LIMA WORLD LIBRARY

ദീപാവലിയ്ക്ക് തെളിഞ്ഞത് 22 ലക്ഷം ദീപങ്ങള്‍; അയോധ്യയ്ക്ക് ഗിന്നസ് ലോക റെക്കോര്‍ഡ്

പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ട് ഉത്തര്‍പ്രദേശിലെ അയോധ്യ (Ayodhya). ഇത്തവണ ദീപാവലിയ്ക്ക് 22 ലക്ഷം ദീപങ്ങൾ തെളിയിച്ചാണ് അയോധ്യ വീണ്ടും റെക്കോര്‍ഡിട്ടത്. അയോധ്യയിലെ ദീപോത്സവത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഒരിക്കലും മറക്കാനാകാത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്. ”അദ്ഭുതകരം. അവിസ്മരണീയം! അയോധ്യയിലെ ദശലക്ഷക്കണക്കിന് വരുന്ന വിളക്കുകളുടെ പ്രകാശത്താല്‍ നമ്മുടെ രാജ്യവും പ്രകാശപൂരിതമായി. ഈ ദീപങ്ങളില്‍ നിന്നുള്ള ഊര്‍ജം ഇന്ത്യയിലുടനീളം പരക്കും,” പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. അയോധ്യയിലെ ദീപാവലി ആഘോഷം 2017ല്‍ […]

ലണ്ടന് ഇന്ത്യൻ വംശജനായ ആദ്യ മേയർ ഉണ്ടാകുമോ? മത്സരത്തിനൊരുങ്ങി തരുൺ ഗുലാത്തി

2024ലെ ലണ്ടനിലെ മേയർ തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ വംശജനായ തരുൺ ഗുലാത്തി. കഴിഞ്ഞ 20 വർഷമായി ലണ്ടനിൽ ജീവിക്കുന്ന ഗുലാത്തിക്ക്‌ ലണ്ടന്റെ പുരോഗതിക്കായി നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. ലണ്ടനെയും ലണ്ടനിലെ ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്നതിന് നിരവധി വികസന പദ്ധതികൾ നടപ്പാക്കാൻ 63 കാരനായ ഗുലാത്തിയ്ക്ക് കഴിയുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. നഗരത്തിലെ താഴ്ന്ന വിഭാഗത്തിനും മധ്യവർഗക്കാർക്കും വേണ്ടി പ്രവർത്തിക്കാനും അവരുടെ ജീവിതത്തിൽ പുരോഗതിയുണ്ടാക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ തനിയ്ക്ക് […]

ക്രിമിനൽ സംഘങ്ങളുടെ റിക്രൂട്ട്മെന്റ് സോഷ്യൽ മീഡിയ വഴി; ജപ്പാനിൽ കൗമാരക്കാരടക്കം വലയിൽ

സോഷ്യൽ മീഡിയയിലൂടെ കൂടുതൽ ആളുകളെ നിയമിച്ച് ജപ്പാനിലെ ഗുണ്ടാ സംഘങ്ങൾ. കൗമാരക്കാർ മുതൽ വയോധികർ വരെ ഇത്തരത്തിൽ നിയമിക്കപ്പെടുന്നുണ്ട്. ഗുണ്ടാസംഘങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിച്ച് കൂടുതൽ ആളുകളെ സംഘത്തിൽ ചേർക്കുകയും രാജ്യത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ ക്രിമിനൽ പ്രവർത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതായാണ് വിവരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തി നിയമിക്കുന്നത്. റിസ യമഡ എന്ന യുവതിയെ ഇത്തരത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാപ്പനീസ് […]

ചോദ്യങ്ങൾ ചോദിക്കുന്നവരാകുക – (ജോസ് ക്ലെമെന്റ് )

