മനുഷ്യ ജീവിതത്തിൽ ചോദ്യങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ പുതിയ അറിവും കണ്ടുപിടുത്തങ്ങളും പിറക്കുകയായി. ലോകചരിത്രം തന്നെ ചോദ്യങ്ങളുമായി ബന്ധിതമാണ്. എന്തുകൊണ്ടാണ് ആപ്പിൾ താഴേക്കു വീണതെന്ന ചോദ്യമാണല്ലോ ഗുരുത്വാകർഷണ ബല സിദ്ധാന്തം രൂപീകൃതമായത്. ഭാരമുള്ള വസ്തുക്കൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു എങ്ങനെ എളുപ്പത്തിൽ കൊണ്ടുപോകാമെന്ന ചോദ്യമാണല്ലോ ചക്രങ്ങളുടെ പിറവിക്കു കാരണം. പ്രകാശം കൃത്രിമമായി എങ്ങനെ സൃഷ്ടിക്കാമെന്ന ചോദ്യമാണല്ലോ വൈദ്യുതിയുടെ കണ്ടുപിടുത്തം. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മനുഷ്യ സാന്നിധ്യമില്ലാതെ എങ്ങനെ വിവരങ്ങൾ കൈമാറാമെന്ന ചോദ്യമാണല്ലോ ടെലിഫോൺ , വയർലസ് സംവിധാനങ്ങളുടെ ഉദയത്തിനു കാരണം. എന്തുമാകട്ടെ ഏതുമാകട്ടെ എവിടെയെല്ലാം ചോദ്യങ്ങളുയർന്നിട്ടുണ്ടോ അവിടെയൊക്കെ പുത്തൻ അറിവുകളും ഉണ്ടായിട്ടുണ്ട്. ചോദ്യങ്ങളിലൂടെ വ്യക്തമായ അറിവും ബോധ്യവുമാണ് ലഭിക്കുക. അതാണ് മുഹമ്മദ് നബി പറഞ്ഞത് : ” വിശ്വാസിയുടെ വീണു പോയ സമ്പത്താണ് അറിവ് . അത് എവിടെ കണ്ടാലും പെറുക്കിയെടുക്കുക ” എന്ന്. നമുക്ക് ചോദ്യങ്ങൾ ചോദിക്കുന്നവരും അറിവു നേടുന്നവരുമാകാം.
ജോസ് ക്ലെമന്റ്
ജോസ് ക്ലെമന്റ്












