LIMA WORLD LIBRARY

റഷ്യക്ക് തിരിച്ചടി: രണ്ട് നയതന്ത്രജ്ഞരെ പുറത്താക്കി യുഎസ്

US expels Russian diplomats: മോസ്കോയിൽ നിന്ന് രണ്ട് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ റഷ്യൻ നടപടിക്കെതിരെ തിരിച്ചടിച്ച് യുഎസ്. അമേരിക്കയിലെ രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ ബൈഡൻ ഭരണകൂടം വെള്ളിയാഴ്ച ഉത്തരവിട്ടു. യുഎസ് കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന റഷ്യൻ പൗരനുമായി സമ്പർക്കം പുലർത്തിയെന്നാരോപിച്ചാണ് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കിയത്. ഇതിനു മറുപടിയായായാണ് യു എസിന്റെ നടപടി. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള റഷ്യയുടെ തീരുമാനത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലർ അപലപിച്ചു. റഷ്യയുടെ നടപടികളോട് […]

കാനഡയിൽ വിമാനാപകടം : രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ മരിച്ചു

British columbia plane crash: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ മരിച്ചതായി അധികൃതർ അറിയിച്ചു. മുംബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരണപ്പെട്ടത്. പൈപ്പർ പിഎ-34 സെനെക എന്ന ഇരട്ട എഞ്ചിനുകളുള്ള ലൈറ്റ് എയർക്രാഫ്റ്റാണ് തകർന്നത്. വിമാനം  ചില്ലിവാക്ക് നഗരത്തിലെ ഒരു കെട്ടിടത്തിന് പിന്നിലെ മരങ്ങൾക്കിടയിലേക്ക്  ഇടിച്ചിറങ്ങുകയായിരുന്നുവെന്ന്  കനേഡിയൻ പോലീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഇന്ത്യക്കാരെ കൂടാതെ മറ്റൊരു പൈലറ്റും കൊല്ലപ്പെട്ടു. അതേസമയം വിമാനം തകർന്നതിന്റെ […]

ചതിനിഴൽക്കൂത്ത് – (വിജു കടമ്മനിട്ട)

ഒരുമെയ്പോലൊപ്പം നടന്നുള്ളറിഞ്ഞും, ഒരുപാത്രച്ചോറുരുള പങ്കിട്ടുണ്ടും, ഒരു പാശയനവും കഴിഞ്ഞൊടുവിൽ, ഒരുച്ചതിക്കൊപ്പം തീർത്തസൗഹൃദങ്ങൾ… ഒപ്പം ഗമിച്ചപ്പോൾ കാൽമടമ്പറുക്കാൻ ഒരു ഖഡ്ഗത്തിന്നച്ചാരവും, വിരുന്നും നൽകി,തീൻമേശയിൽ ശവങ്ങൾത്തിന്നു നാവിൽ ചോരരുചിക്കുന്ന പങ്കാളികൾ… ഉദരം പങ്കിട്ടവർ ഒരുമയുടെ, ഉദയകിരണങ്ങക്കുമേൽ വെറുപ്പിൻ കൗരാവാസ്ത്രങ്ങളെയ്തുനിൽക്കവേ, ഉടൽ കത്തുവാൻ കാത്തുനിൽക്കുമരക്കില്ലങ്ങൾ.. പ്രണയ കിനാപ്പക്ഷികളായ് നീങ്ങവേ പ്രലോഭനത്തിന്റെ മാംസദാഹ മടയിൽ ചേക്കേറി, പുലിനഖദന്തങ്ങളേറ്റു ചോരവാർന്നു ചത്തുവീഴും കിനാവുകൾ… മതിയിലെ വെൺനിലാത്തിരയടക്കും, മൃദുലമോഹങ്ങളെ പടിയിറക്കും, മദ്യമയക്കുമരുന്നിൻ കൂടാരത്തിൽ മന്ദിച്ചെത്തിടുന്നല്ലോ,മാനുഷ്യകങ്ങൾ.. അവനിയിൽ,അപ്പിലാകാശത്തിലോരോ അണുക്കളിലുമന്തരംഗങ്ങളിലും ചതിയുടെ നിഴൽക്കൂത്തു നടത്തുവാൻ ചമയ്ക്കുന്നു വേദികളിന്നനേകങ്ങൾ….!

