അരുന്ധതീ ദർശന ന്യായം
“അരുന്ധതീ നക്ഷത്രത്തെ കാണിച്ചു കൊടുക്കാൻ ആദ്യം വലുതും അപ്രധാനവുമായ നക്ഷത്രത്തെയാണ് കാട്ടിക്കൊടുക്കുന്നത്. “
” അതെന്തിനാണ് ? “
” ശ്രദ്ധ കിട്ടാൻ .എന്നിട്ടേ ആ നക്ഷത്രത്തിന് അരികിലായി നില്ക്കുന്ന അരുന്ധതീ നക്ഷത്രത്തെ കാണിക്കൂ “
” ഒന്നു തെളിച്ചു പറയ് ?”
“പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്നതും അപ്രധാനവുമായ ഒന്നിനെ കാണിച്ചിട്ടേ പ്രധാനപ്പെട്ടതിലേക്കു നീങ്ങൂ എന്ന ന്യായമാണ് അരുന്ധതീ ദർശന ന്യായം “
“വിഗ്രഹത്തെ കാണിച്ചിട്ട് അരൂപിയായ ഈശ്വരനിലേക്കു പോകുന്നൊരു ആത്മീയ ന്യായസാരവുംവും ഇതിലുണ്ട്. “












