LIMA WORLD LIBRARY

ശുചിത്വ ഭാരതത്തിനായി ‘ചൂലെടുത്ത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി

Swacch Bharat Modi: ശുചിത്വ ഭാരതത്തിനായി ‘സ്വച്ഛതാ ഹി സേവ’ ക്യാംപയിനിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി ജയന്തിയുടെ തലേദിവസമായ ഞായറാഴ്‌ചയാണ് പ്രധാനമന്ത്രി, പ്രമുഖ ഗുസ്‌തി താരമായ അങ്കിത് ബയന്‍പുരിയക്കൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കാളിയായത്.

“ഇന്ന്, രാജ്യം ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അങ്കിത് ബയാൻപുരിയയും ഞാനും അതുതന്നെ ചെയ്‌തു! കേവലം ശുചിത്വത്തിനപ്പുറം, ശാരീരിക ക്ഷമതയും, ക്ഷേമവും കൂടി ഞങ്ങൾ ഇതിനോട് ചേർത്തു.”  പ്രധാനമന്ത്രി മോദി ട്വിറ്ററിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഇത് ശുചിത്വവും ആരോഗ്യവുമുള്ള ഭാരതത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോയിൽ, പ്രധാനമന്ത്രി മോദി ഗുസ്‌തി താരം അങ്കിതിനോട് അദ്ദേഹത്തിന്റെ ശാരീരിക ദിനചര്യകളെക്കുറിച്ച് സംസാരിക്കുന്നത് കാണാം. “ശാരീരിക പ്രവർത്തനങ്ങൾക്കായി നിങ്ങൾ എത്ര സമയം നീക്കിവയ്ക്കുന്നു?”, പ്രധാനമന്ത്രി മോദി ചോദിച്ചു.

“അധികമൊന്നുമില്ല സർ, ഏകദേശം 4-5 മണിക്കൂർ. നിങ്ങളെ കാണുമ്പോൾ എനിക്ക് വളരെയധികം പ്രചോദനം ലഭിക്കുന്നു, ഞാൻ വളരെയധികം വ്യായാമം ചെയ്യുന്നു. അങ്കിത് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകി.

Credits : https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px