LIMA WORLD LIBRARY

കാനഡയിൽ വിമാനാപകടം : രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ മരിച്ചു

British columbia plane crash: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ മരിച്ചതായി അധികൃതർ അറിയിച്ചു. മുംബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരണപ്പെട്ടത്. പൈപ്പർ പിഎ-34 സെനെക എന്ന ഇരട്ട എഞ്ചിനുകളുള്ള ലൈറ്റ് എയർക്രാഫ്റ്റാണ് തകർന്നത്.

വിമാനം  ചില്ലിവാക്ക് നഗരത്തിലെ ഒരു കെട്ടിടത്തിന് പിന്നിലെ മരങ്ങൾക്കിടയിലേക്ക്  ഇടിച്ചിറങ്ങുകയായിരുന്നുവെന്ന്  കനേഡിയൻ പോലീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഇന്ത്യക്കാരെ കൂടാതെ മറ്റൊരു പൈലറ്റും കൊല്ലപ്പെട്ടു. അതേസമയം വിമാനം തകർന്നതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്, സംഭവത്തിൽ കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.

 

ബ്രസീലിലെ ആമസോണില്‍ വിമാനം തകര്‍ന്ന് വീണ് 14 മരണം

ബ്രസീലിലെ വടക്കന്‍ ആമസോണ്‍ സംസ്ഥാനത്തുണ്ടായ വിമാനാപകടത്തില്‍ 14 പേര്‍ മരണപ്പെട്ടതായി സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ മനാസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബാഴ്സലോസ് പ്രവിശ്യയിലാണ് അപകടമുണ്ടായത്.

‘ശനിയാഴ്ച്ച ബാഴ്സലോസിലുണ്ടായ വിമാനാപകടത്തില്‍ 12 യാത്രക്കാരുടെയും രണ്ട് ജീവനക്കാരുടെയും ജീവന്‍ നഷ്ടമായതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’ ആമസോണസ് സ്റ്റേറ്റ് ഗവര്‍ണര്‍ വില്‍സണ്‍ ലിമ എക്‌സില്‍ (ട്വിറ്റര്‍) പറഞ്ഞു. ആവശ്യമായ സഹായം നല്‍കാന്‍ ഞങ്ങളുടെ സംഘം തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ  പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മനാസ് എയ്റോടാക്സി എയര്‍ലൈന്‍, അപകടം നടന്നിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ച് പ്രസ്താവന പുറത്തിറക്കി. എന്നാല്‍ മരണപ്പെട്ടവരെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

‘ഈ അപകടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ സ്വകാര്യതയെ ഞങ്ങള്‍ മാനിക്കുന്നു. അന്വേഷണം പുരോഗമിക്കുമ്പോള്‍ ആവശ്യമായ എല്ലാ വിവരങ്ങളും  നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്’ പ്രസ്താവനയില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ യുഎസ് പൗരന്മാരുണ്ടെന്ന് ചില ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് സ്ഥീരീകരിച്ചിട്ടില്ല.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px