വായു വിഷമയമാകുമ്പോൾ ഈ 10 കാര്യങ്ങൾ ചെയ്യാതിരിക്കുക… സർക്കാർ നിർദ്ദേശങ്ങൾ

Air Pollution: ദേശീയ തലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷമുള്ള വായുവാണ് ശ്വസിക്കുന്നത്. ഈ പ്രദേശങ്ങളിലെ വായു ഗുണനിലവാര സൂചിക നിരവധി ദിവസങ്ങളായി 400ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹി ഉൾപ്പെടെ രാജ്യത്തെ മറ്റ് നഗരങ്ങളിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. വിഷാംശമുള്ള വായു കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പ് ജനങ്ങൾക്കുള്ള മുന്നറിയിപ്പായി പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മലിനീകരണ തോത് കണക്കിലെടുത്ത്, രാവിലെയും വൈകുന്നേരവും ജനലുകളും വാതിലുകളും തുറക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. വായുവിന്റെ ഗുണനിലവാരം […]
കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം12 – കാരൂര്‍ സോമന്‍

ഒഴുകിപ്പോകുന്ന വെള്ളത്തിലേക്ക് ബക്കറ്റിലെ മത്സ്യങ്ങളെ പതുക്കെയിട്ടു. കളിക്കൊഞ്ചലുകളുമായി മഞ്ഞു പുരണ്ട തണുത്ത വെള്ളത്തിന്‍റെ ആഴത്തിലേക്ക് അവര്‍ ആര്‍ത്തലച്ച് നീന്തിപ്പോയി. ബക്കറ്റ് എടുത്തിടത്ത് വെച്ചു. സൈക്കിള്‍ എടുത്ത് ടൗണിലേക്ക് പോയി. അവന്‍റെ മനസ്സു സന്തോഷത്താല്‍ നിറഞ്ഞു. മത്സ്യങ്ങള്‍ക്ക് പുതിയൊരു ജീവിതമാണ് ലഭിച്ചത്. അവര്‍ക്ക് ഇനിയും കളിക്കൂട്ടുകാരെ കിട്ടും. ശാന്തമായി വെള്ളത്തില്‍ സഞ്ചരിക്കാം. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാം. മഴയും ഇരുളും നിലാവുമെല്ലാം ആവോളം ആസ്വദിക്കാം. മത്സ്യങ്ങള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു. ടൗണില്‍ നിന്ന് പത്രങ്ങളുമായി ഓരോരോ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ […]
സമ ഭുജ ത്രികോണ തത്വം – (ജോസ് ക്ലെമെന്റ് )

ജീവിതത്തിൽ ചിലർ തോൽക്കുന്നു. ചിലർ വിജയിക്കുന്നു. വിജയിക്കാൻ വലിയ പ്രയാസമാണെന്ന് തോൽക്കുന്നവർ അഭിപ്രായപ്പെടും. എന്നാൽ വിജയിക്കുന്നവർ ഇതൊരു വലിയ കാര്യമായി കാണുന്നില്ലെങ്കിലും അതിനായി സമഭുജത്രികോണ തത്വം അവർ പാലിക്കുന്നു. ഇത് വലിയ തത്വമൊന്നുമല്ല. സമഭുജത്രികോണത്തിന്റെ മൂന്നു കോണുകളുടെയും അളവ് തുല്യമായിരിക്കുന്നതു പോലെ കുടുംബം, തൊഴിൽ, സമൂഹം എന്നിവയ്ക്ക് നാം തുല്യ പ്രാധാന്യം കൊടുത്തു നോക്കിയേ – ജീവിതം അനായാസം വിജയപ്രദമാക്കാനാവും. ഇതൊരു സൂത്രവിദ്യയാണെങ്കിലും ജീവിതത്തെ പ്രസാദാത്മകമാക്കാൻ സാധിക്കും.
പരിപാലനം – (രെമ പിഷാരടി)

ആരിന്ന് കാറ്റിനെ കയ്യാലെടുക്കുവാൻ കാർമേഘമൊന്നിൽ വരുന്നു? മേഘമൽഹാറിൻ മഴത്തുള്ളിയിൽ തൊട്ട് പാട്ട് പാടാനായ് വരുന്നു? ആരോ അരൂപിയായാപർവ്വതത്തിൻ്റെ- മേലെ പറന്ന് പോകുന്നു; പോകും വഴിക്കായഴിഞ്ഞുവീഴും മുഖം- മൂടിയിൽ പാഴ്കിനാവെട്ടം ചുറ്റും പറക്കും കിളിക്കൂട്ടമാകവേ- ദിക്ക് തെറ്റിക്കുതിക്കുന്നു ഈയൽ പോൽ തീയിൽ പതിക്കുന്ന- നോവിൻ്റെ പ്രാണൻ പിടഞ്ഞുപോകുന്നു കായലോരത്തിരുന്നാരോ കിഴക്കിൻ്റെ- സൂര്യനെ കയ്യിലേറ്റുന്നു ആൽമരച്ചോട്ടിലെ കൽമണ്ഡപത്തിലായ് ഭ്രാന്തൻ ചിരിച്ചിരിക്കുന്നു ആരൊക്കെയോ ചേർന്നൊരാനക്കുറുമ്പിനെ- നേരിട്ടൊതുക്കുന്ന കാട്ടിൽ- കണ്ണാന്തളിപ്പൂക്കളെല്ലാം കരിഞ്ഞെന്ന്- മണ്ണിലായ് തീയിട്ട യുദ്ധം,, കാലത്തിനെ കടന്നോടാനൊരുങ്ങുന്ന- കാട്ടുപൂഞ്ചോലകൾക്കുള്ളിൽ നീറുന്ന ശൈത്യം […]
ഡൽഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു; ഇന്ന് മഴയ്ക്ക് സാധ്യതയില്ല

