LIMA WORLD LIBRARY

ലോകസഞ്ചാരിയായ സാഹിത്യകാരന്‍ – മേരി അലക്സ് (മണിയ)

  

 

 


‘ലോകസഞ്ചാരിയായ സാഹിത്യകാരന്‍’ – മേരി അലക്സ് (മണിയ)
സുപ്രഭാതം പൊട്ടിവിടരുമ്പോഴാണ് സാധാരണ എല്ലാവരും പ്രഭാതവന്ദനം അയക്കാറുള്ളത്.  എന്നാല്‍ ഒരാള്‍, മനുഷ്യര്‍ സുഖനിദ്രയിലാണ്ടുകിടക്കുമ്പോള്‍ രാവിലെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെ പ്രഭാതവന്ദനം അയക്കാറുണ്ട്.  അത് മറ്റാരുമല്ല ലോകസഞ്ചാരിയായ ശ്രീ.കാരൂര്‍ സോമനാണ്.   എന്‍റെ സ്നേഹിതരായ  ചില എഴുത്തുകാരോട് ഞാന്‍  ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവരില്‍ നിന്ന് ലഭിച്ച മറുപടി കാരൂര്‍ രാപ്പകല്‍ എഴുതുന്ന ഒരു വ്യക്തിയെന്നാണ്.
      മലയാള സാഹിത്യത്തില്‍ ഒറ്റയാനായി നിലകൊള്ളുന്ന കാരൂര്‍ സോമനോട് എനിക്ക് ആദരവാണ് തോന്നിയിട്ടുള്ളത്. ബ്രിട്ടനിലെ പ്രശസ്ത ഡോക്ടേഴ്സ് നടത്തുന്ന ‘കല’ എന്ന സംഘടന കഥാമത്സരം നടത്തിയപ്പോള്‍ കാരൂര്‍ സോമന്‍റെ ‘കോഴി’ എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അവര്‍ രേഖപ്പെടുത്തിയത് വി. കെ. എന്‍ കഥകള്‍ പോലെയാണ് കാരൂര്‍ കഥകള്‍.  എന്നാല്‍ കാരൂരിനെ ഞാന്‍ ഉപമിക്കുന്നത് പൊന്‍കുന്നം വര്‍ക്കിസാറിനോടാണ്.
കാരൂര്‍ സോമന്‍റെ എഴുത്തുകള്‍ നീണ്ട വര്‍ഷങ്ങളായി എനിക്ക് ഇമെയില്‍ വഴി ലഭിക്കാ റുണ്ട്. അദ്ദേഹം ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍ തുടങ്ങിയപ്പോള്‍ എനിക്കതില്‍ എഴുതാന്‍ അവസരം ലഭിച്ചു. സത്യത്തില്‍ ലോകമെങ്ങും എന്‍റെ പേര് എത്തിയത് ലിമ വഴിയാണ്. എന്‍റെ പുസ്തകം കെ. പി. പബ്ലിഷേഴ്സ്, ആമസോണ്‍ വഴി പബ്ലിഷ് ചെയ്യാനും സാധിച്ചു.
      അടുത്തയിടെ കാരൂരിന്‍റെ ‘കാലത്തിന്‍റെ എഴുത്തകങ്ങള്‍’ എന്ന സാഹിത്യ പഠന പുസ്തകത്തിന്‍റെ പ്രകാശനവീഡിയോ യൂട്യൂബില്‍ കാണാനിടയായി. ആ സാഹിത്യ സെമിനാര്‍ ചടങ്ങില്‍ ഡോ.പോള്‍ മണലില്‍, ഡോ.മുഞ്ഞിനാട് പത്മകുമാര്‍ ഹൃദയം നിറഞ്ഞ പ്രശംസകള്‍ ചൊരിഞ്ഞപ്പോള്‍ കാരൂരിന്‍റെ സര്‍ഗ്ഗസാഹിത്യത്തെപ്പറ്റി എനിക്കും ചിലത് എഴുതണമെന്ന് തോന്നി. ഇല്ലെങ്കില്‍ അത്  അദ്ദേഹത്തോട് കാട്ടുന്ന നീതികേടാണ്. കാരണം നീണ്ട നാളുകളായി  പ്രമുഖ മാധ്യമങ്ങളില്‍ വരുന്ന  രചനകളൊക്കെ  മറ്റുള്ളവര്‍ക്ക് ഇമെയില്‍ ചെയ്യുന്ന  കൂട്ടത്തില്‍ എനിക്കും അദ്ദേഹം അയച്ചുതരാറുണ്ട്.
