പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 39

Facebook
Twitter
WhatsApp
Email

ഹോസ്റ്റലില് മിക്കവാറും എല്ലാവരും വന്നുകഴിഞ്ഞു. ക്ലാസ്സുകള് റഗുലറായി തുടങ്ങീട്ടില്ല. അതിനാല് കുട്ടികള്‌കോമണ് റൂമില് ഒത്തുകൂടി സംസാരവിഷയം നന്ദിനി തന്നെ. നൂറ് കണ്ണുകളാണ് അവളെ ഉഴിയുന്നത്. ജോബിക്കും റിസള്ട്ട് വന്നിട്ടില്ല. കോമണ് റൂമില്‌പോലും ഇരിക്കാന് പറ്റാതായി. എന്നാല് ഒഴിവുസമയത്ത് ഹോസ്റ്റലിലും എത്താന് പറ്റുന്നില്ല. മേട്രന് നന്ദിനിയെ സംരക്ഷിക്കാന് ഹോസ്റ്റലില്ത്തന്നെ ചിലരെ ഏല്പിച്ചിരിക്കയായിരുന്നു. ക്ലാസ്സില് വരുന്ന ഓരോ ടീച്ചേഴ്‌സും ആദ്യം ആവശ്യപ്പെടുന്നത് നന്ദിനിയെയാണ്. ഉള്ള രസംപോയെന്നുപറഞ്ഞാല് മതിയല്ലൊ. ആകെ ഒരാശ്വാസം വൈകിയിട്ട് ജോണ്‌സേട്ടന്റെ ഫോണാണ്. അന്ന് വൈകുന്നേരം ജോണ്‌സണ് വന്നത് ടാക്‌സിയിലായിരുന്നു. കാറില് നന്ദിനിയോട് ചേര്ന്നിരുന്ന് ചെവിയില് പാടി.

‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ…

പറയൂ നിന് കഥ പറയു’

‘ആ ഡ്രൈവര് ശരിയല്ലാട്ടൊ.. അയാളുടെ ശ്രദ്ധ ഇവിടെയാണ് നന്ദിനി പറഞ്ഞു.

ജോണ്‌സണ് ചിരിച്ചു ‘എടാ പുല്ലേ… നോക്കാതെടാ’ ജോണ്‌സണ് മെല്ലെ പറ ഞ്ഞു.’ജോണ്‌സേട്ടന് ജീപ്പെന്താ എടുക്കാഞ്ഞേ?’

‘ജീപ്പിലിനി ഇയാളെ കൊണ്ടരാന് പറ്റോ?’

‘അതെന്താ?’

‘ഞാന് ഇനി കാറിവിടെ കൊണ്ടുവന്നിടാന് പോവ്വാ. ചുമരിനുപോലും കണ്ണുണ്ട്. ഈ ഡ്രൈവര്ക്കും നമ്മളെ അറിയാം. ഇനി എന്ത് കഥയാണാവോ പ്രചരിക്കുക’

വേണ്ടായിരുന്നു. ഈ പ്രശസ്തി നമുക്ക് ഒരുരസോം ഇല്ല. ജോണ്‌സന്റെ ക്വാര്‌ട്ടേ ഴ്‌സിലിറങ്ങി ടാക്‌സി വിട്ടയച്ചു. ഡ്രൈവറുടെ മുഖത്ത് ഒരു കള്ളപ്പുഞ്ചിരി മിന്നിമാഞ്ഞു.

നന്ദിനി, നാരായണിയെ വിളിച്ചു ദീര്ഘമായി സംസാരിച്ചു. അവള്ക്ക് സുഖമാണെന്നറിഞ്ഞു. ക്ലാസ്സൊക്കെ റെഗുലര് ആയിത്തുടങ്ങിയിരിക്കുന്നു. സംഗീതവും നൃത്തവും പഠിച്ചിരുന്നതിനാല് നല്ല സ്ഥാനമാനവും കിട്ടുന്നു! ‘പിന്നെ ചേച്ചിയും എന്റെ പ്രശസ്തി കൂട്ടിയിരിക്കുന്നു.’ നാരായണി എടുത്തു പറഞ്ഞു. ജോണ്‌സണും ഫോണില് സംസാരിച്ചു.

ഇരുട്ടുന്നതിനുമുമ്പ് നന്ദിനിയെ ഹോസ്റ്റലിലെത്തിക്കണം. കുറേനേരം അവള് ജോണ്‌സന്റെ നെഞ്ചില് ചാരിയിരുന്ന് ആശ്വസിച്ചു. സിനിമാമാസിക ഇരുവരും ചേര്ന്ന് മറിച്ചു നോക്കി. ദിനപ്പത്രത്തിലും വാര്ത്തയുണ്ടായിരുന്നു.

‘എന്റെ സെലക്ഷനാ….എന്റെ നന്ദുവും, ഈ വേഷവും.’

ജോണ്‌സണ് അഭിമാനത്തോടെ പറഞ്ഞു.

‘ഈ വേഷമാണ് എനിക്കേറെ ലജ്ജയുണ്ടാക്കുന്നത്. സാരി മതിയായിരുന്നു’നന്ദിനിപറഞ്ഞു.

‘സാരി സെക്‌സിയാണ്. എന്നാലും എന്റെ പൊന്നോമനയ്ക്ക് ഇത് തന്നെ നല്ലത്.’ ജോണ്‌സണ് അവളെ നെഞ്ചില് ചേര്ത്തമര്ത്തി.