പ്രഥമ പുതുച്ചേരി തമിഴ് -മലയാളം ‘വിജ്ഞാൻ രത്നം ‘പുരസ്കാരം വട്ടപ്പാറ രവി ക്ക്

ആ ൾ ഇന്ത്യ മല യാളി അസോ സി യേഷൻ പുതു ച്ചേരി സാഹിത്യ കുട്ടായ്മ, ഒരു തുള്ളി കവിതൈ, കോഴിക്കോട് സദ് ഭാവന എന്നീ സംഘടന കൾ സംയുക്ത മായി ഏർപ്പെടുത്തിയ പ്രഥമ വിജ്ഞാൻ രത്‌നം ‘പുരസ്‌കാരം വട്ടപ്പാറ രവി ക്ക് ലഭിച്ചു. പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച ലേഖന സമാഹാര മായ ‘അപൂർവ്വ പ്രതിഭ യുടെ കുല പതികൾ ‘എന്ന കൃതി ക്കാണ് അവാർഡ്. പോണ്ടി ച്ചേരി വിവേകാനന്ദ ഹയർ സെക്കണ്ടറി ഹാളിൽ നടന്ന തമിഴ് […]

അഴകുള്ള ചക്കയിൽ ചുളയില്ല – (അഴകുള്ള ചക്കയിൽ ചുളയില്ല)

എല്ലാവരിലും ഏറ്റവും സുന്ദരിയാണന്നു പറഞ്ഞു പറ്റിച്ചു. എല്ലാവരുടെയും അധികാരി ആയി വാഴാൻ കൊതിച്ചു . ഹൃദയത്തിന്റെ രാജാവായി വാഴാൻ യോഗ്യനെ തേടിയലഞ്ഞു അതിനാൽ കർമ്മയോഗത്തിനു കിരീടമണിയിച്ചു.  കുഴപ്പത്തിലാക്കി.  അവനെ  ജീവിത വജ്രമാക്കി, അവൻ ജീവിതം കലഹങ്ങളുടെ കളിയാക്കി. കർമ്മയോഗം.  വൈധവ്യത്തിന്റെ പുടവ അണിയിച്ചു. ചിലങ്കകെട്ടിയാൽ പ്രതിമതൻ കാലിൽ മുഴങ്ങുമോ താളം. അവനെ സ്നേഹത്തോടെ വിശ്വസിച്ചതു കൊണ്ടു  വിലാപത്തിൽ നൃത്തമാടി. പക്ഷേ, കർമ്മയോഗം വെറുപ്പോടെ പൊട്ടിത്തെറിച്ചു   ഉല്ലാസപ്രിയനായ കർമ്മ യോഗം  ഉപേക്ഷിച്ചു.  വിരിക്കുന്ന പായ യിൽ കിടക്കാത്ത […]

ഒരാഫ്രിക്കന്റെ വിലാപം – (ശ്രീനിവാസ് ആർ ചിറയത്ത്മഠം)