കാരൂരിന്‍റെ വ്യത്യസ്തമാര്‍ന്ന ഓരോ സൃഷ്ടികളും  മനസ്സിരുത്തി വായിക്കുന്ന ഒരാളാണ് ഞാന്‍. അഭിനന്ദനങ്ങള്‍ എന്ന ഒറ്റ വാക്കില്‍ ചുരുക്കാവുന്നതല്ല കാരൂരിന്‍റെ വ്യക്തിത്വവും സര്‍ഗ്ഗശേഷിയും. രൂപത്തിലും  ഭാവത്തിലും ഗൗരവക്കാരന്‍. സംസാരത്തില്‍ ധാര്‍ഷ്ട്യം, നിഷേധം. എന്നാല്‍ ആളൊരു നിഷ്ക്കളങ്കനാണ്. പ്രമുഖരായ എഴുത്തുകാരൊക്കെ സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. സമൂഹത്തില്‍ മനുഷ്യര്‍ പല വിധത്തില്‍ ചവിട്ടിയരക്കപ്പെടുമ്പോള്‍ കാരൂര്‍ സംഹാരശക്തിയോടെ പ്രതികരിക്കാറുണ്ട്. അതൊക്കെ മര്‍ദ്ദകര്‍ക്കെതിരെ നടത്തുന്ന നിലപാടുകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അന്ധവിശ്വാസികള്‍ക്ക് അല്ലെങ്കില്‍  യാഥാസ്ഥിതികര്‍ക്ക് അത് അരോചകമായി തോന്നും. ഏത് മതവിശ്വാസിയായാലും  അവരെ കുറ്റപ്പെടുത്താനും സാധിക്കില്ല. കാരണം പഠിച്ചു വളര്‍ന്നത്  കെട്ടുകഥകളിലും, ഐതിഹ്യങ്ങളിലും, പുരാണങ്ങളിലും  വരിഞ്ഞുമുറുക്കിയ  വിശ്വാസങ്ങളാണ്. ഇന്ത്യയില്‍ കാണുന്ന കാടത്ത ത്തെയാണ് അദ്ദേഹം എതിര്‍ക്കുന്നത്. അല്ലാതെ വിശ്വാസങ്ങളോടുള്ള അസഹിഷ്ണത അല്ല. കാരൂര്‍  ഊന്നി പറയുന്നത് മനുഷ്യര്‍ ശാസ്ത്രീയമായി വളരെ പുരോഗതി പ്രാപിക്കേണ്ടതുണ്ടെന്നാണ്. അത് അറുപത്തിയേഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച അനുഭവപാഠങ്ങളില്‍ നിന്നാകണം.
കാരൂരിന്‍റെ ആത്മകഥ ‘കഥാകാരന്‍റെ കനല്‍ വഴികള്‍’ (പ്രഭാത് ബുക്ക്സ്) കുറേ ഞാന്‍ വായിച്ചിട്ടുണ്ട്. അതില്‍ പ്രതിപാദിക്കുന്നത് പഠിക്കുന്ന കാലത്ത് പണ്ഡിത കവി ശ്രീ. കെ.കെ. പണിക്കരുടെ സഹായത്താല്‍  ബാലരമയില്‍ കവിതകള്‍, കഥകള്‍ റേഡിയോ നാടകങ്ങള്‍ എഴുതി എന്നാണ്. ഇന്ന് യുകെയില്‍ ഇരുന്നുകൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള മാധ്യമങ്ങളില്‍  ഓണ്‍ലൈനിലും അല്ലാതെയും  (കേരളം, ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ)  കാരൂരിന്‍റെ എഴുത്തുകള്‍ കാണാം.
