കിഴക്കിന്‍ പൂപ്പാലികയില്‍
വിടര്‍ന്നതില്ലിതുവരെ
ഇനിയുമുറക്കമുണരാന്‍
മടിക്കുമരുണന്‍റെ പുഞ്ചിരി
എത്ര പ്രക്ഷുബ്ധമീ സാഗരം
തിരകളുലയ്ക്കുന്നു തോണിതന്‍ഹൃത്തടം
കൈ വീശിയകലുന്നു ഞങ്ങള്‍
ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തന്‍
കടല്‍മുത്തുവാരുവാന്‍
വെളിച്ചമകലെയാണെങ്കിലും
വെള്ളിവീശൂമീപുലരിതന്‍ ചുണ്ടിലെ
കൊച്ചുമന്ദസ്മിതമാം
പ്രതീക്ഷകള്‍ തന്‍ പാഥേയമാകുമീ യാത്ര
ആഴിതന്‍ ആഴങ്ങളില്‍
മറഞ്ഞുപോയവര്‍ അനവധി,
എങ്കിലും മക്കള്‍തന്‍ സ്വപ്നങ്ങള്‍
ക്കൊപ്പമുണ്ടല്ലോ എന്നുമീ
കടലമ്മതന്‍ കനിവും കിനാവും.
കരള്‍ച്ചെപ്പിലുണ്ടല്ലോ തിളങ്ങുമൊരു
കടല്‍മുത്തായി ആഴിപോല്‍ ആഴമേറും
സ്നേഹസാഗരനീലിമ
വിരിയട്ടെയുള്ളില്‍ പുലരിത്തൂമലര്‍
കിനിയട്ടെ ചുണ്ടില്‍ പുത്തന്‍
പുലരിതന്‍ പൂന്തേന്‍
ഗോപൻ അമ്പാട്ട്
മൊഴിമാറ്റം: മോഹന്‍ദാസ്
About The Author
No related posts.