രണ്ടുപേരും ചേര്ന്ന് നില്ക്കുന്ന ഫോട്ടോ, ആരും കണ്ണ് വയ്ക്കും. അത് കാണിച്ച് ജോണ്‌സണ് ചോദിച്ചു

‘എങ്ങനെയുണ്ട്?’

‘ഒര് കുരങ്ങനും കുരങ്ങിയും’

‘കാട്ടിലെ പാഴ്മുളം തണ്ടില് നിന്നും പാട്ടിന്റെ പാലാഴി തീര്ത്തവളേ’ ജോണ്‌സണ് പാടി.

‘തീര്ത്തവളല്ല…. തീര്ത്തവന്’

നന്ദിനി പറഞ്ഞു. ‘ഈ നാട്ടിന്പുറത്തെ പെണ്ണിനെ ലോകമറിയുന്നവളാക്കിയ ഗന്ധര്വ്വനാണിത്’

അവള് അയാളുടെ മുഖം കൈയിലൊതുക്കി ചുംബിച്ചു. പിന്നെ, ജോണ്‌സണ്  അടങ്ങിയിരിക്കാനായില്ല. വാരിയെടുത്ത് നെഞ്ചില് ചേര്ത്ത് ചുംബിച്ച് ചുംബിച്ച് തളര്ത്തി ഒരു നെയ്യാമ്പല് പൂമൊട്ട് ചേര്ന്ന് കിടക്കും പോലെ അവള് ആമെയ്യിലൊട്ടിച്ചേര്ന്നു.

‘സ്വപനങ്ങള് സ്വപ്നങ്ങളേ നിങ്ങള് സ്വര്ഗ്ഗകുമാരികളല്ലോ’ ജോണ്‌സാറിന്റെ സംഗീതസാന്ദ്രമായ സ്വരരാഗസുധ ഒഴുകിയിറങ്ങി. സ്വപ്നം കണ്ട് കണ്ട് കഴിയാന് അവള് ആ കാലുകള് തൊട്ടുതൊഴുതു.

‘എന്താ ഇത് നന്ദൂ….ഇത് ഞാനല്ലെ? നിന്റെ ജോണ്‌സേട്ടന്’

നന്ദിനിതേങ്ങിത്തേങ്ങിക്കരഞ്ഞു. ആ നെഞ്ചിലവള് ചേര്ന്നലിഞ്ഞു പോയി. ജോണ്‌സണും കരഞ്ഞു. അവളെ മാറിലമര്ത്തി അയാള് മിഴി തുടച്ചു. നിശ്ശബ്ദനിമിഷങ്ങള് കടന്നുപോയി. ദുഃഖമടക്കാനാവാതെ അസ്തമനസൂര്യന് കടലില്ച്ചാടി.

‘നന്ദു… നേരമിരുട്ടുന്നു. വരു പോകാം.’അവളെ ഹോസ്റ്റലിലാക്കി ജോണ്‌സണ് ടാക്‌സി പറഞ്ഞു വിട്ടു. ലക്ഷ്യമില്ലാതെ നടന്നുനടന്ന് രാത്രിയുടെ ഏതോ യാമത്തില് വീടെത്തി. തലയിണയില് മുഖമര്ത്തി കിടന്നത് നന്ദിനിയുടെ മുഖം മനസ്സിലിട്ടാണ്.

എപ്പോഴോ ഉറങ്ങി. ഉണര്ന്നപ്പോള് ജീപ്പ് ഡ്രൈവര് ദാസപ്പന് ചായയുമായി മുന്നില് നില്ക്കുന്നു.

‘ഇവിടെത്തന്നെ വന്നു അല്ലേ?’

അയാള് ചോദിച്ചു ‘ ഉം ‘ ജോണ്‌സണ് മൂളി.

‘നമ്മടെ മറ്റേ പുള്ളിവന്നില്ലെ?’ അയാള് ചോദിച്ചു.

‘ആര് ദിനേശനോ? അവനും വന്നിട്ടുണ്ട്.’

‘താരകയോനീലത്താമരയോനിന്റെ താരണിക്കണ്ണില് പ്രഭചൊരിഞ്ഞു’ ജോണ്‌സന്റെ മനം തേങ്ങുകയായിരുന്നു. അകലാന് കഴിയാതെ ഒരു നേര്ത്ത തേങ്ങലായി അവളുടെ ശ്വാസധാര അയാളുടെ നെഞ്ചില് പരതിനടന്നു. ഭ്രാന്തമായ ഒരാലിംഗനത്തിന് ആകരങ്ങള് കൊതിച്ചു.

അകലെ അകലെ മിഴിനട്ട് നന്ദിനിയും കട്ടിലില് തളര്ന്നു കിടക്കുകയായിരുന്നു. അവളും ജോണ്‌സണും ചേര്ന്നു പാടിയ യുഗ്മഗാനം നളിനി ടേപ്പ് റെക്കോര്ഡില് പ്ലേ ചെയ്തിരുന്നു. ആ ഗാനവീചിയില് നിന്ന് കുസൃതിക്കരങ്ങള് നീണ്ടുവന്ന് അവളെ പുളകിതയാക്കി. തലയിണയില് മുഖമമര്ത്തി അവളും നെഞ്ചമര്ത്തി തേങ്ങി. രണ്ട് മാസത്തെ വെക്കേഷനിലെ വിവിധ മുഹൂര്ത്തങ്ങള് ഒരു സിനിമയിലെന്നപോലെ അകക്കണ്ണില് തെളിഞ്ഞു.