മലയാളസാഹിത്യത്തില്‍ പന്ത്രണ്ട് രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന മറ്റൊരുസാഹിത്യകാരന്‍ ഇല്ലെന്ന് തന്നെ പറയാം. ഡോ.പോള്‍ മണലില്‍ പറഞ്ഞതുപോലെ അദ്ദേഹം ഒരു ആഗോളപൗരന്‍ തന്നെ. ഡോ.മുഞ്ഞിനാട് പത്മകുമാര്‍ അമര്‍ഷത്തോടെ പറയുന്നത് കാരൂരിന്‍റെ ‘കൃഷിമന്ത്രി’ എന്ന ബാലനോവല്‍ പാഠ്യവിഷയമാക്കിയാല്‍ കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും എന്നാണ്. ഞാന്‍ 1970 മുതല്‍ എഴുതിത്തുടങ്ങി. രചനകള്‍  രണ്ട് മൂന്നക്കത്തില്‍ ഉണ്ടെങ്കിലും പുസ്തകങ്ങള്‍ രണ്ടു മൂന്ന് എണ്ണത്തില്‍ മാത്രം. മക്കള്‍ വിദേശത്തുള്ളതുകൊണ്ട് അത്രയും തന്നെ വിദേശയാത്രയും. അതുമായി തുലനം ചെയ്യുമ്പോള്‍ അറുപത്തിയേഴ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുക, അതില്‍ത്തന്നെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളുടെയും സാമൂഹിക സാംസ്കാരിക ചരിത്രം യാത്രാവിവരണങ്ങളായി എഴുതുക, ഇംഗ്ലീഷ് അടക്കം അറുപത്തിയാറ് പുസ്തകങ്ങള്‍ രചിക്കുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആരിലും ഒരല്പം അസൂയ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.
       കാരൂരിന്‍റെ പല കഥകളും ടെലിഫിലിം ആയിട്ടുണ്ട്. അതില്‍  ‘വീല്‍ ചെയറിന്‍റെ മക്കള്‍’ ആണ് എനിക്ക്  ഏറെ ഇഷ്ടം. ‘അബു’ എന്ന കഥ 2022ല്‍ സിനിമയായി. വരാനിരിക്കുന്ന ‘ബൊളീവിയന്‍ കൊടുങ്കാറ്റ്’ (ചെഗുവേര ജീവിതം) എന്ന സിനിമയിലെ  വിപ്ലവഗാനം കേട്ടപ്പോള്‍ കേരളത്തില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടുമോയെന്നു പോലും തോന്നിപ്പോയി.അദ്ദേഹത്തിന്‍റ പുസ്തകങ്ങള്‍ പേരില്‍ പുതുമ മാത്രമല്ല കൗതുകവും ജനിപ്പിക്കുന്നു. 1985 മുതല്‍ 2023 വരെയുള്ള കാലയളവിലെ അറുപത്തേഴ് പുസ്തകങ്ങളുടെ പേരുകള്‍  അക്ഷരമാലയിലെ ‘ക’ എന്ന അക്ഷരത്തിലാണ് തുടങ്ങി യിരിക്കുന്നത്. ഇത് ലോകസാഹിത്യത്തിലെ അത്യപൂര്‍വമായ ഒരു കാഴ്ച തന്നെയാണ്.  മലയാള സാഹിത്യരംഗം ഇതൊക്കെ നിസ്സാരമായി കാണുന്നല്ലോ എന്നതാണ് ദുഃഖകരം.
     കാരൂരിന്‍റെ സര്‍ഗ്ഗസാഹിത്യത്തെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാര്‍ എഴുതിയ പഠന ഗ്രന്ഥം ‘കാലത്തിന്‍റെ എഴുത്തകങ്ങള്‍’  മലയാള സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. പ്രവാസ സാഹിത്യത്തില്‍ ഇദ്ദേഹത്തിനു പകരം മറ്റൊരാളെ ചൂണ്ടിക്കാട്ടാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  അത് ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍, അമേരിക്കയിലെ ഈ മലയാളി, ബ്രിട്ടനിലെ യുക്മ ന്യൂസ്, ഓസ്ട്രേലിയയിലെ  മലയാളി പത്രം  തുടങ്ങിയ ഓണ്‍ലൈനുകളില്‍ ഇപ്പോഴും പരമ്പരയായി വന്നുകൊണ്ടിരിക്കുന്നു.
