പ്രശസ്തി തേടുന്നവർ – (ജോസ് ക്ലെമെന്റ് )

അഭിനന്ദനങ്ങളും അംഗീകാരങ്ങളും ഇഷ്ടപ്പെടാത്തവരായി നമ്മിൽ ആരും തന്നെ ഉണ്ടാകില്ല. അതേസമയം മറ്റുള്ളവരെ അഭിനന്ദിക്കാനും അംഗീകരിക്കാനും നമുക്ക് പിശുക്കും അമാന്തവുമാണ്. പ്രശസ്തി എനിക്കു മാത്രം എന്ന ചിന്താഗതിയാണ് . Hierarchy of Needs – ആവശ്യങ്ങളുടെ ശ്രേണിയെന്ന മാസ്ലോവ് സിദ്ധാന്തത്തിന് അടിമകളാ ണ് നാം. ആദ്യം നമുക്കാവശ്യം ആഹാരവും വസ്ത്രവുമായിരിക്കും. പിന്നെ ജീവിത സുരക്ഷിതത്വത്തിന് പാർപ്പിടം. തുടർന്ന് ജോലി, സമ്പാദ്യം എന്നിവയിലാകും ശ്രദ്ധ.തുടർന്നങ്ങോട്ട് അംഗീകാരത്തിനും പ്രശസ്തിക്കുമായുള്ള അഭിനിവേശമായിരിക്കും. ഇതൊക്കെ നല്ലത്. പക്ഷേ, നാം നന്മ ചെയ്യുന്നത് പേരും പ്രശസ്തിക്കും […]
സത്യമിങ്ങനെയുമാവാം – (ആർച്ച ആശ)

നഷ്ടപ്പെട്ടതിൻ്റെ മഹത്വത്തിൽ വേദനിക്കുന്നവരും, നേടാനുള്ളതിൻ്റെ പെരുമയിൽ സന്തോഷിക്കുന്നവരുമാണ് നാം.!! കൈവിട്ടകന്നതൊക്കെ കൈവശാവകാശമില്ലാത്തതെന്നും, കിട്ടാനുള്ളതൊക്കെ കൈവരുന്നതും എന്നും കൂട്ടിനെന്ന് കരുതിയിട്ടുമല്ലാ… നിരാശയുടെ നീറ്റലും പ്രതീക്ഷയുടെ വെളിച്ചവുമിങ്ങനെ ഉള്ളിലൂറുന്നത്, ഒക്കെയും പിടിച്ചുനിൽക്കാനുള്ള മനോബുദ്ധികളുടെ തന്ത്രമാണെന്നുള്ളതാണ്.!!
തണൽ – (ഡോ: ജയദേവൻ)

അകതളിരു നിറയുമനുകമ്പയോടൂഴിയിൽ ആനന്ദപീയൂഷസാഗരം തീർക്കുവാൻ, അരുണനടിമുടിയഴകിലഗ്നിയുംചൂടിവ- ന്നാകാശമദ്ധ്യേയൂദിക്കുന്നു നിത്യവും.. കരളുരുകിയുരുകിയഴലാകെ മാറീടുവാൻ കാഞ്ചനപ്പൊന്നൊളി തൂകികൃതാർത്ഥനായ്, കഥകളനവധി പറയുമിഷ്ടമോടായിരം- കാതങ്ങൾക്കപ്പുറം നിന്നർത്ഥപൂർണ്ണമായ്.. തണലിനൊരു ചെറുമരവുമില്ലാത്ത വാനിലെ താരുണ്യതാരത്തിടമ്പേയെരിഞ്ഞു നീ, തരണമനുദിനമടിയനീ പ്രപഞ്ചത്തിനെ താങ്ങിനിർത്തും തൃക്കരത്താലനുഗ്രഹം.. പരിഗഗനനിലയവരദൻ കാന്തിപെയ്യുന്ന പാരമ്യനക്ഷത്രപുഷ്പമായ് ധ്യാനിച്ച് പവനുസമവദനമെടു വാഴുന്നനാരതം പാരിലേക്കൂർജ്ജവും വിത്തവും നല്കുവാൻ.. മടിയിലൊരുതരി കനവുമില്ലാത്ത രാജനായ് മാറാപ്പുമായ്വന്നനേകം ഗ്രഹങ്ങളിൽ, മണമിയലുമൊളി ചൊരിയുമാദിത്യമാനസം മാറ്റേറിയെന്നും വിളങ്ങുമാറാകണം… ഡോ: ജയദേവൻ
ന്യായ സാര കഥകൾ 85 – (എം. രാജീവ് കുമാർ)

അരുന്ധതീ ദർശന ന്യായം “അരുന്ധതീ നക്ഷത്രത്തെ കാണിച്ചു കൊടുക്കാൻ ആദ്യം വലുതും അപ്രധാനവുമായ നക്ഷത്രത്തെയാണ് കാട്ടിക്കൊടുക്കുന്നത്. “ ” അതെന്തിനാണ് ? “ ” ശ്രദ്ധ കിട്ടാൻ .എന്നിട്ടേ ആ നക്ഷത്രത്തിന് അരികിലായി നില്ക്കുന്ന അരുന്ധതീ നക്ഷത്രത്തെ കാണിക്കൂ “ ” ഒന്നു തെളിച്ചു പറയ് ?” “പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്നതും അപ്രധാനവുമായ ഒന്നിനെ കാണിച്ചിട്ടേ പ്രധാനപ്പെട്ടതിലേക്കു നീങ്ങൂ എന്ന ന്യായമാണ് അരുന്ധതീ ദർശന ന്യായം “ “വിഗ്രഹത്തെ കാണിച്ചിട്ട് അരൂപിയായ ഈശ്വരനിലേക്കു പോകുന്നൊരു ആത്മീയ ന്യായസാരവുംവും ഇതിലുണ്ട്. […]
കുഞ്ഞു കഥ – ( മുതുകുളം സുനിൽ)