‘കരയുന്നോപുഴചിരിക്കുന്നോ

കണ്ണീരുമൊലിപ്പിച്ച കൈവഴികള് പിരിയുമ്പോള്

കരയുന്നോ പുഴചിരിക്കുന്നോ?’

അവള് ഉള്ളിന്റെ ഉള്ളില് നിന്ന് ആ ചോദ്യം കേള്ക്കുകയായിരുന്നു. പ്രണയ ത്തിന്റെ തീവ്രത ഇത്ര കഠിനമോ? മനസ്സിന്റെ താളം തെറ്റിക്കുന്ന, ചുട്ടുപൊള്ളിക്കുന്ന, വികാരതീവ്രതയില് ഉരുകാന് വിധിച്ചവരാണ് ഞങ്ങള് എന്ന് ഒരുനിമിഷം അവളോര്ത്തു.

പാവം ജോണ്‌സേട്ടന്. തന്നെ സ്‌നേഹിച്ച കുറ്റത്തിന് ദുഃഖമനുഭവിയ്ക്കാന് വിധി യ്ക്കപ്പെട്ടിരിക്കുന്നു. അതോര്ത്തപ്പോള് നന്ദിനിക്ക് കുറ്റബോധം തോന്നി. പിന്നെ ആശ്വസിച്ചു. മറ്റാരേയും കണ്ടെത്തിയില്ല എന്നല്ലെ പറയുന്നത്? ഇതായിരിക്കാം വിധി

എഴുന്നേറ്റ് വന്ന് അവള് ഫോണ് കറക്കി.

‘എന്താ നന്ദൂ’ മറുവശത്ത് ഫോണെടുത്തു.

‘ഒന്നൂല്യ….ഒന്ന് വിളിച്ചതാ.’

‘ദിനേശനെ കൂട്ടി ഞാന് വരാം. ഉച്ചകഴിഞ്ഞ് നമുക്കൊന്ന് ചുറ്റാം.’

‘ഉം ….’ നന്ദിനിസമ്മതിച്ചു.

പറഞ്ഞപോലെ രണ്ടുപേരും വന്നു.

‘കാട്പൂത്തല്ലോ ഞാവല്കാപഴുത്തല്ലോ

ഇന്നും കാലമായില്ലെ, എന്റെ കൈപിടിച്ചീടാന്

അന്ന് മൂളിപ്പാട്ട് പാടിത്തന്ന പനംതത്തമ്മേ

ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നുചേരാത്തൂ’

ജോണ്‌സണ് മൂളിപ്പാട്ട് പാടി നന്ദിനിയുടെ വിരല്‌സ്വന്തം കൈയില് കോര്‌ത്തെടുത്തു. ദിനേശേട്ടൻ അടുത്തുണ്ടെന്നു തന്നെ മറക്കുന്നു. നന്ദിനിവിരലിലൊരുനുള്ള് കൊടുത്തു. പെട്ടെന്ന് കൈ വലിച്ചെടുത്തു.’

‘ഇന്നീ ആളൊഴിഞ്ഞകൂട്ടിലെന്തേവന്നുചേരാത്തു’

കണ്ണുകൊണ്ടുള്ള ചോദ്യത്തിനുത്തരമായി നന്ദിനി കണ്ണുരുട്ടിക്കാണിച്ചു. വണ്ടി ഓ ടിക്കൊണ്ടിരുന്നു. ഒരുള്‌നാടന് ഗ്രാമത്തിലെ കൊച്ചു നീരൊഴുക്കിനരുകില്വണ്ടിനിര്ത്തി അവരിറങ്ങി. ഒരിരുണ്ട പ്രദേശം!

‘എന്താ ഇവിടെ?’ നന്ദിനിചോദിച്ചു.

‘വാ…’ ജോണ്‌സണ് മുന്നില് നടന്നു. ഒരു കൊച്ചു വീട്, ഓടിട്ടതാണ് പുതിയതായി, നന്ദിനി വഴി നോക്കിനോക്കി നടന്നു. ഒരു മൂരിക്കുട്ടന് അവരെക്കണ്ട് ശബ്ദിച്ചു.

‘മ്പേ… മ്പേ…’

‘അവന് ആളെ മനസ്സിലായി’ ജോണ്‌സണ് അതിന്റെ കഴുത്തില് ചൊറിഞ്ഞു കൊടു

ത്തു. അകലെ എവിടെയോ തള്ളപ്പശുവും ശബ്ദമുണ്ടാക്കി.

വാതില് ചാരിയിരുന്നു. ജോണ്‌സണ് കുനിഞ്ഞ് കയറി. ഒരു ചെറിയ വരാന്തയില്

ഒരു പുല്ലുപായ ചുരുട്ടിമടക്കിവച്ചിരുന്നു.

‘ആരുല്ലേ?’ ജോണ്‌സണ് ചോദിച്ചു. ശബ്ദമൊന്നും കേട്ടില്ല.