മനുഷ്യ ജീവിതത്തിൽ ചോദ്യങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ പുതിയ അറിവും കണ്ടുപിടുത്തങ്ങളും പിറക്കുകയായി. ലോകചരിത്രം തന്നെ ചോദ്യങ്ങളുമായി ബന്ധിതമാണ്. എന്തുകൊണ്ടാണ് ആപ്പിൾ താഴേക്കു വീണതെന്ന ചോദ്യമാണല്ലോ ഗുരുത്വാകർഷണ ബല സിദ്ധാന്തം രൂപീകൃതമായത്. ഭാരമുള്ള വസ്തുക്കൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു എങ്ങനെ എളുപ്പത്തിൽ കൊണ്ടുപോകാമെന്ന ചോദ്യമാണല്ലോ ചക്രങ്ങളുടെ പിറവിക്കു കാരണം. പ്രകാശം കൃത്രിമമായി എങ്ങനെ സൃഷ്ടിക്കാമെന്ന ചോദ്യമാണല്ലോ വൈദ്യുതിയുടെ കണ്ടുപിടുത്തം. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മനുഷ്യ സാന്നിധ്യമില്ലാതെ എങ്ങനെ വിവരങ്ങൾ കൈമാറാമെന്ന ചോദ്യമാണല്ലോ ടെലിഫോൺ […]

നിർവിഷാദം – (ജയൻ വർഗീസ്)

മാറുന്നു, ജീവിത താളം, പൽ ചക്രങ്ങൾ തേയുന്നു, ഘർഷണ വേഗം സ്പുലിംഗമായ് – ത്തീരുന്നു, നാളെ ശവക്കുഴി തീർക്കും ചുവപ്പിൽ ഞാ – നെന്നെ യടക്കുന്നു, കാലമേ, നിന്റെയീ സ്വപ്നം പൊലിഞ്ഞു  പോകുന്നൂ, ഞാൻ ഉണ്ടായിരുന്നതായ് ആരറിയുന്നു? നീല നിലാവിന്റെ മാറിലെയുന്മാദ മൂർച്ച, മതിഭ്രമ നിശ്വാസം, സ്വപ്നങ്ങൾ ചാലുകൾ കീറിയ ജീവിതം, വ്യർഥമാ മേതോ നിഗൂഡത ചൂഴുന്ന താഴ്വര – യെന്റെ മോഹങ്ങൾ മരിക്കുന്നു! കാലമേ, നിന്റെയീ സ്വപ്നം പൊലിഞ്ഞു പോകുന്നൂ ഞാൻ, ഉണ്ടായിരുന്നതായ് ആരറിയുന്നു? എന്റെയഹത്തിന്റെ – യോരോ കണികയും, മണ്ണിലലിഞ്ഞലി, ഞ്ഞില്ലാതെയായി ഞാ – നെന്ന വെറും മിഥ്യ, കാലമാം കായലി- ലാരോ കലക്കിയ കായം, രുചിക്കുവാ – നൊന്നുമില്ലെന്റെ തലച്ചോറിൽ പൊന്തിയ പൊൻ മുകുളങ്ങൾ കുമിളകൾ! ഒക്കെയും മായുന്നവകളിൽ പൂത്ത വൈഡ്യൂരം പ്രപഞ്ചം, നിമിഷാർദ്ധ സ്വപ്നങ്ങളെ വിട, വീണടിയട്ടെ ഞാൻ!

MALABAR AFLAME : Lesson 12 – (Karoor Soman)

Amazon Best Selling Novel  “Malabar A Flame” in Lima World Library 12. Grapevines 1952. Winter bids adieu. Mary woke up on hearing the radio that Elizabeth-II was crowned Queen of Britain. Mary has started to smatter English. The street beside the home has not become busy. In front of the old house, the streets were busy from […]

അച്ഛന്റെദുരഭിമാനക്കൊല – (അഡ്വ: അനൂപ് കുറ്റൂർ)

