൃത്തടം കൈ വീശിയകലുന്നു ഞങ്ങള്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തന്‍ കടല്‍മുത്തുവാരുവാന്‍ വെളിച്ചമകലെയാണെങ്കിലും വെള്ളിവീശൂമീപുലരിതന്‍ ചുണ്ടിലെ കൊച്ചുമന്ദസ്മിതമാം പ്രതീക്ഷകള്‍ തന്‍ പാഥേയമാകുമീ യാത്ര ആഴിതന്‍ ആഴങ്ങളില്‍ മറഞ്ഞുപോയവര്‍ അനവധി, എങ്കിലും മക്കള്‍തന്‍ സ്വപ്നങ്ങള്‍ ക്കൊപ്പമുണ്ടല്ലോ എന്നുമീ കടലമ്മതന്‍ കനിവും കിനാവും. കരള്‍ച്ചെപ്പിലുണ്ടല്ലോ തിളങ്ങുമൊരു കടല്‍മുത്തായി ആഴിപോല്‍ ആഴമേറും സ്നേഹസാഗരനീലിമ വിരിയട്ടെയുള്ളില്‍ പുലരിത്തൂമലര്‍ കിനിയട്ടെ ചുണ്ടില്‍ പുത്തന്‍ പുലരിതന്‍ പൂന്തേന്‍ ഗോപൻ അമ്പാട്ട് മൊഴിമാറ്റം: മോഹന്‍ദാസ്

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 39

ഹോസ്റ്റലില് മിക്കവാറും എല്ലാവരും വന്നുകഴിഞ്ഞു. ക്ലാസ്സുകള് റഗുലറായി തുടങ്ങീട്ടില്ല. അതിനാല് കുട്ടികള്‌കോമണ് റൂമില് ഒത്തുകൂടി സംസാരവിഷയം നന്ദിനി തന്നെ. നൂറ് കണ്ണുകളാണ് അവളെ ഉഴിയുന്നത്. ജോബിക്കും റിസള്ട്ട് വന്നിട്ടില്ല. കോമണ് റൂമില്‌പോലും ഇരിക്കാന് പറ്റാതായി. എന്നാല് ഒഴിവുസമയത്ത് ഹോസ്റ്റലിലും എത്താന് പറ്റുന്നില്ല. മേട്രന് നന്ദിനിയെ സംരക്ഷിക്കാന് ഹോസ്റ്റലില്ത്തന്നെ ചിലരെ ഏല്പിച്ചിരിക്കയായിരുന്നു. ക്ലാസ്സില് വരുന്ന ഓരോ ടീച്ചേഴ്‌സും ആദ്യം ആവശ്യപ്പെടുന്നത് നന്ദിനിയെയാണ്. ഉള്ള രസംപോയെന്നുപറഞ്ഞാല് മതിയല്ലൊ. ആകെ ഒരാശ്വാസം വൈകിയിട്ട് ജോണ്‌സേട്ടന്റെ ഫോണാണ്. അന്ന് വൈകുന്നേരം ജോണ്‌സണ് വന്നത് […]

കഥാകാരന്‍റെ കനല്‍വഴികള്‍ – ( ആത്മകഥ – കാരൂര്‍ സോമന്‍ )

പ്രസാധക കുറിപ്പ് څഅജ്ഞാതന്‍റെ ആത്മകഥچയില്‍ പോലും അനുഭവജ്ഞാനത്തിന്‍റെ കറുപ്പും വെളുപ്പുമായ പാഠങ്ങളുണ്ട്. അതില്‍ നല്ലതും ചീത്തയും അനുവാചകന് വേര്‍തിരിക്കാം. ഖുശ്വന്ത് സിംഗ് എഴുതിയതുപോലെ നീതി, സത്യം, സ്നേഹം പിന്നെ അല്‍പ്പം ചീത്തയായത്. നാലര പതിറ്റാണ്ടായി സാഹിത്യ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കാരൂര്‍ സോമന്‍ അത്മ കഥ പറയുമ്പോള്‍ അതില്‍ ഖുശ്വന്ത് സിംഗ് പറഞ്ഞ വിശേഷങ്ങള്‍ എല്ലാമുണ്ട്. അവഗണനയും വിശപ്പും അപമാനവും കണ്ണീരും സഹിച്ച ബാല്യം. പോലീസനിനെതിരെ നാടകമെഴുതിയതിന്‍റെ പേരില്‍ നക്സലായി മുദ്രകുത്തപ്പെട്ട് നാടുവിടേണ്ടി വന്ന കൗമാരം. ജീവിക്കാന്‍ വേണ്ടി […]

ഈ തലമുറയിലെ ഏറ്റവും മികച്ച താരമാകാൻ ഗില്ലിന് കഴിവുണ്ട്; യുവരാജ് സിംഗ്

Shubman Gill ODI: ഇന്ത്യൻ ബാറ്റിങ് സെൻസേഷൻ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഈ തലമുറയിലെ ഏറ്റവും മികച്ച താരമാവാൻ ഗില്ലിന് കഴിവുണ്ടെന്ന് യുവരാജ് പറഞ്ഞു. ഏഷ്യാകപ്പിലെ മിന്നും പ്രകടനവും, ഈ വർഷം ഏകദിനത്തിൽ ഏറ്റവും വലിയ റൺവേട്ടക്കാരനായതും ഉൾപ്പടെ മികച്ച ഫോമിലാണ് താരം. “ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാകാൻ ശുഭ്മാൻ ഗില്ലിന് കഴിവുണ്ട്. അവൻ കഠിനാധ്വാനം ചെയ്യുന്നു. 19-20 വയസ്സ് മുതൽ, അവന്റെ മനോഭാവം എപ്പോഴും അങ്ങനെ തന്നെയാണ്. […]

മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ ഗംഭീര സിനിമ: ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ പറയുന്നു

Kannur Squad: പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.പി. ശ്രീജിത്തിനൊപ്പം തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ വളരെയധികം റിയലിസ്റ്റിക് ആണെന്നും മമ്മൂക്ക സിനിമയിൽ ചെയ്യുന്ന പോലെ ആക്ഷൻ ചെയ്യാൻ ആഗ്രഹമുള്ളവരാണ് ഞങ്ങളെന്നും എസ്. പി. ശ്രീജിത്ത് പറഞ്ഞു. പോലീസ് കഥകളുമായി സിനിമക്ക് പലരും ഞങ്ങളെ സമീപിക്കാറുണ്ടെങ്കിലും അതിൽ അതിഭാവുകത്വം, കോമഡി ഒക്കെ ആയി മാറുന്ന കഥകളാണെന്നും പക്ഷെ […]

ഗൂഗിൾ മാപ്പിനും വഴി തെറ്റാം! മുന്നറിയിപ്പുമായി കേരള പോലീസ്

Google Map Warnings: പണ്ട് കാലത്ത് നാം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കൂടുതലായും വഴി തെറ്റുകയോ, എത്തിയ സ്ഥലം മനസിലാകാതെ വരികയോ ചെയ്‌താൽ സമീപവാസികളോട് ചോദിച്ച് സംശയ നിവാരണം നടത്താറാണ് പതിവ്. എന്നാൽ ഇന്നതൊക്കെ മാറി, സാങ്കേതിക വിദ്യയുടെ കടന്നുവരവോട് നമ്മൾ അതിലേക്ക് ഒതുങ്ങി കൂടി. നല്ലതും ചീത്തയുമായ നിരവധി വശങ്ങളുള്ള ഈ സാങ്കേതിക വിദ്യകളെ ആശ്രയിക്കുമ്പോൾ നാം കാണിക്കുന്ന അശ്രദ്ധ പലപ്പോഴും ഗുരുതരമായ അപകട സാഹചര്യങ്ങളിലേക്ക് നമ്മെ എത്തിക്കും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം […]

ശുചിത്വ ഭാരതത്തിനായി ‘ചൂലെടുത്ത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി

Swacch Bharat Modi: ശുചിത്വ ഭാരതത്തിനായി ‘സ്വച്ഛതാ ഹി സേവ’ ക്യാംപയിനിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി ജയന്തിയുടെ തലേദിവസമായ ഞായറാഴ്‌ചയാണ് പ്രധാനമന്ത്രി, പ്രമുഖ ഗുസ്‌തി താരമായ അങ്കിത് ബയന്‍പുരിയക്കൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കാളിയായത്. “ഇന്ന്, രാജ്യം ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അങ്കിത് ബയാൻപുരിയയും ഞാനും അതുതന്നെ ചെയ്‌തു! കേവലം ശുചിത്വത്തിനപ്പുറം, ശാരീരിക ക്ഷമതയും, ക്ഷേമവും കൂടി ഞങ്ങൾ ഇതിനോട് ചേർത്തു.”  പ്രധാനമന്ത്രി മോദി ട്വിറ്ററിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഇത് ശുചിത്വവും ആരോഗ്യവുമുള്ള ഭാരതത്തിന് വേണ്ടിയാണെന്നും […]

മോസ്കോ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; റഷ്യയും ഇന്ത്യയും തമ്മിലുള്ളത് സ്ഥിരമായ ബന്ധം; എസ് ജയശങ്കർ

Jaishankar on India Russia ties: റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം സാധാരണമല്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ളത് സ്ഥിരമായ ബന്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം തകർന്നതിനാൽ മോസ്കോ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജയശങ്കർ പറഞ്ഞു. ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ 70 വർഷത്തിനിടയിൽ എല്ലാ പ്രധാന അന്താരാഷ്ട്ര ബന്ധങ്ങളിലും വലിയ ചാഞ്ചാട്ടമാണ് കണ്ടത്. എന്നാൽ ന്യൂഡൽഹിയും മോസ്കോയും തമ്മിലുള്ള […]

നമുക്ക് മുന്നേ നടന്നവരെ ചേർത്തു നിർത്താം: ഇന്ന് അന്തർദേശീയ വൃദ്ധ ദിനം

International Day of Older Persons: ജീവിതയാത്രയിലെ നല്ലൊരുശതമാനവും മറ്റുള്ളവരുടെ സന്തോഷത്തിനായി പകുത്തു നല്കിയവരാണ് വയോജനങ്ങൾ. എന്നാൽ ആരോഗ്യം ക്ഷയിച്ചു തുടങ്ങുമ്പോൾ പലപ്പോഴും അവർ മറ്റുള്ളവർക്ക് ഭാരമായി തോന്നുന്നു. വയോജനങ്ങൾക്ക് ആവശ്യമായ പരിഗണനയും സുരക്ഷിതത്വവും നൽകാതെ പലയിടങ്ങളിലും അവരെ ഒറ്റപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ നമ്മളിൽ നിന്നൊക്കെ അകറ്റി അവരെ വൃദ്ധസദനകളിൽ കൊണ്ടുപോയി നടതള്ളാറുമുണ്ട്. എന്നാൽ അവരേറ്റ വെയിലാണ് നാമേൽക്കുന്ന തണലെന്ന് നമ്മെ ഓർമപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കുകയാണ്. 1990 ഡിസംബര്‍ 14നാണ് […]