‘കുഞ്ഞലച്ചേടത്തീ’,ജോണ്‌സണ് കുറച്ചുകൂടെ ഉറക്കെവിളിച്ചു അകത്ത് ആരോ ചെറുതായി ചുമച്ചു, പിന്നെ വാതില് തുറന്ന് ഒരു മെലിഞ്ഞ സ്ത്രീ പുറത്തുവന്നു. വെളുത്ത മുണ്ടും ചട്ടയും കാതില് മേക്കാമോതിരവുമിട്ട ഒരു അമ്പതുകാരി.

 

‘കുഞ്ഞോ? ഇങ്ങോട്ട് വന്നോ? ഞാനവിടെ വര്വായിരുന്നല്ലൊ.’

‘വെറുതെ, ഈ വഴിവന്നു. അപ്പൊ കേറീതാ” ജോണ്‌സന് പറഞ്ഞു. കൂടെ രണ്ടു പേരെ കണ്ട് അവര് വിഷമിച്ചു.

എവിടെ ഇരുത്തും? ഒരു പെണ്‌കൊച്ചും കൂടെയുണ്ട്. അവര് വിഷാദവതിയായി. അത് മനസ്സിലാക്കി ജോണ്‌സണ് അവരെ ആശ്വസിപ്പിച്ചു.

‘വിഷമിക്കേണ്ട, ചേടത്തി. ഞങ്ങളിപ്പൊപോകും.’

‘ഇതൊക്കെ എന്റെ കൂട്ടുകാരാ. ചാക്കോച്ചേട്ടനറിയാം ഇവരെ.’

‘ഉവ്വോ…?’അവര് വിനീതയായി ചിരിച്ചു.

ജോണ്‌സണ് പോക്കറ്റില് നിന്ന് ഒരു കെട്ട് നോട്ടെടുത്ത് അവരുടെ കയ്യില് വച്ചു

കൊടുത്തു. അവര് ജോണ്‌സന്റെ കൈകള് കൂട്ടിപ്പിടിച്ച് ചുണ്ടോടു ചേര്ത്തു. ജോണ്‌സണ് ആ കൈകള് കണ്ണില് ചേര്ത്തു.

‘ചാക്കോച്ചേട്ടന്റെ ചേടത്തിയാണ്’

ജോണ്‌സണ് പറഞ്ഞു. നന്ദിനി അവരെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.

‘നന്ദിനിയാണിത്… നന്ദിനിയെ ചേടത്തിയെകാണിക്കാനാ വന്നത്!’

‘ഞാനെന്താ മോള്ക്ക് കൊട്ക്കാ…’

അവര് നന്ദിനിക്ക് ഒരുമ്മ കൊടുത്തു. ‘മോള്ക്ക് ഭാഗ്യംണ്ടാവട്ടെ!’ തലയില് കൈവച്ച് അനുഗ്രഹിച്ചു അവര്.

‘ഇവരാണ് എന്നെ വളര്ത്തിയത്. ഇവരുടെ മുലപ്പാലൊക്കെ ഞാന് കട്ടുകുടിച്ചി

ട്ടുണ്ട്’  ജോണ്‌സണ് പറഞ്ഞപ്പോള് ചേടത്തി നാണിച്ചുപോയി. ‘എന്തൊക്കെയാ പറയുന്നേ,’ അവര് ജോണ്‌സന്റെ വായടച്ചു പിടിച്ചു.

ജോണ്‌സണ് ആ കൈപിടിച്ച് ഉമ്മവച്ച് പറഞ്ഞു.

‘നാണം കണ്ടില്ലേ?’

യാത്രപറഞ്ഞ് പിരിയുമ്പോള് അവര് കണ്ണ് തുടച്ചു.

തിരിച്ച് പോരുമ്പോള് ജോണ്‌സണ് പറഞ്ഞു ‘ചാക്കോച്ചേട്ടനും കുഞ്ഞലച്ചേട ത്തിക്കും രണ്ട് മക്കളുണ്ടായിരുന്നു. വറുതുണ്ണിയും അന്നക്കുട്ടിയും. ഞാനും വറുതുണ്ണിയും ഒരേ പ്രായക്കാരായിരുന്നു. പക്ഷെ പത്തുവയസ്സില് അവന് പാടത്തെ പൊട്ടക്കുളത്തില് മരിച്ചുകിടന്നു. പിന്നെ അന്നക്കുട്ടി മാത്രമായി അഞ്ച് വര്ഷം മുമ്പ് അവളെ വിവാഹം ചെയ്തയച്ചു. പക്ഷെ അവള് അയാളെ ഉപേക്ഷിച്ച് ഒരു മരംവെട്ടുകാരന്റെ കുടെ ഒളിച്ചോടിപ്പോയി. ഭര്ത്താവിന്റെ മദ്യപാനത്തില് മടുത്തിട്ടാണത്രെ, എന്തായാലും അവളുടെ ഒരു വിവരവും ആര്ക്കും അറിയില്ല. ഇപ്പോള് ഇവരുടെ അവസ്ഥകണ്ടില്ലേ? ചാക്കോച്ചേട്ടന്റെ കുടെ ബാംഗ്ലൂരിലെ എസ്റ്റേറ്റില് സുഖമായിക്കഴിയാം. പക്ഷെ അവിടെ ഇവര്ക്ക് പറ്റില്ല. ‘ആസ്മ’ വരും. ഇവിടെ ഒരു പശുവാണ് ഇവരുടെ കുട്ട്. മമ്മിയുടെ കൂടെ താമസിക്കാന് ഞാന് വിളിച്ചിട്ടും വരുന്നില്ല. രോഗം മൂര്ഛിക്കുമ്പോള് മമ്മിക്ക് വിഷമമാവുംന്നാവിചാരം. ഞാനിടയ്ക്ക് കുറച്ച് രൂപ എത്തിച്ചുകൊടുക്കും.’