അച്ഛനെന്നുമരുമമകളായിരുന്നു അരുമക്കച്ഛൻദൈവമായിരുന്നു അടക്കിപ്പിച്ചച്‌ഛനോമനയേയങ്ങു അഴകായിയരുമായിവളർത്തുന്നു. ആകാശക്കുസുമമമ്പിളിമാമനേയും ആശയോടാമകൾ ചോദിച്ചാലച്ഛൻ അരങ്ങത്തിറങ്ങിയാശനിറവേറ്റാൻ ആധിയോടെന്നുംമുമ്പിലായിരുന്നു. അരുമതൻകൈകാൽവളരുന്നോന്ന് അഹമഹമികയാകാത്തിരുന്നച്ഛൻ ആകാശക്കോട്ടക്കെട്ടുന്നുകേമിയാക്കാൻ ആദ്യാക്ഷരംപകരാനാവിദ്യാലയത്തിലും . ആകാശത്തോളമുയരുന്നച്ഛൻ ആരുമയാമോമനേവലുതാക്കാൻ അല്ലലറിയിക്കാതെ കാത്തീടുന്നു അഭിമാനമോടുള്ള ചൊല്ലുമായി. ആവാഹിച്ചമതത്തിന്നടിമയായി ആളാകാന്നുള്ളയുപദേശവുമായി ആകർഷിച്ചാസനമുറപ്പിച്ച പുരോഹിതർ അടിച്ചുച്ചൊല്ലിപ്പഠിപ്പിച്ചയറിവുമായി. അന്യമതസ്ഥരാരും നന്നല്ലെന്ന് അവരോടൊപ്പം ചേരെരുതെന്ന് ആശയമായോതിയടിമകളേയങ്ങു അരപ്പണിയാശാനഭ്യസിപ്പിക്കാൻ. ആളുംതരവും നോക്കിത്തിരിച്ചിട്ട് അരയും തലയും മുറുക്കിയിണങ്ങി അല്പന്മാരോതിയ വേദാന്തങ്ങൾ അരച്ചു കലക്കികുടിച്ചുകുഞ്ഞുങ്ങൾ . ആനന്ദവാടിയിലെരശ്മികളേയെല്ലാം അടിമുടിമാറ്റിയോരറിവുമായി ആളേത്തമ്മിൽ ചേർത്തുംപ്പിരിച്ചും ആളിക്കത്തിച്ചരോഷാഗ്നിയാളുന്നു. ആകാശക്കുസുമമാദൈവസങ്കല്പം അറിയാത്തോരുപാദ്ധ്യായരായി ആരാധിക്കാനോരോവിധങ്ങളുമായി അടിച്ചേൽപ്പിച്ചൊരാദുർബുദ്ധികൾ . ആളേക്കൊല്ലാനണിയണിയായി ആൾക്കൂട്ടത്തിൽ കേമരാകാനായി അവതാളത്തിലാക്കിയയവസ്ഥകൾ അടിക്കല്ലിളക്കുന്നുയുലകത്തിലാകെ. […]

കെ. എ. ഫ്രാൻസിസിന് ലിമ വേൾഡ് ലൈബ്രറിയുടെ ആദരാഞ്ജലികൾ

കെ. എ. ഫ്രാൻസിസ് സാറിന്റെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആരോടും പുഞ്ചിരിതൂകി സംസാരിക്കുന്ന വ്യക്തിത്വം. മനോരമ ആഴ്ച്ചപതിപ്പിനെ ഉന്നതിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ വിരലിൽ വിരിഞ്ഞ മനോഹര ചിത്രങ്ങൾ എന്നും ഓർമ്മകൾ നിലനിർത്തും. പ്രമുഖ പ്രസാധകർ ഇറക്കിയ ധരാളം പുസ്തകങ്ങൾ സ്വന്തം. മാധ്യമ രംഗത്ത് ഇവരെപോലുള്ളവർ അപൂർവ്വം. മാധ്യമ കലാ സാഹിത്യ രംഗത്ത് എന്നെപോലുള്ളവർക്ക് വഴികാട്ടിയായിരുന്നു. ബാലരമയിലാണ് ഞാൻ ചെറിയ കവിതകൾ എഴുതിതുടങ്ങിയത്. മനോരമയുടെ ഗൾഫ് മനോരമ, അന്ന് അതിന്റെ എഡിറ്റർ ശ്രീ. ജോസ് പനച്ചിപ്പുറമായിരുന്നു. അതിൽ […]