LIMA WORLD LIBRARY

കെ. എ. ഫ്രാൻസിസിന് ലിമ വേൾഡ് ലൈബ്രറിയുടെ ആദരാഞ്ജലികൾ

കെ. എ. ഫ്രാൻസിസ് സാറിന്റെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആരോടും പുഞ്ചിരിതൂകി സംസാരിക്കുന്ന വ്യക്തിത്വം. മനോരമ ആഴ്ച്ചപതിപ്പിനെ ഉന്നതിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ വിരലിൽ വിരിഞ്ഞ മനോഹര ചിത്രങ്ങൾ എന്നും ഓർമ്മകൾ നിലനിർത്തും. പ്രമുഖ പ്രസാധകർ ഇറക്കിയ ധരാളം പുസ്തകങ്ങൾ സ്വന്തം. മാധ്യമ രംഗത്ത് ഇവരെപോലുള്ളവർ അപൂർവ്വം. മാധ്യമ കലാ സാഹിത്യ രംഗത്ത് എന്നെപോലുള്ളവർക്ക് വഴികാട്ടിയായിരുന്നു. ബാലരമയിലാണ് ഞാൻ ചെറിയ കവിതകൾ എഴുതിതുടങ്ങിയത്. മനോരമയുടെ ഗൾഫ് മനോരമ, അന്ന് അതിന്റെ എഡിറ്റർ ശ്രീ. ജോസ് പനച്ചിപ്പുറമായിരുന്നു. അതിൽ കഥ, കവിത, ലേഖനം നീണ്ട വർഷങ്ങൾ എഴുതി. മനോരമ പത്രം, ഭാഷാ പോഷിണി സാഹിത്യ മാസിക, മനോരമ ഓൺലൈൻ, ആഴ്ചപതിപ്പ് ധാരാളമായി ഞാൻ എഴുതിയെങ്കിലും ധാരാളം വ്യക്തികളെ അറിയാമെങ്കിലും ഫ്രാൻസിസ് സർ എന്റെ മനസ്സിൽ തെളിനീരോടെ എന്നും ജീവിച്ച വ്യക്തി ത്വമാണ്.
അദ്ദേഹം ആരുടേയും വാലാട്ടിയായിരുന്നില്ല.ഇന്നത് മിഴിനീരായി മാറി. വിത്യസ്തകൾ നിറഞ്ഞ ഭാവനയും കലാകൗശലവും ആസ്വാദകരിൽ ആനന്ദം വാരിവിതറി. മനോരമയിൽ നിന്ന് പിരിഞ്ഞതിന് ശേഷം ചിത്രങ്ങളിലും എഴുത്തിലും സജീവമായിരുന്നു. സമൂഹത്തിലെ ദുഷ്ടൻമാരെ, അവരുടെ പ്രവർത്തികളെ തുറന്നെഴുതി. നമ്മളും ഈ മണ്ണിൽ നിന്ന് വിട പറഞ്ഞു പോകേണ്ടവർ. അദ്ദേഹം വിടപറഞ്ഞത് ചാരിതാർഥ്യത്തോടെ. ഈ വിടവ് കലാ ലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ്. സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px