നന്ദിനി പറഞ്ഞു. ‘പാവം.’

‘നന്ദിനിയെ ഒന്ന് കാണിച്ചു കൊടുക്കണമെന്ന് എനിക്ക് തോന്നി. ചേടത്തിക്ക് ഒരേ ഒരാളെയേ സ്‌നേഹമുള്ളെന്നു പറയും. ഞാന് വിവാഹം ചെയ്യുന്ന പെണ്കുട്ടിയെ. അതുവരെ അവരുണ്ടാകുമോന്നറിയില്ല. അത്ര കടുപ്പത്തിലാ ആസ്മ വരുമ്പോള്! അതാ നിങ്ങളെ ഇവിടെ കൊണ്ടുവന്നത്.’

ഡ്രൈവര് കാത്തിരുന്ന് മടുത്തുകാണും. അയാള് ഇറങ്ങി അകലേക്ക് നോക്കി നില്ക്കുന്നു. കാറ് വീണ്ടും തിരിച്ചോടി. സൂര്യന് പടിഞ്ഞാറ് ചാഞ്ഞിരിക്കുന്നു. ഹോസ്റ്റലില് നന്ദിനിയെ എത്തിച്ചിട്ട് അവര് തിരിച്ചുപോയി. അന്ന് ഉറങ്ങുന്നതുവരെ കുഞ്ഞലച്ചേടത്തിയുടെ നിഷ്‌ക്കളങ്കമുഖം നന്ദിനിയില് പോറലുണ്ടാക്കി. കുഞ്ഞല ച്ചേടത്തിയുടെ ശുഷ്‌ക്കിച്ച മുലയിലെ പാല് തട്ടിപ്പറിച്ചു കുടിച്ച് കുഞ്ഞു വറീതിനെ പട്ടിണിക്കാക്കിയിരുന്ന ജോണ്‌സന്റെ കുസൃതിയോര്ത്ത് നന്ദിനി ഊറി ഊറിച്ചിരിച്ചു. ഇന്നും ആ നിര്ദ്ധന സ്ത്രീയെ സ്‌നേഹിക്കയും സഹായിക്കുകയും ചെയ്യുന്ന മനസ്സിന്റെ വലുപ്പം അവള് ആദരവോടെ ഓര്ത്തു. എത്ര നല്ല കരങ്ങളിലാണ് അവശനിലയില് തന്നെ ദൈവം എത്തിച്ചത്. ജീവിതകാലം മുഴുവന് ഒന്നിച്ചു പോകാനൊരു ബന്ധം ഊട്ടിയുറപ്പിച്ചു ഈശ്വരന്

ഈ വര്ഷം തുടങ്ങിയതേ നല്ല തിരക്കോടെയാണ്. മെയിന് സബ്ജക്‌റ്റൊഴിച്ച് ബാക്കി എല്ലാറ്റിന്റേയും ഫൈനല് പരീക്ഷകള് ഈ വര്ഷം തീരും. അതുകൊണ്ട് പഠനം കുറച്ചുകൂടെ സീരിയസ്സായേ പറ്റൂ. ക്ലാസ്സുകള് തുടങ്ങിയതോടെ എല്ലാം പഴയനിലയിലാ യി. കഷ്ടപ്പെടുന്നതിനു തക്കപ്രതിഫലം കിട്ടണമല്ലൊ. നളിനിയുടെ സഹോദരിയുടെ വിവാഹം നീണ്ടു പോയതിന്റെ പ്രശ്‌നത്തിലാണവള്. ചേച്ചി ഈ വര്ഷം ബി. എഡ് കോളേജില് ചേര്ന്ന് പഠിക്കുകയാണ്. അത് നല്ലതിനാണെന്നാണ് നന്ദിനി പറത്തത്. ഇത്രയും പഠിച്ചിട്ട് ഒരു തൊഴിലിനു വേണ്ടുന്ന പഠനം നല്ലതുതന്നെ. നളിനിക്ക് ഒരല്പം ആശ്വാസം പകരാന് നന്ദിനിക്ക് കഴിഞ്ഞു. ജോബിയുടെ റിസള്ട്ട്

വന്നു. അവന് ഹൈ ഫസ്റ്റ് ക്ലാസ്സുണ്ട്. തുടര്ന്ന് ഇവിടെത്തന്നെയാണ് പഠനം തുടരു

 

ന്നതെന്നും  അറിഞ്ഞു.

‘തങ്കമണിക്കും ഫസ്റ്റ് ക്ലാസ്സുണ്ട്.’ ദിനേശന് വന്നത് ടാക്‌സിയിലാണ്.’ഇപ്പൊ നമ്മുടെ നാട്ടില് ജൂനിയര് കോളേജ് തുടങ്ങി. അവളവിടെ അഡ്മിഷന് നേടീട്ടുണ്ട്.’ ദിനേശന് പറഞ്ഞു.

‘നമ്മുടെ നാടും പുരോഗമിക്കുന്നു, അല്ലേ? നാരായണി നാട്ടില് പഠിച്ചാല് മതിയ്യ് യിരുന്നു.’