ഇതാ, ഞങ്ങൾ, ലോകമേ, പടിഞ്ഞാറരുടെ ആയുധങ്ങളാൽ പിടഞ്ഞു മരിക്കുന്നു! അതെ, അവരുടെ ആയുധങ്ങൾക്ക് മൂർച്ച കൂടുതലാണ്! എന്തെന്നാൽ, പടിഞ്ഞാറൻ സംസ്ക്കാരം അത്യുന്നതമത്രെ! ഞങ്ങൾ, ഈ കറുത്ത, സംസ്ക്കാരം തൊട്ടുതീണ്ടാത്തവരെന്ന് പാശ്ചാത്യരാൽ വിശേഷിപ്പിക്കപ്പെടുന്ന ആഫ്രിക്കർ, തൊലിക്കു വെളുത്ത നിറമുള്ള അവരുടെ ദൃഷ്ടിക്കുപോലും നിഷിദ്ധമായ ജീവികൾ ഇതാ, പടിഞ്ഞാറൻ അയുധാക്രമണത്തിൽ ഛിന്നഭിന്നം മരിച്ചു വീഴുന്നു! ഈ “സംസ്ക്കാരശൂന്യരാ”യ ഞങ്ങളുടെ ചോര അവർക്ക് രുചിയേറിയതാണുപോലും! ജോഹന്നാസ് ബർഗ്ഗെന്ന മാതൃഭൂഭാഗത്തിൽവച്ചുതന്നെ, ഞങ്ങളെ ഞങ്ങളുടെ രക്തത്തിൽ കുതിർത്തി വലിച്ചിഴക്കുന്നു! സംസ്ക്കാരശൂന്യരെന്ന് വിളിക്കപ്പെടുന്ന ഈ അടിമകളുടെ […]

Morning menace – (Morning menace)

A package of three children, three and a half hours and a good for nothing husband can alter your morning perceptions, I swear. Each sunrise is glorious and soothing to the soul….. The dawn breaking into a morning and the crimson rays of the sun emerging from the horizon announcing the start of a new […]

ലോകസഞ്ചാരിയായ സാഹിത്യകാരന്‍ – മേരി അലക്സ് (മണിയ)

       ‘ലോകസഞ്ചാരിയായ സാഹിത്യകാരന്‍’ – മേരി അലക്സ് (മണിയ) സുപ്രഭാതം പൊട്ടിവിടരുമ്പോഴാണ് സാധാരണ എല്ലാവരും പ്രഭാതവന്ദനം അയക്കാറുള്ളത്.  എന്നാല്‍ ഒരാള്‍, മനുഷ്യര്‍ സുഖനിദ്രയിലാണ്ടുകിടക്കുമ്പോള്‍ രാവിലെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെ പ്രഭാതവന്ദനം അയക്കാറുണ്ട്.  അത് മറ്റാരുമല്ല ലോകസഞ്ചാരിയായ ശ്രീ.കാരൂര്‍ സോമനാണ്.   എന്‍റെ സ്നേഹിതരായ  ചില എഴുത്തുകാരോട് ഞാന്‍  ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവരില്‍ നിന്ന് ലഭിച്ച മറുപടി കാരൂര്‍ രാപ്പകല്‍ എഴുതുന്ന ഒരു വ്യക്തിയെന്നാണ്.       മലയാള സാഹിത്യത്തില്‍ ഒറ്റയാനായി നിലകൊള്ളുന്ന കാരൂര്‍ […]

ന്യായസാര കഥകൾ 81 – (എം.രാജീവ് കുമാർ)

അദ്യുപമ്യ ന്യായം ” എതിരാളികളുടെ ന്യായത്തെ വാദത്തിന് വേണ്ടി സമ്മതിക്കും. സ്വീകരിക്കും. മിണ്ടാതങ്ങിരിക്കും. “ “എന്നിട്ട്?” “പിന്നീട് ഒന്ന് കെട്ടടങ്ങുമ്പോൾ അതിനെ ഖണ്ഡിക്കും. “ ” ഇത് നമ്മുടെ നാട്ടിന്റെ കാര്യമാണല്ലോ പറഞ്ഞു വരുന്നത്.?” “അതെ. അദ്യുപമ്യ ന്യായത്തിനിപ്പോൾ പേരു കേട്ട ദേശമല്ലോ കേരളം. “ “ആരോപണങ്ങളെ കണ്ണടച്ചിരുട്ടാക്കും.എന്നിട്ട് ആ ഇരുട്ടിനെ കെട്ടങ്ങുമ്പോൾ ആഘോഷിക്കും. “