അച്ഛന്റെദുരഭിമാനക്കൊല – (അഡ്വ: അനൂപ് കുറ്റൂർ)

Facebook
Twitter
WhatsApp
Email
അച്ഛനെന്നുമരുമമകളായിരുന്നു
അരുമക്കച്ഛൻദൈവമായിരുന്നു
അടക്കിപ്പിച്ചച്‌ഛനോമനയേയങ്ങു
അഴകായിയരുമായിവളർത്തുന്നു.
ആകാശക്കുസുമമമ്പിളിമാമനേയും
ആശയോടാമകൾ ചോദിച്ചാലച്ഛൻ
അരങ്ങത്തിറങ്ങിയാശനിറവേറ്റാൻ
ആധിയോടെന്നുംമുമ്പിലായിരുന്നു.
അരുമതൻകൈകാൽവളരുന്നോന്ന്
അഹമഹമികയാകാത്തിരുന്നച്ഛൻ
ആകാശക്കോട്ടക്കെട്ടുന്നുകേമിയാക്കാൻ
ആദ്യാക്ഷരംപകരാനാവിദ്യാലയത്തിലും .
ആകാശത്തോളമുയരുന്നച്ഛൻ
ആരുമയാമോമനേവലുതാക്കാൻ
അല്ലലറിയിക്കാതെ കാത്തീടുന്നു
അഭിമാനമോടുള്ള ചൊല്ലുമായി.
ആവാഹിച്ചമതത്തിന്നടിമയായി
ആളാകാന്നുള്ളയുപദേശവുമായി
ആകർഷിച്ചാസനമുറപ്പിച്ച പുരോഹിതർ
അടിച്ചുച്ചൊല്ലിപ്പഠിപ്പിച്ചയറിവുമായി.
അന്യമതസ്ഥരാരും നന്നല്ലെന്ന്
അവരോടൊപ്പം ചേരെരുതെന്ന്
ആശയമായോതിയടിമകളേയങ്ങു
അരപ്പണിയാശാനഭ്യസിപ്പിക്കാൻ.
ആളുംതരവും നോക്കിത്തിരിച്ചിട്ട്
അരയും തലയും മുറുക്കിയിണങ്ങി
അല്പന്മാരോതിയ വേദാന്തങ്ങൾ
അരച്ചു കലക്കികുടിച്ചുകുഞ്ഞുങ്ങൾ .
ആനന്ദവാടിയിലെരശ്മികളേയെല്ലാം
അടിമുടിമാറ്റിയോരറിവുമായി
ആളേത്തമ്മിൽ ചേർത്തുംപ്പിരിച്ചും
ആളിക്കത്തിച്ചരോഷാഗ്നിയാളുന്നു.
ആകാശക്കുസുമമാദൈവസങ്കല്പം
അറിയാത്തോരുപാദ്ധ്യായരായി
ആരാധിക്കാനോരോവിധങ്ങളുമായി
അടിച്ചേൽപ്പിച്ചൊരാദുർബുദ്ധികൾ .
ആളേക്കൊല്ലാനണിയണിയായി
ആൾക്കൂട്ടത്തിൽ കേമരാകാനായി
അവതാളത്തിലാക്കിയയവസ്ഥകൾ
അടിക്കല്ലിളക്കുന്നുയുലകത്തിലാകെ.
അവർ വർണ്ണിച്ചോരു ഗ്രന്ഥങ്ങൾ
അടിവരയിട്ടദൈവസങ്കല്പങ്ങൾ
അറിവറിയാത്തൊരു തിന്മയിൽ
അളക്കാനാദൈവത്തിന്നറിവുകൾ .
അഴകിയരാവണന്നധിപതിയാകാൻ
അടിച്ചേൽപ്പിച്ചൊരുമറകളുമായി
അഴിച്ചുപ്പണിഞ്ഞൊരു ചിന്തയിലായി
ആകാശത്തോളമുയരാനാളുകൾ.
അല്പത്തരത്താലാർജ്ജിച്ചറിവുമായി
ആളേംപ്പേരേം കൂട്ടി ആയുധവുമായി
ആളാകാനൊരുമ്പെട്ടോരൊക്കെ
അരുംകൊലയാലധപ്പതിപ്പിച്ചീയുലകം .
അങ്ങോട്ടുമിങ്ങോട്ടും ശത്രുതയാർന്ന്
അടർക്കളത്തിൽ ബലിയാടായാൽ
ആളുകൾക്കു സ്വർഗ്ഗം കിട്ടുമെന്ന്
ആളേപ്പറഞ്ഞുപ്പറ്റിച്ചതബദ്ധമായി.
അടിച്ചിറക്കുകവംശീയവാദങ്ങളെ
ആട്ടിപ്പായിക്കുകയീയധിക്ഷേപത്തേ
ആളേയമ്മാനമാടുമയഞ്ഞകമ്പിളി
അധ:പ്പതിച്ചോരധമയോജനകൾ.
ആളുകളണിഞ്ഞന്ധരാകുന്നു
അറിവിന്നൊരേയുറവയെന്നറിയാതെ
ആളേത്തിരിച്ചോരുഭേദങ്ങളാലെ
അമളിപ്പിണഞ്ഞുത്തുലഞ്ഞുത്തീരുന്നു.
അന്യമതസ്ഥനേപ്രണയിച്ചക്കുറ്റത്തിന്
അരുമമകളേക്കൊന്നൊരച്‌ഛനും
ആളേത്തിരിക്കുoമതത്തിന്നറിവുമായി
അടിപ്പതറിനില്ക്കുമന്ത്യനിമിഷത്തിൽ.
അച്ഛനന്ത്യക്കാലത്തുത്തുണയാകാൻ
അരുമയായൊരാമകളിന്നില്ലാതായി
അറിവില്ലാതല്പനാമച്ഛനറിയുന്നില്
അന്യരൊട്ടുമന്ത്യംതുണയേകില്ലെന്ന്.
രചന: അഡ്വ: അനൂപ് കുറ്റൂർ .

About The Author

Leave a Reply

Your email address will not be published. Required fields are marked *