‘ടി, ടി, സി. നല്ലതാണ്. പഠിച്ചുവന്നാല് ജോലിയില് കയറാം. കുറച്ച് കാശ് കൊടു ത്താല് നാട്ടില്ത്തന്നെ ജോലിയാവും.’

‘ദിനേശേട്ടന് അവള്ക്ക് തുണയായി ഉണ്ടാവണം. അവളൊരു എടുത്തു ചാട്ടക്കാരിയാ… അതൊക്കെ മനസ്സിലാക്കാന് മറ്റാരാ…’

നന്ദിനി നെടുവീര്പ്പിട്ടു.

‘ഏയ്… എന്താ ഇത് നന്ദിനീ… താനൊരു കാരണവരെപ്പോലെ, ഈ തരം പക്വത ഞാന് ജോണ്‌സേട്ടനിലാ കണ്ടിരിക്കുന്നെ. ഇപ്പൊതാനും അങ്ങനായോ?’ ദിനേശന്റ

പറഞ്ഞു.

‘ആ എന്താ പുള്ളി വരാതിരുന്നത്?’നന്ദിനി ചോദിച്ചു.

‘ജോലിസംബന്ധമായി എവിടെയോ പോകുമെന്ന് പറഞ്ഞു. നന്ദിനിയെ വന്നുകാ ണാന് എന്നെ പ്രത്യേകം ചട്ടം കെട്ടീട്ടാപോയത്.’

‘ആ! കഴിഞ്ഞദിവസം പറഞ്ഞിരുന്നു.’ ‘നന്ദിനിക്ക് പുറത്തുപോണോ? നമുക്ക് ഒന്ന് കറങ്ങീട്ട് വരാം’

ദിനേശന് പറഞ്ഞു.

‘വേണ്ട, ദിനേശേട്ടാ…. കുറച്ച് റെക്കോര്‌ഡെഴുതാനുണ്ട്.’

‘എന്നാശരി. ഞാന് പോവ്വാ… വിളിക്കണം കേട്ടോ?’

ദിനേശന് ടാക്‌സിയില് തിരിച്ചുപോയി. ‘എന്താടീ… ഇന്നൊറ്റക്ക്… കൂടെവിളിച്ചില്ലേ?’ നളിനി ഓടി വന്നു. ‘എനിക്ക് കൊതിയാവുന്നു, ആരെങ്കിലുമൊന്ന് പ്രേമിക്കാന്’ അവള് പറഞ്ഞു.

‘എന്നാ ഇറങ്ങ് ടൌണിലെ കടയില് എവിടേങ്കിലും ജയദേവന് കാണും. പോരേ’ ‘അതിന് അവനും നീപോരെ, എന്നെ നോക്കുക കൂടെയില്ല ‘

‘ഇവള്…’നന്ദിനി അവളെ തല്ലാന് കൈയോങ്ങി.

‘അയാള് കല്ല്യാണമാലോചിച്ച് വന്നപ്പോഴെങ്കിലും പറയായിരുന്നില്ലെ നീ ബുക്ക്ഡ് ആണെന്ന്, അതോടെ പിടിവിടില്ലെ?’

‘എന്നിട്ട് വേണം അവന്റെ ഗുണ്ടകള് ദിനേശേട്ടനെ വകവരുത്താന്! ദിനേശേട്ടനാ ണെങ്കില് അടീംതടേമൊന്നുമറിയില്ല.’ ‘അതും ശരിയാ,’ നളിനി പറഞ്ഞു. ‘ജോണ്‌സേട്ടനാണെങ്കി…’ പെട്ടെന്ന് നന്ദിനി നാക്ക് കടിച്ചു.

‘എന്താ.., എന്താ നീവിളിച്ചേ? ‘സാറൊ’ക്കെ പോയോ? നളിനിക്കതിശയം

‘അതേയ് ഡേവിഡ് സാറിന്റെ കല്ല്യാണത്തിന് ചെന്നപ്പൊ, ഞാനും നാരായണീം തങ്കമണീം ദിനേശേട്ടനുമൊക്കെ സാറേന്ന് വിളിച്ച് കൂടെ നടന്നപ്പൊ ഒരുപൂതി, സാറ്,

വിളി മാറ്റിച്ച് വിളി ജോണ്‌സേട്ടനെന്നാക്കിച്ചു.’

‘അത്രേയുള്ളൂ… പിന്നെ നീ പറഞ്ഞില്ലെ പുള്ളി ആര്‌ക്കോ വേണ്ടി ഉറപ്പിക്കപ്പെട്ടി

രിക്കുക ആണെന്ന്. ആരാടീ കക്ഷി! വല്ല ‘ക്ലൂവും’കിട്ടിയോ?’

നന്ദിനി വിളറിപ്പോയി. പെട്ടെന്ന് സംസാരം മാറ്റി.

‘നീ റെക്കോര്ഡ് എഴുതിത്തീര്‌ത്തോ?’

‘അതവടെ കെടക്കട്ടെടി. ഇനീം നാലഞ്ച് ദിവസമില്ലെ?’

നളിനി പോയപ്പോള് നന്ദിനി നെടുവീര്പ്പിട്ടു. അവളുടെ മുന്നില് ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയതും കുറേ ബോയ്‌സ് കാത്ത് നില്ക്കുന്നു. എന്താണാവോ. ആദ്യം നന്ദിനിക്കൊരു ഭയം തോന്നി. ജയദേവന് കൂട്ടത്തിലുണ്ടോന്ന് നോക്കാനും പേടി. അവ രൊക്കെ അടുത്തുവരുന്നു.

