LIMA WORLD LIBRARY

ആത്മവിശ്വാസത്തിന്റെ ബലം – ( ജോസ് ക്ലെമെന്റ് )

നമ്മൾ എല്ലാവരും പൂർണരാണെന്ന ധാരണ നമുക്കുണ്ട്.ശാരീരികമായി ഒരു പക്ഷേ ആയിരിക്കാം. എന്നാൽ നമ്മിലെല്ലാവരിലും അപൂർണയുടെ നിഴലാട്ടം ഉണ്ട്.അത് ശാരീരികവും മാനസികവുമാകാം.ഇതു രണ്ടുമല്ലെങ്കിലും നമ്മുടെ കഴിവുകളിലാകാം. ഇത്തരം അപൂർണതകളെ , വൈകല്യങ്ങളെ തരണം ചെയ്യാനും അവകാശ നിഷേധത്തിന്റെയും അവഗണനയുടെയും തിക്താനുഭവങ്ങളിൽ നിന്ന് കരകയറാനും പൊതു സമൂഹത്തിന്റെ സഹഭാവവും കരുതലും കാവലും ആവശ്യമാണ്. അതായത് നാം പരസ്പരം കാവലിനും കരുതലിനും വേണ്ടിയുള്ളവരാണ്. ശാരീരിക-മാനസിക വൈകല്യങ്ങളെ ആത്മവിശ്വാസത്തിന്റെ ബലം നൽകി അനുഗ്രഹമാക്കി മാറ്റാൻ നമുക്കു കഴിയണം.”എന്റെ വൈകല്യങ്ങളെപ്പറ്റി ഞാൻ പരാതിപ്പെടുമ്പോൾ ഞാൻ സമയം നഷ്ടപ്പെടുത്തുകയാണ്. ഉള്ള കഴിവുകൾ ചേർത്തു വച്ച് ജീവിക്കയാണ് പ്രധാനം.”മോട്ടോർ ന്യൂറോൺ എന്ന ശാരീരിക വൈകല്യത്തിന്റെ നീരാളി പിടുത്തത്തിൽ പെട്ടിട്ടും ശാസ്ത്ര ലോകത്തിന്റെ മസ്തിഷ്ക്കങ്ങളെ അത്ഭുതപ്പെടുത്തിയ വിശ്രുത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്സിന്റെ ആത്മവിശ്വാസം ത്രസിപ്പിക്കുന്ന വാക്കുകൾ പ്രചോദനമേകട്ടെ. ബുദ്ധിമാന്ദ്യം സ്വാഭാവിക കഴിവുകളുടെ അഭാവം എന്നതിനേക്കാൾ വ്യത്യസ്തമായ കഴിവുകളുടെ വാതിലാന്നെന്നു പറഞ്ഞ ഹെലൻ കെല്ലറെയും ഓർക്കുക.

ജോസ് ക്ലെമന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px