എല്ലാവരിലും
ഏറ്റവും സുന്ദരിയാണന്നു പറഞ്ഞു പറ്റിച്ചു.
എല്ലാവരുടെയും അധികാരി ആയി വാഴാൻ
കൊതിച്ചു .
ഹൃദയത്തിന്റെ രാജാവായി
വാഴാൻ യോഗ്യനെ
തേടിയലഞ്ഞു
അതിനാൽ കർമ്മയോഗത്തിനു കിരീടമണിയിച്ചു.
കുഴപ്പത്തിലാക്കി.
അവനെ
ജീവിത വജ്രമാക്കി, അവൻ ജീവിതം കലഹങ്ങളുടെ കളിയാക്കി.
കർമ്മയോഗം.
വൈധവ്യത്തിന്റെ
പുടവ അണിയിച്ചു.
ചിലങ്കകെട്ടിയാൽ
പ്രതിമതൻ
കാലിൽ മുഴങ്ങുമോ
താളം.
അവനെ സ്നേഹത്തോടെ വിശ്വസിച്ചതു
കൊണ്ടു
വിലാപത്തിൽ
നൃത്തമാടി.
പക്ഷേ, കർമ്മയോഗം വെറുപ്പോടെ പൊട്ടിത്തെറിച്ചു
ഉല്ലാസപ്രിയനായ
കർമ്മ യോഗം
ഉപേക്ഷിച്ചു.
വിരിക്കുന്ന പായ യിൽ കിടക്കാത്ത വിധി
യുടെ കർമ്മാ?
നിനക്കു നല്ലതിനല്ലിതു.
സന്തോഷത്തിൽ ആസ്വദിക്കുമ്പോൾ
ഒരിക്കൽ കൂടി എന്നെ വിഡ്ഢിയാക്കിയിരിക്കുന്നു