‘നന്ദിനീ’ ആരോവിളിച്ചു.

‘നമ്മുടെ ആര്ട്ട്‌സ് ക്ലബ്ബ് സ്രെകട്ടറിയായി ഇയാളെ ഞങ്ങള് എതിരില്ലാതെ തിര ഞ്ഞെടുത്തിരിക്കയാണ്.’

അവരില് ഒരാള് മുന്നില് വന്നു പറഞ്ഞു. ഫൈനല് ഇയറിലെ വേണുഗോപാലാണ്.

‘അത് ബുദ്ധിമുട്ടാണ് വേണ്ട’ നന്ദിനി വിക്കി.

‘അങ്ങനെ പറയരുത് നന്ദിനീ, ഇയാളാണ് അതിന് സര്വ്വഥായോഗ്യ’ബോയ്‌സ് ഒന്നിച്ച് പറഞ്ഞു.

‘ഞാനൊരുവര്ഷം അവിടിരുന്നതാ…. ഇനീം…’ നന്ദിനിപറഞ്ഞു. ‘എനിക്ക് സമയം കുറവാണിപ്പോള് ഇതിനൊക്കെ. അത് പ്രീയൂണിവേഴ്‌സിറ്റിക്കല്ലെ. ഇതിപ്പൊ ഡിഗ്രി യല്ലെ?’

‘നന്ദിനി ഞങ്ങളുടെ കോളേജ് മേറ്റാണെന്നതുതന്നെ ഞങ്ങള്ക്കലങ്കാരമാണ്. ഇതി

നുമേലെ അതിനു പറ്റിയ ആരുണ്ട്?’

നന്ദിനി എത്രശ്രമിച്ചിട്ടും ഒഴിയാന് പറ്റിയില്ല. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടു

കയാണല്ലൊ. എന്ത് പറയാന്? വിവരമറിഞ്ഞ് ജോണ്‌സണും ദിനേശനും അഭിനന്ദിച്ചു.

‘നന്ദു അല്ലാതെ, ആരാണ് ആ സ്ഥാനത്തിന് യോഗ്യ?’ജോണ്‌സണ് ചോദിച്ചു

‘പ്രീയുണിവേഴ്‌സിറ്റിക്ക് പഠിക്കുമ്പൊ തനിക്ക് പറ്റീതല്ലെ? ഞങ്ങളൊക്കെയില്ലെ…. ധൈരൃ മായിരിക്ക്.’

‘ജോണ്‌സണ് കൂട്ടുണ്ടെങ്കില് നന്ദിനിക്കൊക്കെ പുല്ലാണ്’ നന്ദിനി ഓര്ത്തു.

ഉദ്ഘാടനത്തിനും കോളേജ് പിള്ളേര് തിരഞ്ഞെടുത്തത് ജോണ്‌സണെത്തന്നെ.

‘സിനിമാസ്റ്റാര്’ എന്നൊക്കെ പറയുന്നതു കേട്ടു. പക്ഷെ എല്ലാവര്ക്കും ഇഷ്ടം ‘ജോണി പാറക്കുന്നേല്’ തന്നെ. മൂന്ന് വാരികകളിലാണ് ജോണ്‌സേട്ടന്റെ നോവലുകള് ഖണ്ഡശ്ശ: വരുന്നത്.

‘രാത്രിയൊക്കെ പകലാക്കുന്നെന്നാ തോന്നുന്നത്’ നന്ദിനി ഓര്ത്തു. ജോലിഭാരം നല്ലപോലെയുണ്ട്. വീട്ടിലെയും എസ്റ്റേറ്റുകളിലേയും ഉത്തരവാദിത്തം വേറെ, പിന്നെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാരുടേയും ആവശ്യങ്ങള് പത്തു തലയുള്ള രാവണനാണെന്നു തോന്നും ചിലപ്പോള് നന്ദിനിക്ക്.

കഴിഞ്ഞയാഴ്ച പറഞ്ഞു പുതിയ നോവല് ‘കുഞ്ഞിക്കിളികള്’ പ്രസിദ്ധീകരണം തുടങ്ങി. ‘നന്ദു വായിക്കണം’ആദ്യലക്കം കൊണ്ടു വന്ന് തന്നിരുന്നു. വായിച്ച് നന്ദിനി

നാണിച്ചുപോയി. ബാംഗ്ലൂരിലെ മുന്തിരിത്തോട്ടത്തില് കെട്ടിപ്പിടിച്ചുരുണ്ട, മുന്തിരിപ്പഴങ്ങള് പരസ്പരം കൊക്കിലെടുത്ത് കൈമാറിയ, ദാസപ്പനും രാസാത്തിയുമായി ഞങ്ങൾ പുനര്ജ്ജനിച്ചിരിക്കുന്നു. മാറിലമര്ന്നുപോയ ദാസപ്പന്റെ മുഖം കയ്യിലെടുത്ത് ആ പിടിയിലമര്ന്ന ശരീരം ഉലച്ച് രാസാത്തി പറയുന്നു. ‘വിടൂ… വിടൂ’

‘ഓമനിച്ചുമ്മവക്കുന്ന ഏരിഷ്ടനോവാണിത്…’ദാസപ്പന്റെ നാടന് കര്ണ്ണാടക ഭാഷയിലലിഞ്ഞ വികാരവിക്ഷോഭങ്ങള് വായനക്കാര് അലിഞ്ഞലിഞ്ഞു പോകുന്ന പ്രേമ ചേഷ്ടകളില് നന്ദിനിയും ജോണ്‌സണും പുനര്ജ്ജനിച്ചിരിക്കുന്നു.