മുതലാളിയോട് തൊഴിലാളി… “സാറെ ഇന്ന് മുതൽ വൈകുന്നേരം 6 മണിക്ക് ഞാൻ ജോലി നിർത്തി പോകും.” മുതലാളി….” അതെന്താ” തൊഴിലാളി…. “രാത്രിയിൽ ഓട്ടോ ഓടിക്കാൻ പോകണം. ഇവിടുത്തെ ശമ്പളം കൊണ്ട് മാത്രം വീട് പുലർത്താൻ കഴിയില്ല “ മുതലാളി…. ” ശരി. രാത്രിയിൽ വിശക്കുമ്പോൾ ഉമ്മർ മുക്കിനു വാ “ തൊഴിലാളി… “അതെന്തിനാ “ മുതലാളി….. “രാത്രിയിൽ ഞാൻ ഉമ്മർമുക്കിൽ ഇഡലിയും ദോശയും വിൽക്കാൻ ഇരിപ്പുണ്ട്….” (കടപ്പാട്.. FB യിൽ ഇംഗ്ലീഷിൽ വന്ന ഒരു കുറിപ്പിനോട് )
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 9 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 9 തകഴി, കാക്കനാടന്‍ സ്മരണകള്‍ നെടുവീര്‍പ്പുകളുമായി രാത്രിയുടെ യാമങ്ങളില്‍ ഉറങ്ങാതെ കിടന്നപ്പോള്‍ ഹൈസ്കൂളില്‍ പഠിച്ച കാലത്ത് മറ്റു കുട്ടികള്‍ക്കൊപ്പം പോയികണ്ട തേക്കടി, മലമ്പുഴ, കന്യാകുമാരിയെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമയും കിഴക്ക് കടലിനിനു മുകളില്‍ രക്തവര്‍ണ്ണം അണിയിച്ചുകൊണ്ട് വെയില്‍ നാളങ്ങള്‍ക്ക് മദ്ധ്യത്തില്‍ എരിയുന്ന അഗ്നി പോലെ ഉരുണ്ടു തിളങ്ങിയ ഉദയ സൂര്യനും, തേക്കടിയിലെ തടാകവും വന്‍ കാടുകളും, അവിടുത്തെ കുറ്റിക്കാടുകളുടെ ഇടയിലൂടെ കടന്നു വരുന്ന മാനുകളും, അവപുല്ലുതിന്നമുന്നതിനിടയില്‍ ഇതര ദിക്കുകളിലേക്ക് […]
MALABAR AFLAME : Lesson 16 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 16. Rubik’s Cube Mary looked at Sara. She was not at all apprehensive. She knew how sensible a young girl Sara was. She wanted to do her masters in the area she was interested in—diabetics. May be doing research and earning a PhD. She was intelligent, […]
കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം15 – കാരൂര്‍ സോമന്‍

അവനത് വിശ്വസിക്കാനായില്ല. അപ്പന്‍റെ സാന്നിദ്ധ്യം അവനെ സന്തോഷവാനാക്കി. ഷാജി മകനെ ശ്രദ്ധയോടെ നോക്കി. എന്തെന്നില്ലാത്ത ഒരു ആനന്ദം. മകനെ കാണാന്‍ എത്ര നാളായി കൊതിക്കുന്നു. ഊണിലും ഉറക്കത്തിലും അവന്‍റെ ചിന്ത മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തി. അവനെ കണ്‍മുമ്പില്‍ കണ്ടപ്പോള്‍ എല്ലാ വേദനകളും മാറി. ചാര്‍ളിയെ മാറോടടുക്കി ചോദിച്ചു. ‘മോന്‍ എവിടെ പോയിട്ടാ വരുന്നെ?’ അവന് ഒരു പുതുജീവന്‍ കിട്ടിയതു പോലെ തോന്നി. കുഞ്ഞമ്മയുടെ ശിക്ഷക്ക് എപ്പോഴും ഇരയാകുമ്പോള്‍ അപ്പന്‍റെ സ്നേഹം രക്ഷയായി വന്നിരുന്നു. ഒരു നിശ്ശബ്ദതക്ക് ശേഷം […]
വൈകിവന്ന വിവേകം { അദ്ധ്യായം 14 } – മേരി അലക്സ് ( മണിയ )

തുടരുന്നു ഓഫീസ് അന്തരീക്ഷം മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു. എല്ലാവരും തന്നെ ഒരു കൊച്ചു കുട്ടിയെപ്പോലെ,സഹോദരിയെപ്പോലെ,കരുതുകയും പ്രത്യേക വാത്സല്യം കാണിക്കുകയും ചെയ്തിരുന്നു. എന്തുചെയ്തു തരാനും മടി കാട്ടാതിരുന്ന അവർ ഒന്നു മിണ്ടാൻ പോലും ഇപ്പോൾ കൂട്ടാക്കുന്നില്ല. എന്തിന്? മുന്നിൽ വരാൻ പോലും മടി കാട്ടുന്നു. സ്വീപ്പർ മുതൽ ഹെഡ്ക്ലർക്കു വരെ. ഒട്ടും സഹിക്കാൻ പറ്റാതെ വന്നത് കൂട്ടുകാരിയുടെ വിമുഖതയാണ്. ഭർത്താവും അങ്ങനെ തന്നെ. ഒരുമിച്ചിരുന്ന് ഉണ്ണാൻ പോലും തോന്നാത്തവിധം അകൽച്ച. ഇപ്പോൾ അവർ […]