കാരൂരിന്‍റെ 34 പുസ്തകങ്ങള്‍ ഒരേ വേദിയില്‍ ഒരേ സമയം പ്രകാശനം ചെയ്തതിനാണ് അദ്ദേഹത്തിന് ‘യൂ.ആര്‍.എഫ് ലോക റെക്കോര്‍ഡ് ‘ ലഭിച്ചത്. അദ്ദേഹത്തിന്‍റ രണ്ട് ഇംഗ്ലീഷ് നോവലുകള്‍ ‘മലബാര്‍ എ ഫ്ളയിം’, ‘ദി ഡൗവ് ആന്‍ഡ്  ഡെവിള്‍സ്’ ആമസോണ്‍  ബെസ്റ്റ് സെല്ലറില്‍ വന്നതുകൊണ്ടാകാം ‘ആമസോണ്‍  ഇന്‍റര്‍നാഷണല്‍ റൈറ്റര്‍’ എന്ന ബഹുമതി അദ്ദേഹത്തിന് കിട്ടിയത്.
     ബ്രിട്ടീഷ് ഇന്ത്യയുടെ മൂന്ന് തലമുറകളുടെ മലയാള ചരിത്ര നോവലാണ്  ‘കാണപ്പുറങ്ങള്‍’. പ്രസിദ്ധീകരിച്ചത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും. അതിന്‍റെ ഇംഗ്ലീഷ് പരിഭാഷയാണ് ‘മലബാര്‍ എ ഫ്ളയിം’, ‘ഡൗവ് ആന്‍ഡ് ഡെവിള്‍സ് ‘ ‘കന്യാസ്ത്രി കാര്‍മ്മേല്‍’ എന്ന മലയാളം നോവലിന്‍റെ പരിഭാഷയാണ്. ഇതില്‍ പലതും പ്രഭാത് ബുക്സ് ആമസോണില്‍ ലഭ്യമാണ്. ‘മലബാര്‍ എ ഫ്ളയിം’എന്ന നോവലിനെപ്പറ്റി വേള്‍ഡ് ജേര്‍ണലില്‍ റിവ്യൂ വന്നത് മലയാളത്തിന്  ഒരപൂര്‍വ നേട്ടം തന്നെയാണ്. അതിന്‍റെ മലയാളം പരിഭാഷ ദീപികയില്‍ ഞാന്‍ വായിക്കുകയുണ്ടായി . 2010 ല്‍ ജന്മഭൂമിയിലും, 2023  കേരള കൗമുദിയിലും വന്ന കാരൂരിന്‍റെ എഴുത്തു വഴികളെപ്പറ്റിയുള്ള  പ്രശസ്തരായ എഴുത്തുകാരുടെ വിലയിരുത്തലുകള്‍ വായിച്ചപ്പോഴാണ് കാരൂര്‍  സാഹിത്യ രംഗത്ത് എത്രയോ  ഉന്നതിയില്‍ നില്‍ക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്. മനോരമയുടെ ഓണ്‍ലൈനില്‍ കാരൂരിന്‍റെ ക്രൈം നോവല്‍ ‘കാര്യസ്ഥന്‍’, കവിമൊഴിയില്‍  നോവല്‍ ‘കാലയവനിക’  എന്നീ പരമ്പരകള്‍ , 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്സ്, മാധ്യമം പത്രത്തിന് വേണ്ടി ഒരു മാസക്കാലം റിപ്പോര്‍ട്ട് ചെയ്തത് ഇവയൊക്കെ കണ്ടും കേട്ടും മനസ്സിലാക്കിയപ്പോള്‍  പ്രവാസ സാഹിത്യത്തില്‍ ഇദ്ദേഹത്തെപോലെ മറ്റൊരാളില്ല എന്നതാണ് യാഥാര്‍ഥ്യം.
കേരളത്തിലെ പ്രമുഖര്‍ എഴുതുന്നതാണല്ലൊ. ഓണപ്പതിപ്പുകള്‍  അതില്‍ 28 വര്‍ഷം തുടര്‍ച്ചയായി എഴുതിയിട്ടുള്ള മറ്റൊരു പ്രവാസിയും കാണില്ല. 2023 ല്‍ ജന്മഭൂമി ഓണപതിപ്പില്‍ വന്ന കഥ ‘ശ്മശാന മണ്ണിന്‍റെ തിളക്കം’ വായിച്ചു. ഇപ്പോള്‍ യൂ ട്യൂബിലും കാരൂരിന്‍റ കഥകള്‍, കവിതകള്‍, ബുക്ക് റിവ്യൂകള്‍ മുതലായവ കാണാറുണ്ട്.