‘ദിനേശേട്ടൻ ഇതൊക്കെ വായിക്കുമല്ലോന്നോര്ക്കുമ്പൊ, എനിക്ക് നാണംവരുന്നു.’ നന്ദിനി ജോണ്‌സനോടൊട്ടിയിരുന്ന് പറഞ്ഞു. ‘പുള്ളിക്ക് മാത്രമേ നമ്മുടെ ബന്ധമറിയൂ.’

‘ഗുരുനാഥന്റെ മണിയറയില് ശിഷ്യന് എത്തിനോക്കാറില്ല’ ജോണ്‌സണ് പറഞ്ഞു ‘നന്ദു അവന ഗുരു അമ്മയല്ലെ?’

‘ഒരു ഗുരു അമ്മ’നന്ദിനി ഒരു തള്ള് കൊടുത്തു. ‘ഇങ്ങനെയായാല് എങ്ങറ്റെ നമ്മള് കല്ല്യാണം കഴിക്കും? നമ്മുടെ അരമനരഹസ്യമൊക്കെ അങ്ങാടിപ്പാട്ടാവില്ലെ?’

അവള് നാണത്തോടെ ചോദിച്ചു.

‘പിന്നെന്ത് ത്രില്ല്! കല്ല്യാണം കഴിയുന്നതോടെ എല്ലാം പോവില്ലേ?’ ജോണ്‌സണ് അവളുടെ വിരല്ത്തുമ്പ് കടിച്ചുചുവപ്പിച്ചു.

‘കള്ളന് അപ്പൊ ഇതാണ് പരിപാടി അല്ലേ?’ അവള് പിണക്കം ഭാവിച്ചു.

‘വേണ്ട പൊന്നെ, പിണങ്ങല്ലെ… നമുക്ക് കല്ല്യാണം കഴിക്കണ്ട പോരെ എന്റെ പെണ്ണിന്?’

നന്ദിനി കൈയില് തല താങ്ങിയിരുന്നു. ജോണ്‌സണ് അല്പനേരം മാറിയിരുന്നു. പിന്നെ അകത്തുപോയി ചായയും ഇട്ടിട്ട് വന്ന് നന്ദിനിയുടെ അടുത്തിരുന്നു. ഒരു കപ്പ് അവളുടെ ചുണ്ടില് ഭയത്തോടെ ഒന്ന് തൊടുവിച്ചു.

നന്ദിനി ക്രുദ്ധഭാവത്തില് നോക്കി.

‘പക്ഷിപാതാളം’

ജോണ്‌സണ് പതുക്കെ പറഞ്ഞു. നന്ദിനി ഒന്നുകൂടെ ക്രുദ്ധയായി.

‘ഇനി എവിടെയൊക്കെയാ പ്രേമം അരങ്ങേറേണ്ടത്?’

‘സ്ഥലം പറഞ്ഞാല് മതിയോ?’ ജോണ്‌സണ് ചോദിച്ചു.

‘പറയ്! അടുത്തത് എവിടെയാ?’

‘എവിടെ വേണാന്ന് പറയ്, അവിടെ! ‘

‘വായിക്കുന്നോര്ക്ക് ഇഷ്ടപ്പെടേണ്ടെ… വിദേശത്താണെങ്കില് കുറച്ചും കൂടെ ഷൈൻ ചെയ്യാം. ‘

എന്നാല് ‘ഫ്‌ളോറിഡ’യാവട്ടെ, അമേരിക്കയില്! അവിടെ ഫ്രെഡ്ഡിയുമുണ്ട്!’

‘കൊല്ലും ഞാന്… ഒരു നാണവുമില്ലാതെ…’ നന്ദിനി ദേഷ്യത്തില് വിറച്ചു

‘ഇത്രേയുള്ളു! പറയ്, ‘വൃത്തികെട്ടവന്, കള്ളന്!’ എന്തൊക്കെ നല്ലനല്ലപദങ്ങള് മലയാളത്തിലുണ്ട്?’

‘പോ, ജോണ്‌സേട്ടാ…. മതീട്ടൊ…. ഇനി ഇതൊന്നും എഴുതരുത്, എനിക്ക് പേടിയ.’

 

‘എന്റെ മണ്ടൂസേ, ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലെ. ഞാനും താനും മാത്രം ചെയ്യുന്ന അപൂര്വ്വങ്ങളില് അപൂര്വമായ കാര്യങ്ങള്! അത് നമ്മുടെ സ്വകാര്യരഹസ്യങ്ങളായിരിക്കും.’

‘ഒരിക്കല് കൂടി എന്നെ തോല്പിച്ചെന്നാണോ? വേണ്ട കേട്ടോ.’

ആ കൈക്കരുത്തില്, ഹൃദയവിശാലതയില്, ക്ഷമയുടെ ആധിക്യത്തില്, നന്ദിനി ഒരിക്കല് കൂടി അലിഞ്ഞില്ലാതായി.

About The Author

Leave a Reply

Your email address will not be published. Required fields are marked *