Delhi Air Pollution: ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച് ശനിയാഴ്‌ച ഡൽഹിയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരം ‘മോശം’ വിഭാഗത്തിലാണെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്‌ത മഴയാണ് സ്ഥിതി മെച്ചപ്പെടാൻ കാരണം. ദേശീയ തലസ്ഥാനത്തെ മലിനീകരണ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായി കണക്കാക്കുന്ന ആനന്ദ് വിഹാറിൽ, എക്യുഐ 282 ആയി രേഖപ്പെടുത്തിയപ്പോൾ, ആർകെ പുരത്ത് ഇത് 220 ആയിരുന്നു. പഞ്ചാബി ബാഗ് മേഖലയിൽ 236 രേഖപ്പെടുത്തിയപ്പോൾ ഐടിഒയിൽ എക്യുഐ ശനിയാഴ്‌ച […]
സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം

Sushant Singh Rajput case: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി അനൂജ് കേഷ്വാനിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നൽകി. മയക്കുമരുന്ന് കേസിൽ മൂന്ന് വർഷം മുമ്പ് കേശവാനി അറസ്റ്റിലായിരുന്നു. 2020 ജൂൺ 14നാണ് സുശാന്ത് സിംഗിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് മുതൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അന്വേഷിച്ചുവരികയാണ്. താരത്തിന് മയക്കുമരുന്ന് എത്തിച്ചത് അദ്ദേഹവുമായി അടുപ്പമുള്ളവരാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര […]
‘പലസ്തീന്‍ സമരം സ്വാതന്ത്ര്യ സമരമാണ്’; ഐഐടിയില്‍ ഹമാസിനെ പിന്തുണച്ച് പ്രസംഗം, പരാതിയുമായി വിദ്യാര്‍ഥികള്‍

ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) പലസ്തീന്‍ ഭീകരരെ പിന്തുണച്ച് സംസാരിച്ചതിന് പ്രൊഫസര്‍ക്കും ഗസ്റ്റ് സ്പീക്കര്‍ക്കുമെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. നവംബര്‍ ആറിന് ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (എച്ച്എസ്എസ്) വിഭാഗം പ്രൊഫസര്‍ ശര്‍മ്മിഷ്ഠ സാഹയും ഗസ്റ്റ് സ്പീക്കര്‍ സുധന്‍വ ദേശ്പാണ്ഡെയും ഹമാസിന് അനുകൂലമായി സംസാരിച്ചെന്നാണ് പരാതി. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്. പലസ്തീന്‍ ഭീകര സംഘടനയായ ഹമാസും ഇസ്രായേലും തമ്മില്‍ കഴിഞ്ഞ 35 ദിവസമായി നടക്കുന്ന യുദ്ധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഒരു വശത്ത് അമേരിക്കയും […]
ലാമിനേഷൻ പേപ്പറിന് ക്ഷാമം: പാകിസ്ഥാനിൽ പാസ്‌പോർട്ട് ലഭിക്കുന്നില്ല

Pakistanis unable to get passport: പാകിസ്ഥാനിൽ ലാമിനേഷൻ പേപ്പറിന്റെ ക്ഷാമം കാരണം രാജ്യത്തെ പൗരന്മാർക്ക് പാസ്‌പോർട്ട് ലഭിക്കുന്നില്ലെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ലാമിനേഷൻ പേപ്പർ പാസ്‌പോർട്ടിലെ ഒരു പ്രധാന ഘടകമാണ്. ഇത് സാധാരണയായി ഫ്രാൻസിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് പാകിസ്ഥാന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇമിഗ്രേഷൻ ആന്റ് പാസ്‌പോർട്ടിനെ (ഡിജിഐആന്റ് പി) ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. കടലാസിന്റെ ക്ഷാമം രാജ്യവ്യാപകമായി പാസ്‌പോർട്ട് ക്ഷാമത്തിന് ഇടയാക്കിയതായി റിപ്പോർട്ട് പറയുന്നു. പാസ്പോർട്ട് ലഭിക്കാത്തത് മൂലം വിദേശത്ത് […]