     കഴിഞ്ഞ മാസം കലാകൗമുദിയില്‍ വന്ന ഡ്രാക്കുള നോവലിനെപ്പറ്റിയുള്ള ആര്‍ട്ടിക്കിള്‍ ധാരാളം അറിവുകള്‍ നല്‍കുന്നതാണ്. റൊമാനിയ- ബള്‍ഗേറിയ യാത്രാവിവരണമായ ‘കാര്‍പ്പത്തിയന്‍ പര്‍വ്വതനിരകള്‍’ പുറത്തു വരുമ്പോള്‍ നമുക്ക് അവയെക്കുറിച്ച് കൂടുതല്‍ അറിവു കള്‍ ലഭ്യമാകും. കാരൂരിന്‍റെ  പത്ത് പ്രമുഖ വിദേശരാജ്യങ്ങളുടെ യാത്രാവിവരണങ്ങള്‍ മലയാള സഞ്ചാര സാഹിത്യത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇവയെല്ലാം പ്രഭാത് ബുക്ക്സ്, ആമസോണ്‍ എന്നിവയില്‍  ലഭ്യമാണ്. ചെറുപ്പം മുതല്‍ റേഡിയോ നാടകങ്ങള്‍,  നാടകം, സംഗീതനാടകം,  നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, ഇംഗ്ലീഷ് കഥ, കവിത, കഥ, ചരിത്ര കഥ, ജീവചരിത്രം, യാത്രാവിവരണങ്ങള്‍, ശാസ്ത്രം, വൈഞ്ജാനിക കൃതികള്‍, ടൂറിസം കായികം തുടങ്ങി പന്ത്രണ്ട് രംഗങ്ങളില്‍  സംഭാവനകള്‍ നല്‍കിയിട്ടുള്ള മറ്റൊരു എഴുത്തുകാരന്‍ ഉണ്ടാവില്ലെന്ന് നിസ്സംശയം പറയാം.
       ഡോ.പോള്‍, ഡോ.മുഞ്ഞിനാട് പറയുന്നതുപോലെ കാരൂര്‍ കാലാകാലങ്ങളായി അവഗണന നേരിടുന്ന  എഴുത്തുകാരനാണ്. ഈ രംഗത്ത് നിസ്സഹായതയുടെ നൊമ്പരങ്ങള്‍ അനുഭവിക്കുന്ന മറ്റ് എഴുത്തുകാരും ഉണ്ടെന്ന് പറയാതിരിക്കുവാന്‍ ആവില്ല. പാശ്ചാത്യമണ്ണില്‍ ജീവിക്കുമ്പോഴും മലയാള ഭാഷയെ ഹൃദയത്തോട് ചേര്‍ത്താണ് കാരൂര്‍ ജീവിക്കുന്നത്. 2005 ല്‍ കാക്കനാടന്‍ ചീഫ് എഡിറ്റര്‍ ആയി യൂറോപ്പില്‍ നിന്ന് ‘പ്രവാസി മലയാളം’ എന്ന മാസിക ഇറക്കുകയുണ്ടായി.ഇപ്പോള്‍ കാരുര്‍ സ്വന്തം കാശ് മുടക്കി ആഗോള പ്രസിദ്ധ ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍, കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍, ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്യുന്നു. ഇതിന്‍റെ പ്രത്യേകത  എഴുത്തുകാരില്‍ നിന്ന് ഒരു പൈസപോലും കമ്മീഷന്‍ എടുക്കുന്നില്ല എന്നുള്ളതാണ്. മാത്രമല്ല പുസ്തകങ്ങള്‍ എന്നും ആമസോണില്‍ ജീവിച്ചിരിക്കുന്നു.
ആരൊക്കെ അവഗണിച്ചാലും ഗൂഢാലോചനകള്‍ നടത്തിയാലും എഴുത്തില്‍ കാരൂര്‍ തന്‍റെ ജൈത്രയാത്ര തുടരുന്നു.  ഈ ലോക സഞ്ചാരിയില്‍ നിന്ന് ഈടുറ്റതും പുതുമ നിറഞ്ഞതു മായ പുസ്തകങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.  അക്ഷരത്തെ പ്രാണവായുവിനെപോലെ  പ്രണയിക്കുന്ന കാരൂരിന് ആശംസകള്‍ നേരുന്നു.
  • Comment (1)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px