ജീവിതത്തിൽ ചിലർ തോൽക്കുന്നു. ചിലർ വിജയിക്കുന്നു. വിജയിക്കാൻ വലിയ പ്രയാസമാണെന്ന് തോൽക്കുന്നവർ അഭിപ്രായപ്പെടും. എന്നാൽ വിജയിക്കുന്നവർ ഇതൊരു വലിയ കാര്യമായി കാണുന്നില്ലെങ്കിലും അതിനായി സമഭുജത്രികോണ തത്വം അവർ പാലിക്കുന്നു. ഇത് വലിയ തത്വമൊന്നുമല്ല. സമഭുജത്രികോണത്തിന്റെ മൂന്നു കോണുകളുടെയും അളവ് തുല്യമായിരിക്കുന്നതു പോലെ കുടുംബം, തൊഴിൽ, സമൂഹം എന്നിവയ്ക്ക് നാം തുല്യ പ്രാധാന്യം കൊടുത്തു നോക്കിയേ – ജീവിതം അനായാസം വിജയപ്രദമാക്കാനാവും. ഇതൊരു സൂത്രവിദ്യയാണെങ്കിലും ജീവിതത്തെ പ്രസാദാത്മകമാക്കാൻ സാധിക്കും.









